കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിഎ റസാഖിന്റെ മരണ കാരണം ആശുപത്രിയുടെ പിഴവോ? പരിശോധന നടത്തിയില്ലെന്ന് കുടുംബം

  • By അക്ഷയ്‌
Google Oneindia Malayalam News

കൊച്ചി: തിരക്കഥാകൃത്ത് ടിഎ റസാഖിന്റെ മരണവുമായി ബന്ധപ്പെട്ട് വീണ്ടും വിവാദങ്ങള്‍ തലപൊക്കുന്നു. ശസ്ത്രക്രിയയ്ക്ക് മുമ്പുള്ള പരിശോധനകള്‍ കൃത്യമായി നടക്കാത്തതാണ് മരണകാരണമെന്ന് ആരോപണം. റസാഖിന് കരള്‍ ദാനം ചെയ്ത കോയമോന് ഡെങ്കിപ്പനിയുണ്ടെന്ന് ശസ്ത്രക്രിയയ്ക്ക് മുമ്പ് കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞില്ല.

ഇതാണ് റസാഖിന്റെ മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് നാല് ദിവസം കഴിഞ്ഞപ്പോള്‍ കോയമോന് പനി തുടങ്ങുകയായിരുന്നു. പിന്നീട് രക്തത്തിലെ പ്‌ളേറ്റ്‌ലെറ്റ് കൗണ്ട് ഗണ്യമായി കുറഞ്ഞപ്പോഴാണ് ഡോക്ടര്‍മാര്‍ക്ക് സംശയം തുടങ്ങിയത്. ഡെങ്കിപ്പനിയെ തുര്‍ന്നുണ്ടായ അണുബാധയാണ് റസാഖിന്റെ മരണകാരണമെന്ന് അശുപത്രി വൃത്തങ്ങളും വ്യക്തമാക്കുന്നു.

കണ്ടെത്തിയില്ല

കണ്ടെത്തിയില്ല

ഡെങ്കിപ്പനി നേരത്തെ കണ്ടെത്താനാകാതിരുന്നത് ഡോക്ടറുടെയും ആശുപത്രി അധികൃതരുടെയും വീഴ്ചയാണെന്ന് റസാഖിന്റെ പിതൃസഹോദരനും സംവിധായകനുമായ സിദ്ദിഖ് അറിയിച്ചു.

അണുക്കള്‍

അണുക്കള്‍

കോയമോന് നാല് കൊല്ലം മുമ്പുണ്ടായ ഡെങ്കിപ്പനിയുടെ അണുക്കള്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ നിലനിന്നിരുന്നുവെന്നും വീണ്ടും പനിക്കാന്‍ കാരണമിതാണെന്നും ഡോ. സുധീന്ദ്രന്‍ പറഞ്ഞതായി സിദ്ദിഖ് അറിയിച്ചു.

വെന്റിലേറ്ററില്‍

വെന്റിലേറ്ററില്‍

കോയമോന് രണ്ട് തവണ പനിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിലുമായിരുന്നു. ഈ രോഗമിരിക്കെ കരള്‍ എടുത്ത് റസാഖിന് വെച്ചു പിടിപ്പിച്ചതാണ് അദ്ദേഹത്തിന് ഡെങ്കി വരാന്‍ കാരണം.

എല്ലാ പരിശോധനകളും നടത്തണം

എല്ലാ പരിശോധനകളും നടത്തണം

വലിയ തുക വാങ്ങി ശസ്ത്രക്രിയ നടത്തുമ്പോള്‍ എല്ലാ പരിശോധനകളും നടത്തണമായിരുന്നു. രക്തം കള്‍ചര്‍ ചെയ്തിരുന്നെങ്കില്‍ രോഗ സൂചന ലഭിക്കുമായിരുന്നു. അതൊന്നും ആശുപത്രി ചെയ്തിട്ടില്ല.

കൊതുക് കടി ആശുപത്രിയില്‍

കൊതുക് കടി ആശുപത്രിയില്‍

കൊതുകിന്റെ കടിയേറ്റാണ് പനി വന്നതെങ്കില്‍ അത് സംഭവിച്ചത് ആശുപത്രിയില്‍ വെച്ചാണെന്ന് സിദ്ദിഖ് ആരോപിച്ചു.

പരാതി

പരാതി

ആശുപത്രിക്കെതിരെ പരാതി കൊടുക്കുന്നതിനെ കുറിച്ച് കുടുംബം ആലോചിക്കുകയാണെന്ന് സിദ്ദിഖ് പറഞ്ഞു.

പകര്‍ന്നത് കോയമോന്റെ പനി

പകര്‍ന്നത് കോയമോന്റെ പനി

ഡെങ്കിപ്പനി ബാധിച്ച കോയമോന്റെ കരള്‍ വെച്ചതിനാലാകാം റസാഖിനും പനി ബാധിക്കാന്‍ കാരണമെന്ന് ഡോ. സുധീന്ദ്രന്‍ പറഞ്ഞു.

രക്ത പരിശോധന മാത്രം

രക്ത പരിശോധന മാത്രം

കരള്‍ മാറ്റത്തിന് രക്ത പരിശോധന മാത്രമേ നടത്താറുള്ളു. സാധാരണ നിലയില്‍ ഡെങ്കി പരിശോധന നടത്തിയാലും രോഗബാധ കണ്ടെത്താന്‍ സാധിക്കണമെന്നില്ലെന്നും ഡോക്ടര്‍ പറഞ്ഞു.

English summary
New allegation on TA Razzaq's death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X