ബാര്‍ കോഴ മാത്രമല്ല, മാണിക്ക് പണി വേറേയും കിട്ടി
തിരുവനന്തപുരം: ബാര്‍ കോഴക്ക് പുറമേ ധനമന്ത്രി കെഎം മാണിക്കെതിരെ വീണ്ടും ആരോപണം. ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടര്‍ നിയമനമാണ് വിവാദമായിരിക്കുന്നത്.
യോഗ്യത ഇല്ലാത്ത ആളെ കെഎം മാണിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് നിയമിച്ചു എന്നാണ് റിപ്പോര്‍ട്ടര്‍ ടിവി പുറത്ത് വിടുന്ന വാര്‍ത്ത. ഇത് സംബന്ധിച്ച രേഖകളും ചാനല്‍ പുറത്ത് വിട്ടിട്ടുണ്ട്.

ദേശീയ സമ്പാദ്യപദ്ധതി ഡയറക്ടറായിരുന്ന ജോസ് ജേക്കബിനെ ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ ഡയറക്ടറായി നിയമിച്ചതാണ് വിവാദമായിരിക്കുന്നത്. ഇദ്ദേഹത്തിന് മതിയായ യോഗ്യതയില്ലെന്നാണ് ആക്ഷേപം.
സംസ്ഥാന ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ കെഎം ചന്ദ്രേശഖരന്റെ അധ്യക്ഷതയിലുള്ള സെര്‍ച്ച് കമ്മിറ്റിയാണ് ജോസ് ജേക്കബിന് യോഗ്യതയില്ലെന്ന് കണ്ടെത്തിയത്. ഇതിന്റെ റിപ്പോര്‍ട്ട് ധനമന്ത്രിക്ക് കൈമാറുകയും ചെയ്തിരുന്നു എന്നാണ് വാര്‍ത്ത . സെര്‍ച്ച് കമ്മിറ്റി യോഗത്തിന്റെ മിനിട്‌സും ചാനല്‍ പുറത്ത് വിട്ടിട്ടുണ്ട്.
ജോസ് ജേക്കബിനെ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്‌പെഷ്യല്‍ ഓഫീസര്‍ ആയിട്ടാണ് ആദ്യം നിയമിച്ചത്. പിന്നീട് ഡയറക്ടറായി നിമിക്കുകയായിരുന്നു . യോഗ്യതയും പ്രവൃത്തിപരിചയും കണക്കിലെടുത്ത് ജോസ് ജേക്കബിനെ ഡയറക്ടറാക്കണം എന്നായിരുന്നു കെഎം മാണിയുടെ നിര്‍ദ്ദേശം .












Click it and Unblock the Notifications