എഐസിസി സെക്രട്ടറിയായി ശ്രീനിവാസനെ നിയമിച്ചു!! രാഷ്ട്രീയത്തിലേ ഇല്ലാത്ത ആളെ വേണ്ടെന്ന് പ്രവര്‍ത്തകര്‍
പുതിയ എഐസിസി സെക്രട്ടറിയായി നിയമിതനായ ശ്രീനിവാസനെ തിരക്കി കോണ്‍ഗ്രസ് നേതൃത്വം പരക്കം പായുകയാണ്. കഴിഞ്ഞ ദിവസമാണ് എഐസിസി സെക്രട്ടറിയായി മലയാളിയായ ശ്രീനിവാസനെ നിയമിച്ച വാര്‍ത്ത പുറത്തുവന്നത്. ഇതോടെ ശ്രീനിവാസന്‍ ആരെന്ന ചോദ്യവുമായി നേതാക്കള്‍ പരക്കം പായാന്‍ തുടങ്ങി.
എറണാകുളം സ്വദേശിയാണെന്ന് അറിഞ്ഞതോടെ എറണാകുളം ഡിസിസി ഓഫീസിലേക്കായി മുഴുവന്‍ ഫോണ്‍ വിളികളും. എന്നാല്‍ അങ്ങനെ ഒരാളെ അറിയില്ലെന്നും ചിലപ്പോള്‍ തമിഴ്നാട്ടുകാരനായിരിക്കുമെന്നാണ് ഡിസിസി ഓഫീസ് പറഞ്ഞത്. എങ്ങനെയാണ് നിയമനം നടന്നതെന്ന ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ നിയമനത്തെ ന്യായീകരിച്ച് യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ സെക്രട്ടറി മാത്യു കുഴല്‍നാടന്‍ രംഗത്തെത്തി.

തെലുങ്കാനയുടെ ചുമതല
തെലുങ്കാനയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായി കഴിഞ്ഞ ദിവസമാണ് ശ്രീനിവാസനെ നിയമിച്ചത്. എന്നാല്‍ പുതിയ എഐസിസി സെക്രട്ടറി മലയാളി ആണെന്ന് അറിഞ്ഞതോടെ കോണ്‍ഗ്രസ് നേതൃത്വം പോലും സെക്രട്ടറിയെ തിരഞ്ഞിറങ്ങി. എറണാകുളം സ്വദേശിയാണെന്ന് അറിഞ്ഞപ്പോള്‍ എറണാകുളത്തെ ഡിസിസിയേലാക്കായി പിന്നീട് കോളുകള്‍. എന്നാല്‍ അവര്‍ക്ക് പോലും ശ്രീനിവാസന്‍ ആരെന്ന് വ്യക്തമല്ലായിരുന്നു. കെ ശ്രീനിവാസന്‍ എന്ന പേരില്‍ സജീവ പ്രവര്‍ത്തകനായി ആരുമില്ലെന്നായിരുന്നു ഡിസിസിയുടെ വിശദീകരണം. ഒരു പക്ഷേ തമിഴ്നാട്ടില്‍ നിന്നുള്ള ആളായിരിക്കുമെന്ന് വരെയായി ചിലര്‍.

ആരാണ് ശ്രീനിവാസന്‍
തൃശ്ശൂര്‍ സ്വദേശിയായ ശ്രീനിവാസന്‍ എറണാകുളത്ത് തേവരയിലാണ് താമസം. കെ കരുണാകരന്‍റെ സ്വന്തം ആളായിരുന്ന ശ്രീനിവാസനെ 2009 ല്‍ ചാലക്കുടി മണ്ഡലത്തില്‍ നിന്ന് മത്സരിപ്പിക്കാന്‍ കരുണാകരന്‍ ശ്രമിച്ചപ്പോള്‍ ഗ്രൂപ്പ് തര്‍ക്കത്തെ തുടര്‍ന്ന് ആ ശ്രമം ഉപേക്ഷിച്ചു. ഈയിടെ ശശി തരൂരിന്‍റെ നേതൃത്വത്തില്‍ പ്രൊഫഷണല്‍ കോണ്‍ഗ്രസ് രൂപീകരിച്ചപ്പോള്‍ ശ്രീനിവാസന്‍ അതിന്‍റെ ജില്ലാ പ്രസിഡന്‍റായിരുന്നു.

സജീവമല്ല
അതേസമയം പാര്‍ട്ടി പരിപാടികളില്‍ ഒന്നും ശ്രീനിവാസന്‍ സജീവമായിരുന്നില്ല. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് പോലും ഇങ്ങനെയൊരാളെ അറിയില്ല. ഏത് സാഹചര്യത്തിലാണ് ഇങ്ങനെയൊരു നിയമനം നടന്നതെന്ന് പ്രവര്‍ത്തകര്‍ തന്നെ ചര്‍ച്ച തുടങ്ങിയപ്പോഴിതാ ശ്രീനിവാസന്‍റെ നിയമനത്തെ ന്യായീകരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ.

നിര്‍ണായക ദൗത്യങ്ങള്‍
എ.ഐ.സി.സി സെക്രട്ടറിയായി നിയമിതനായ പ്രഫഷണൽ കോൺഗ്രസ്സ് കൊച്ചി ചാപ്റ്റർ പ്രസിഡന്റും പ്രീയ സുഹൃത്തുമായ ശ്രീ ശ്രീനിവാസന് അഭിനന്ദനങ്ങൾ.പരമ്പരാഗത രാഷ്ട്രിയ ശൈലിയിലൂടെ ആയിരുന്നില്ലെങ്കിലും ദീർഘനാളായി കോൺഗ്രസ്സ് രാഷട്രീയത്തിന്റെ അകത്തളങ്ങളിൽ നിർണ്ണായക ദൗത്യങ്ങൾ ഏറ്റെടുത്ത് മുന്നോട്ട് പോയിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. ഐ.ഐ.എം ൽ നിന്ന് എം.ബി.എ ബിരുദം നേടി സ്വന്തമായി ബിസിനസ്സ് നടത്തുമ്പോഴും രാഷ്ട്രീയം ഉപേക്ഷിച്ചില്ല എന്ന് മാത്രമല്ല സജീവ സാന്നിധ്യമായിത്തന്നെ നിന്നു.

വിജയാശംസകള്‍
പ്രഫഷണൽ കോൺഗ്രസ്സ് കൊച്ചി ചാപ്റ്റർ പ്രസിഡന്റ് എന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്ചവെയ്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ശ്രീനിവാസന്റെ നിയമനം പ്രഫഷണൽ കോൺഗ്രസ്സിന് കൂടിയുള്ള അംഗീകാരമാണ്.
അദ്ദേഹത്തിന് എല്ലാ വിജയാശംസകളും നേരുന്നു.
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം












Click it and Unblock the Notifications