പരാതി നല്‍കിയ കന്യാസ്ത്രിയെ വധിക്കാന്‍ശ്രമം; കാറിന്റെ ബ്രേക്ക് നഷ്ടപ്പെടുത്താന്‍ നിര്‍ദ്ദേശം, പരാതി
കന്യാസ്ത്രിയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ അന്വേഷണം നേരിടുന്ന കത്തോലിക്കാ സഭയുടെ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് അറസ്റ്റ്‌ചെയ്യാത്തതിലുള്ള പ്രതിഷേധം രൂക്ഷമായ ഘട്ടത്തിലായിരുന്നു കേരളത്തില്‍ മഹാപ്രളയം ഉണ്ടായത്. തുടര്‍ന്ന് ബിഷപ്പിന്റെ വാര്‍ത്തകളും അദ്ദേഹത്തിനെതിരായ പോലീസ് നടപടികളും പ്രളയത്തില്‍ 'മുങ്ങിപ്പോയി'.
കേരളം മുഴുവന്‍ പ്രളയവാര്‍ത്തകളുടേയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടേയും പിറകേ പോയപ്പോല്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ ഇല്ലാതാക്കാനായിരുന്നു ചിലരുടെ ശ്രമം. ഇതുസംബന്ധിച്ച പരാതി കന്യാസ്ത്രീ കോട്ടയം കുറുവിലങ്ങാട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.

അപായപ്പെടുത്താന്‍
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി പരാതി നല്‍കിയ കന്യാസ്ത്രിയേയും അവരുടെ സഹപ്രവര്‍ത്തകരെയും അപായപ്പെടുത്താനുള്ള ഗൂഡാലോചനയാണ് നടന്നതെന്ന് കുറിവിലങ്ങാട് പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.

പരാതി
കന്യാസ്ത്രീയേയും കുടുംബാംഗങ്ങളേയും അനുനയിപ്പിച്ച് തനിക്കെതിരായ പരാതി പിന്‍വലിപ്പിക്കാനുള്ള നീക്കങ്ങളെല്ലാം പരാജയപ്പെട്ടതോടെയാണ് കന്യാസ്ത്രീയെ അപായപ്പെടുത്താനുള്ള നീക്കങ്ങള്‍ നടന്നത്. ഇതേക്കുറിച്ച് വിവരം ലഭിച്ചതിനെതുടര്‍ന്നാണ് കന്യാസ്ത്രി കുറുവിലങ്ങാട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.

വിവരങ്ങള്‍
മഠത്തിലെ അന്യസംസ്ഥാന തൊഴിലാളിയായ അസം സ്വദേശി പിന്റു നല്‍കിയ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് കന്യാസ്ത്രി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. പെരുമ്പാവൂരിന് സമീപം കൂടാലപ്പാട് സ്വദേശിയായ തോമസ് ചിറ്റുപറമ്പിലിനെതിരെയാണ് പരാതി.

ബ്രേക്ക് കേബിള്‍
മഠത്തിലെ തൊഴിലാളിയാ പിന്റുവിനോട് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായിയുടെ ബന്ധുവായ ആള്‍ കന്യാസ്ത്രിയുടെ യാത്രാവിവരങ്ങള്‍ തേടുകയും കാറിന്‍രെ ബ്രേക്ക് കേബിള്‍ മുറിക്കാന്‍ സാധിക്കുമോ എന്ന് ചോദിക്കുകയും ചെയ്തതായി കന്യാസ്ത്രി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

വധശ്രമം
ഇത് തന്നെ വധിക്കാനുള്ള ഒരു ശ്രമത്തിന്റെ ഭാഗമാണെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നുമാണ് കന്യാസ്ത്രിയുടെ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പോലീസ് വ്യക്തമാക്കുന്നത്
അന്യസംസ്ഥാന തൊഴിലാളിയുടേത് ഉള്‍പ്പടേയുള്ളവരുെ ഫോണ്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ കൈമാറിയിട്ടില്ലാത്തതിനാല്‍ വിശദമായ അന്വേഷണത്തിന് ശേഷമെ ഇതേക്കുറിച്ച് കൂടുതല്‍ എന്തെങ്കിലും പറയാന്‍ സാധിക്കൂ എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

മൂന്നാമത്തെ പരാതി
പിന്റുവിന്റേതടക്കമുള്ളവരുടെ മൊഴികള്‍ രേഖപ്പെടുത്തുന്നതിനായി കുറുവിലങ്ങാട് പോലീസ് ഇന്ന് തന്നെ മഠത്തിലെത്തും. ബിഷപ്പിനെതിരെ കന്യാസ്ത്രി നല്‍കുന്ന മൂന്നാമത്തെ പരാതിയാണിത്. നേരത്തെ പീഡിപ്പിച്ചതിനും ഇവരുടെ സഹോദരനെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനും ഫ്രാങ്കോ മുളയ്ക്കലിനെതിരെ കേസെടുത്തിരുന്നു.

സഹോദരിയുടെ വീട്ടില്‍
പരാതിക്കാരിയായ കന്യാസ്ത്രിയുടെ സഹോദരിയുടെ വീട്ടില്‍ കയറി ഇയാള്‍ ഭീഷണിപ്പെടുത്തിയതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു. സഹോദരനെ ഭീഷണിപ്പെടുത്തി സ്വാധീനിക്കാനുള്ള ശ്രമങ്ങളുടെ ശബ്ദരേഖ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.

മഠത്തില്‍
കന്യാസ്ത്രീകളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് പഴികേട്ട കുറുവിലങ്ങാട് എസ് ഐ അന്വേഷണ വിധേയമായി സ്ഥലംമാറ്റിയിരുന്നതിനാല്‍ പുതുതായി ചാര്‍ജെടുത്ത എസ്.ഐക്കാണ് കന്യാസ്ത്രി പരാതി നല്‍കിയിരിക്കുന്നത്. കന്യാസ്ത്രീകളെ സ്വാധീനിക്കാന്‍ ഫാ.ജെയിംസ് എര്‍ത്തയില്‍ മഠത്തില്‍ എത്തിയപ്പോള്‍ ആരോപണ വിധേയനായ എസ്.ഐയും മഠത്തിലെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ അന്വേഷണം ആരംഭിച്ചത്












Click it and Unblock the Notifications