Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎസ്ആര്‍ടിസി കട്ടപ്പുറത്താകില്ല, കരകയറും; പുതിയ ഉപദേശകനെത്തുന്നു...

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ കരകയറ്റാന്‍ പുതിയ ഉപദേശകനെത്തുന്നു. കൊല്‍ക്കത്ത ഐഐഎമ്മിലെ വിദഗ്ധനായ സുശീല്‍ ഖന്നയെയാണ് കെഎസ്ആര്‍സിയുടെ ഉപദേശകനായി നിയമിക്കുന്നത്.

കെഎസ്ആര്‍ടിസിയുടെ പുനരുത്ഥാരണത്തിനായി കഴിഞ്ഞ സര്‍ക്കാര്‍ റിവൈവല്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. വിവിധ വകുപ്പുകളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി രൂപീകരിച്ച കമ്മിറ്റി റിപ്പോര്‍ട്ട് പ്രായോഗികമല്ലെന്ന് മനസിലാക്കിയാണ് സര്‍ക്കാര്‍ ഭാഗമായാണ് കണ്‍സള്‍ട്ടന്റന്റെ ഉപദേശം തേടാന്‍ തീരുമാനിച്ചിരിക്കുന്നത്.

ksrtc

കട്ടപ്പുറത്ത് കയറാതെ കെസ്ആര്‍ടിയെ പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള മാര്‍ഗങ്ങള്‍ കാണാനാണ് കൊല്‍ക്കത്ത ഐഐഎമ്മിലെ വിദഗ്ധനെ ഇതിനായി നിയമിക്കുന്നത്. കഴുത്തറ്റം വരെ കടത്തില്‍ മുങ്ങിയിയ അവസ്ഥയിലും അടുത്തമാസവും ശമ്പളവും പെന്‍ഷനും നല്‍കാന്‍ ഇനിയും വായ്പയെടുക്കണമെന്നാണ് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ പറയുന്നത്. കടമെടുക്കുന്നത് തുടരാനാവില്ല. പരിഹാരമാര്‍ഗങ്ങള്‍ ഉടന്‍ കാണുമെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞമാസം ശമ്പളവും പെന്‍ഷനും നല്‍കാന്‍ 70 കോടി രൂപയാണ് കെഎസ്ആര്‍ടിസി കടമെടുത്തത്. 3516.92 കോടി രൂപയാണ് നിലവില്‍ കെഎസ്ആര്‍ടിസിയുടെ കടബാധ്യത. പ്രതിമാസ വരുമാനം 5.45 കോടിയില്‍ നിന്ന് 4.25 കോടിയായി കുറഞ്ഞു. വരുമാനം കണ്ടെത്താനായി കെട്ടിപ്പൊക്കിയ ഷോപ്പിംഗ് കോംപ്ലക്‌സുകളും ഏറ്റെടുക്കാന്‍ ആളില്ലാതായി.

കെഎസ്ആര്‍ടിസിയെ കടക്കെണിയില്‍ നിന്ന് കരക്കയറ്റാന്‍ ന്യൂജനറേഷന്‍ മാതൃകകള്‍ വേണമെന്നാണ് പുതിയ എംഡി എംജി രാജമാണിക്യം പറയുന്നത്. ജനകീയ പദ്ധതികള്‍ നടപ്പിലാക്കി കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്താനാകുമെന്നാണ് രാജമാണിക്യം പറയുന്നത്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+