Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോസ് തെറ്റയിലിന്റെ അശ്ലീല വീഡിയോയ്ക്ക് പിന്നിലും ഉമ്മന്‍ ചാണ്ടി? വെളിപ്പെടുത്തല്‍ കേള്‍ക്കാം...

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി മറ്റൊരു സ്ത്രീയും രംഗത്ത്. എല്‍ഡിഎഫിനെ പ്രതിരോധത്തിലായ ജോസ് തെറ്റയില്‍ സിഡി വിവാദത്തിലാണ് സ്ത്രീയുടെ വെളിപ്പെടുത്തല്‍.

ജനതദള്‍ നേതാവും എംഎല്‍എയും ആയ ജോസ് തെറ്റയിലെതിരെ പുറത്ത് വിട്ട അശ്ലീല സിഡിയ്ക്ക് പിറകിലും ഉമ്മന്‍ ചാണ്ടിയാണെന്നാണ് ആരോപണം. വീഡിയോയില്‍ ഉള്ള യുവതി തന്നെയാണ് ഇപ്പോള്‍ ഇത്തരം ഒരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിയ്ക്കുന്നത്. കൈരളി പീപ്പിള്‍ ടിവിയാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്.

സോളാര്‍ കേസ് കത്തി നില്‍ക്കുന്ന സമയത്തായിരുന്നു ജോസ് തെറ്റിയിലിനെതിരെ ലൈംഗികാരോപണവുമായി യുവതി രംഗത്തെത്തിയത്.

ഉമ്മന്‍ ചാണ്ടിയുടെ താത്പര്യം

ഉമ്മന്‍ ചാണ്ടിയുടെ താത്പര്യം

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ താത്പര്യ പ്രപകാരമാണ് ജോസ് തെറ്റിയിലിന് ഒപ്പമുള്ള വീഡിയോ പുറത്ത് വിട്ടത് എന്നാണ് ആ വീഡിയോയില്‍ തന്നെയുള്ള യുവതി ഇപ്പോള്‍ പറഞ്ഞിരിയ്ക്കുന്നത്.

ബെന്നി ബെഹ്നാന്‍

ബെന്നി ബെഹ്നാന്‍

സരിത കേസിലും മുഖ്യമന്ത്രിയ്ക്ക് വേണ്ടി ഇടപെട്ടു എന്ന് ആക്ഷേപമുള്ള ബെന്നി ബെഹ്നാന്‍ തന്നെയാണ് ഇക്കാര്യത്തിലും ഇടപെട്ടത് എന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍.

ഡീല്‍

ഡീല്‍

താനുമായി ബെന്നി ബെഹ്നാന്‍ ഒരു ഡീല്‍ ഉണ്ടാക്കുകയായിരുന്നു എന്നാണ് യുവതി ആക്ഷേപിയ്ക്കുന്നത്.

കൊടുക്കല്‍ മാത്രം...

കൊടുക്കല്‍ മാത്രം...

ഒരു കൊടുക്കല്‍-വാങ്ങല്‍ ഡീല്‍ ആയിരുന്നില്ല അതെ്‌നും യുവതി പറയുന്നു. താന്‍ സിഡി പുറത്ത് വിട്ടെങ്കിലും തനിയ്ക്ക് അതിന് ഒന്നും ലഭിച്ചിട്ടില്ലെന്ന സൂചനയാണ് ഇവര്‍ നല്‍കുന്നത്.

മന്ത്രിമാരും പ്രമുഖരും

മന്ത്രിമാരും പ്രമുഖരും

ആ സംഭവവുമായി ബന്ധപ്പെട്ട് വന്‍ സാമ്പത്തിക ഇടപാടുകളും രാഷ്ട്രീയ ഗൂഢാലോചനയും നടന്നിട്ടുണ്ടെന്നാണ് യുവതി കൈരളി-പീപ്പിള്‍ ടിവിയോട് പറഞ്ഞു.

പേരുകള്‍ വെളിപ്പെടുത്തും

പേരുകള്‍ വെളിപ്പെടുത്തും

നിയമസഭ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിയ്ക്കുന്നതിനുള്ള അവസാന ദിവസത്തിന് ശേഷം താന്‍ തന്നെ കബളിപ്പിച്ച നേതാക്കളുടെ പേരുകള്‍ വെളിപ്പെടുത്തുമെന്നും യുവതി പറയുന്നുണ്ട്.

 2014 ല്‍ തന്നെ പറഞ്ഞു

2014 ല്‍ തന്നെ പറഞ്ഞു

തെറ്റയിലിനെതിരെയുള്ള വീഡിയോ പുറത്ത് വിട്ടതിമ്പിന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്ന് ആരോപിച്ച് 2014 സെപ്തംബറില്‍ തന്നെ ഈ യുവതി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.

ബെന്നി മാത്രമല്ല

ബെന്നി മാത്രമല്ല

ബെന്നി ബെഹ്നാന്‍ മാത്രമല്ല, കോണ്‍ഗ്രസ് എംഎല്‍എ ആയ സിപി മുഹമ്മദിന്റെ പേരും അന്ന് യുവതി പറഞ്ഞിരുന്നു.

ഓഡിയോ കേള്‍ക്കാം

ബെന്നി ബെഹ്നാനും യുവതിയും നടത്തുന്ന ഫോണ്‍ സംഭാഷണം

ഓഡിയോ കേള്‍ക്കാം

കൈരളി ടിവി റിപ്പോര്‍ട്ടറും യുവതിയും തമ്മിലുള്ള ഫോണ്‍ സംഭാഷണം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+