കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അങ്ങ് കേന്ദ്രത്തില്‍ മാത്രമല്ല ഇങ്ങ് കേരളത്തിമുണ്ട് ആപ്പ്; സര്‍ക്കാര്‍ സേവനങ്ങളും ആപ്പില്‍

ഭീം ആപ്പ് മാതൃകയില്‍ ആപ്പ് നിര്‍മിക്കാന്‍ കേരളവും. സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാകുന്ന ആപ്പ് ഇ-വാലറ്റ് ആയും ഉപയോഗിക്കാം.

  • By Jince K Benny
Google Oneindia Malayalam News

തിരുവനന്തപുരം: നോട്ട് നിരോധനത്തിനു പിന്നാലെ ഡിജിറ്റല്‍ പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഭീം ആപ്പ് പുറത്തിറക്കിയതിനു പിന്നാലെ കേരള സര്‍ക്കാരും മൊബൈല്‍ ആപ്പ് എന്ന ആശയവുമായി എത്തിയിരിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഭീം ആപ്പിനേക്കാള്‍ സേവനങ്ങള്‍ നല്‍കാന്‍ സാധിക്കുന്ന ആപ്പാണ് സംസ്ഥാന സര്‍ക്കാര്‍ തയാറാക്കുന്നത്.

ഭീം ആപ്പില്‍ സാമ്പത്തീക സേവനങ്ങള്‍ മാത്രമാണ് ലഭ്യമാകുക. എന്നാല്‍ അതിനുമപ്പുറത്തേക്ക് സര്‍ക്കാര്‍ സേവനങ്ങളും കൂടി ഇ വാലറ്റിലാക്കാന്‍ കഴിയയുന്ന തരത്തിലുള്ള ആപ്പാണ് വിഭാവനം ചെയ്യുന്നത്.

ഐടി മിഷന്‍

കേരള ഐടി മിഷനാണ് ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നത്. കേവലം ഇ വാലറ്റ് എന്ന നിലയില്‍ മാത്രമല്ല സര്‍ക്കാര്‍ സേവനങ്ങള്‍ പോലും ലഭ്യമാക്കാന്‍ കഴിയുന്ന തരത്തിലാണ് ആപ്പ് രൂപകല്പന ചെയ്യുന്നത്.

സേവനങ്ങള്‍

സര്‍ക്കാര്‍ വകുപ്പുകളിലേക്കും സര്‍ക്കാര്‍ അനുബന്ധ സ്ഥാപനങ്ങളിലേക്കും അടക്കേണ്ട ബില്ലുകള്‍, നികുതി, ഫീസ് മുതലായവ ആപ്പിലൂടെ അടക്കാന്‍ കഴിയും. പൊതുമേഖല സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കേരളത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയുടെ സേവനങ്ങളെല്ലാം ആപ്പില്‍ ലഭിക്കും.

ബാങ്കിംഗും ഉള്‍പ്പെടും

എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടെയും സേവനങ്ങള്‍ സംബന്ധിച്ച വിവരങ്ങളും ആപ്പിലൂടെ ലഭിക്കും. ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍, ഇന്റര്‍നെറ്റ് ബാങ്കിംഗ് എന്നിവയിലൂടെ പണം അതാത് സ്ഥാപനങ്ങളിലേക്ക് അടയ്ക്കാന്‍ കഴിയുന്ന വിധത്തിലാണ് ആപ്പിന്റെ രൂപ കല്പന.

ഇ-വാലറ്റായും ഉപയോഗിക്കാം

ഇ-വാലറ്റ് എന്ന നിലയിലും ആപ്പ് ഉപയോഗിക്കാം. ബാങ്ക് അക്കൗണ്ടില്‍ നിന്ന് ആപ്പില്‍ പണം ചാര്‍ജ് ചെയ്ത് ബില്ലുകള്‍ എളുപ്പത്തില്‍ അടക്കാം. യുഎസ്എസ്ഡി, ഐവിആര്‍ സങ്കേതങ്ങളിലൂടെയും ആപ്ലിക്കേഷനിലൂടെ സാമ്പത്തീക ഇടപാടുകള്‍ നടത്താന്‍ സാധിക്കും.

പേരും ലോഗയും നിര്‍ദേശിക്കാന്‍ അവസരം

ആപ്ലിക്കേഷന് അനുയോജ്യമായ പേരും ലോഗോയും ടാഗ് ലൈനും നിര്‍ദേശിക്കാന്‍ പൊതു ജനങ്ങള്‍ക്കും അവരമുണ്ട്. ഇവ ഓണ്‍ലൈനായി സമര്‍പ്പിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന ആള്‍ക്ക് 15000 രൂപ സമ്മാനമായ ലഭിക്കും. സംസ്ഥാന ഐടി മിഷന്റെ പത്രക്കുറിപ്പില്‍ അറിയിച്ചതാണിക്കാര്യം.

English summary
Kerala Government going to make a mobile application. Just like the Bheem app. It can be used as an e-wallet too.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X