കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസുകാരെ മര്യാദ പഠിപ്പിക്കാനുറച്ച് ലോക്നാഥ് ബെഹ്റ; മോശക്കാരെ മാറ്റും, പുതിയകർമ്മ പദ്ധതികൾ....

Google Oneindia Malayalam News

തിരുവനന്തപുരം: പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷവും പോലീസുകാർക്കെതിരെ രൂക്ഷൽ വിമർശനങ്ങളായിരുന്നു ഉയർന്നു വന്നിരുന്നത്. പലപ്പോഴും പോലീസ് ചെയ്തിരുന്ന കൊള്ളരുതായ്മകൾക്ക് സർക്കാർ പഴി കേൾക്കേണ്ടിയും വന്നിട്ടുണ്ട്. കസ്റ്റഡി മരണങ്ങൾ ആയിരുന്നു ഏറ്റവും കൂടുതൽ ചർച്ചയായത്.

<strong>അമിത് ഷാ ലക്ഷ്യമിടുന്നത് ഏക കക്ഷി സർവ്വാധിപത്യം; മെനയുന്നത് കുതന്ത്രങ്ങൾ, വരാനിരിക്കുന്നത് ജനാധിപത്യത്തിന്റെ അസ്തമയം!</strong> അമിത് ഷാ ലക്ഷ്യമിടുന്നത് ഏക കക്ഷി സർവ്വാധിപത്യം; മെനയുന്നത് കുതന്ത്രങ്ങൾ, വരാനിരിക്കുന്നത് ജനാധിപത്യത്തിന്റെ അസ്തമയം!

ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലും പോലീസ് ഒത്തുകളിച്ചെന്ന വാർത്തകൾ പുറത്ത് വന്നതാണ്. എന്നാൽ ഇത്തരക്കാരെ പോലീസ് സേനയിൽ തുടരാൻ അനുവദിക്കുന്നില്ലെന്നാണ് ഡിജിപി ലോക്നാഥ് ബെഹ്റയുടെ പുതിയ തീരുമാനം. പോലീസിനെ നന്നാക്കാൻ കർമ്മ പദ്ധതിയുമായാണ് ഡിജിപി രംഗത്തെത്തിയിരിക്കുന്നത്.

മോശം പെരുമാറ്റക്കാരെ പുറത്താക്കും

മോശം പെരുമാറ്റക്കാരെ പുറത്താക്കും


മോശം പെരുമാറ്റമുള്ളവരെ തൽസ്ഥാനതത് നിന്ന് മാറ്റണമെന്നാണ് ഡിജിപി മുന്നോട്ട് വെച്ച കർമ്മ പദ്ധതിയിൽ വ്യക്തമാക്കുന്നത്. ഏതെങ്കിലും ഉദ്യോഗസ്ഥർക്കെതിരെ പരാതി ഉയർന്നാൽ അവരം തൽസ്ഥാനത്തു നിന്ന് മാറ്റും. പോലീസ് ഉദ്യോഗസ്ഥർ നല്ല രീതിയിൽ ജനങ്ങളോട് പെരുമാറണമെന്നും ജനങ്ങളുമായി ബന്ധം മെച്ച്പെടുത്തി പോലീസ് സേനയുടെ പ്രതിച്ഛായ വീണ്ടെടുക്കണമെന്ന് ഡിജിപി നിർദേശിക്കുന്നു.

സഭ്യമായ രീതിയിൽ സംസാരിക്കണം

സഭ്യമായ രീതിയിൽ സംസാരിക്കണം


പോലീസ് ജനങ്ങളോട് സഭ്യമല്ലാത്ത രീതിയിൽ പെരുമാറരുത്. ഇത്തരം കാര്യൾ പോലീസ് സേനയ്ക്ക് ചീത്തപ്പേരുണ്ടാക്കുന്നുവെന്നും കർമ്മ പദ്ധതിയിൽ പറയുന്നു. പോലീസ് സേനയ്ക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടിരുന്നു. മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട് ഉന്നത തല യോഗവും വിളിച്ചു ചേർത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി ലോക്നാഥ് ബെഹ്റ കർമ്മ പദ്ധതി രൂപീകരിച്ചിരിക്കുന്നത്.

പിണറായിയുടെ വിമർശനം

പിണറായിയുടെ വിമർശനം


മുഖ്യമന്ത്രി പിണറായി വിജയൻ പോലീസിനെ പോലീസ് ആസ്ഥാനത്ത് വെച്ച് തന്നെ വിമർശിരുന്നു. പോലീസിന്റെ മുഖം ക്രൂരതയുടെ പര്യായം ആകാൻ പാടില്ലെന്നായിരുന്നു അദ്ദേഹം വിമർശിച്ചിരുന്നത്. എല്ലാ പോലീസുകാരും പൊതുചട്ടങ്ങൾ പാലിക്കണം. സമൂഹത്തിലെ സ്ഥാനമാനങ്ങൾ നോക്കിയല്ല പോലീസ് ജനങ്ങളോട് പെരുമാറേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. കുറ്റം ചെയ്തവരെ എല്ലാവരെയും ഒരുപോലെ കാണാൻ സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

ലോക്കപ്പ് മർദ്ദനം

ലോക്കപ്പ് മർദ്ദനം

1957ലെ സർക്കാർ അധികാരത്തിലെത്തിയ്പോൾ ലോക്കപ്പ് മർദനം അടക്കമുള്ള നടപടികൾ അവസാനിപ്പിച്ചതാണ്. എന്നാൽ, അതെല്ലാം തുടരുന്ന സാഹചര്യം വീണ്ടും വന്നിരിക്കുകയാണ്. സ്വഭാവ വൈകൃതങ്ങൾക്ക് പോലീസ് അടിമപ്പെടാൻ പാടില്ല. പോലീസ് ക്രൂരതയുടെ മുഖമാകരുതെന്നും ഔന്നിത്യബോധത്തോടെ വേണം മറ്റുള്ളവരെ സമീപിക്കാനെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പോലീസ് സേനയ്ക്ക് നിർദേശം നൽകിയിരുന്നത്.

English summary
New action plans in police force
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X