കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അൻവറിന് കുരുക്ക് മുറുകുന്നു: വീണ്ടും ക്രമക്കേട്,വാട്ടർ തീം പാർക്കിലേക്ക് ഒന്നല്ല രണ്ട് ഡാം

നിലവിലെ ഡാമിന് പുറമെ കൂടരഞ്ഞിയിലെ വാട്ടർ തീംപാർക്കിലേക്ക് വെള്ളം എത്തിക്കാൻ മറ്റൊരു ഡാം കൂടി അനധികൃതമായി നിർമ്മിച്ചതായാണ് പരാതി.

  • By Gowthamy
Google Oneindia Malayalam News

തിരുവമ്പാടി: പിവി അൻവർ എംഎൽഎയ്ക്കെതിരായ ആരോപണങ്ങളിൽ കൂടുതൽ തെളിവുകൾ പുറത്ത്. കൂടരഞ്ഞിയിലെ വാട്ടർ തീം പാർക്കിലേക്ക് വെള്ളമെത്തിക്കാൻ മറ്റൊരു ഡാം കൂടി എംഎൽഎ അനധികൃതമായി നിർമ്മിച്ചതായി പരാതി ഉയരുന്നു. നിലവിലെ ഡാം പൊളിച്ച് നീക്കിയാൽ പാർക്കിലേക്ക് വെള്ളം എത്തിക്കുന്നതിനാണ് മറ്റൊരു ഡാം കൂടി നിർമ്മിച്ചിരിക്കുന്നതെന്നാണ് വിവരം.

<strong>പിണറായിക്ക് പോലും ഗുർമീത് റാം റഹീം സിംഗിനെ ഭയമാണ്? രക്ഷതേടി മോദിയുടെ അടുത്തേക്ക്</strong>പിണറായിക്ക് പോലും ഗുർമീത് റാം റഹീം സിംഗിനെ ഭയമാണ്? രക്ഷതേടി മോദിയുടെ അടുത്തേക്ക്

അതിനിടെ അനധികൃതമായി വാട്ടർ തീം പാർക്ക് നിർമ്മിച്ചെന്ന കേസിൽ പാർക്കിന്റെ അനുമതി റദ്ദ് ചെയ്ത മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന അന്‍വറിന്റെ ആവശ്യം ഹൈക്കോടതി തള്ളിയിരിക്കുകയാണ്.

ഒന്നല്ല രണ്ട് ഡാം

ഒന്നല്ല രണ്ട് ഡാം

നിലവിലെ ഡാമിന് പുറമെ കൂടരഞ്ഞിയിലെ വാട്ടർ തീംപാർക്കിലേക്ക് വെള്ളം എത്തിക്കാൻ മറ്റൊരു ഡാം കൂടി അനധികൃതമായി നിർമ്മിച്ചതായാണ് പരാതി. നിലവിലെ ഡാം പൊളിച്ച് നീക്കിയാൽ ഡാമിലേക്ക് വെള്ളമെത്തിക്കുന്നതിനാണ് മറ്റൊരു ഡാം നിർമ്മിച്ചിരിക്കുന്നതെന്നാണ് വിവരം.

അനുമതി ഇല്ല

അനുമതി ഇല്ല

ഈ ഡാമും അനധികൃതമായി തന്നെയാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിന് വനം വകുപ്പിന്റെയോ മറ്റൊ അനുമതിയില്ല. വനത്തിലെ ജലം തന്നെയാണ് ഡാമിലേക്ക് കടത്തുന്നതെന്നും വ്യക്തമായിട്ടുണ്ട്.

റിസോർട്ട് നിർമ്മാണവും

റിസോർട്ട് നിർമ്മാണവും

ഡാമിന് പുറമെ തിരുവമ്പാടി സ്വദേശിയുടെ പേരിൽ എംഎൽഎ റിസോർട്ട് നിർമ്മാണം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. റിസോർട്ടിലേക്ക് വനംവകുപ്പിന്റെ അനുമതി ഇല്ലാതെ റോഡ് നിർമാണം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.

അൻവറിന് തിരിച്ചടി

അൻവറിന് തിരിച്ചടി

നിയമം ലംഘിച്ച് വാട്ടർ തീം പാർക്ക് നിർമ്മിച്ചെന്ന കേസിൽ സിപിഎം എംഎൽഎ പിവി അൻവറിന് തിരിച്ചടി. പാർക്കിന്റെ അനുമതി റദ്ദ് ചെയ്ത മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന എംഎൽഎയുടെ ആവശ്യം ഹൈക്കോടതി തള്ളി.

റിപ്പോർട്ട് നൽകണം

റിപ്പോർട്ട് നൽകണം

പാർക്ക് വീണ്ടും സന്ദർശിച്ച് റിപ്പോർട്ട് നൽകാനും മലിനീകരണ നിയന്ത്രണ ബോർഡിന് കോടതി നിർദേശം നൽകി. പാർക്കിന്റെ അനുമതി റദ്ദ് ചെയ്ത മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി നിരാകരിച്ചതോടെ പാർക്ക് അടച്ച് പൂട്ടേണ്ടി വരും.

വീണ്ടും പരാതി

വീണ്ടും പരാതി

അൻവറിന്റെ വാട്ടർ തീംപാർക്കിനെതിരെ വീണ്ടും പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് മുരുകേഷ് നരേന്ദ്രൻ. മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ് സഹിതമാണ് പരാതി നൽകിയിരിക്കുന്നത്. പാർക്കിന്റെ ലൈസൻസ് റദ്ദാക്കണമെന്നാണ് ആവശ്യം.

എംഎല്‍എക്കെതിരായ ആരോപണം

എംഎല്‍എക്കെതിരായ ആരോപണം

കഴിഞ്ഞ മാസമാണ് കൂടരഞ്ഞിയിൽ പിവി അൻവർ എംഎൽഎ അനധികൃതമായി വാട്ടർ തീം പാർക്ക് നിർമ്മിച്ചതായും കുടിവെള്ളം മുട്ടിക്കുന്ന തരത്തിൽ ചെക്ക് ഡാം നിർമ്മിച്ചതായും പരാതി ഉയർന്നത്.

English summary
new accusation against pv anwar mla on water theme park
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X