Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിയുടെ ഓഫീസിൽ പുതിയ നിയമനം; ശമ്പളം ഒരുലക്ഷത്തിലധികം, സ്‌പെഷ്യല്‍ ലെയ്‌സണ്‍ ഓഫീസർ!

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിൽ പുതിയ നിയമനം. ഒരു ലക്ഷം രൂപയിലധികം രൂപ സര്‍ക്കാര്‍ കക്ഷിയാകുന്ന കേസുകളുടെ മേല്‍നോട്ടത്തിനും നിരീക്ഷണത്തിനുമായാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്‌പെഷല്‍ ലെയ്‌സണ്‍ ഓഫീസറെ നിയമിക്കാന്‍ കഴിഞ്ഞമാസം തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമനം.

ഹൈക്കോടതി അഭിഭാഷകനായ എ വേലപ്പന്‍ നായരെയാണ് സ്‌പെഷല്‍ ലെയ്‌സണ്‍ ഓഫീസറായി നിയമിച്ചിരിക്കുന്നത്. ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറുടെ സേവന വേതന വ്യവസ്ഥകളാണ് സ്‌പെഷല്‍ ലെയ്‌സണ്‍ ഓഫീസര്‍ക്കും നിശ്ചയിച്ചിരിക്കുന്നത്. മൊത്തം 1,10,000 രൂപയാണ് ശമ്പളമെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

Pinarayi Vijayan

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സന്ദർഭത്തിലാണ് ഉയർന്ന വേതന വ്യവസ്ഥയിൽ പുതിയ നയമനം നടക്കുന്നത്. ഇതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. നിയമോപദേഷ്ടാവിന് പുറമെയാണ് പുതിയ നിയമനവും. അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും സ്‌പെഷല്‍ ലെയ്‌സണ്‍ ഓഫീസറുടെ പ്രവര്‍ത്തനം. അതേസമയം വൻ പ്രതിസന്ധിയിലൂടെയാണ് കേരളം കടന്നു പോകുന്നത്. നൂറ് പേരാണ് മഴക്കെടുതിയിൽ മരണപ്പെട്ടത്. നിവധി വീടുകൾ പൂർണ്ണമായും ഭാഗീകമായും തകർന്നിട്ടുണ്ട്. നിരവധി പേർ ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+