കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയുടെ ഓഫീസിൽ പുതിയ നിയമനം; ശമ്പളം ഒരുലക്ഷത്തിലധികം, സ്‌പെഷ്യല്‍ ലെയ്‌സണ്‍ ഓഫീസർ!

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിൽ പുതിയ നിയമനം. ഒരു ലക്ഷം രൂപയിലധികം രൂപ സര്‍ക്കാര്‍ കക്ഷിയാകുന്ന കേസുകളുടെ മേല്‍നോട്ടത്തിനും നിരീക്ഷണത്തിനുമായാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്‌പെഷല്‍ ലെയ്‌സണ്‍ ഓഫീസറെ നിയമിക്കാന്‍ കഴിഞ്ഞമാസം തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമനം.

<strong>സ്വാതന്ത്ര്യദിനാഘോഷം; രാജ്യത്ത് കനത്ത സുക്ഷ, 500 സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിൽ ചെങ്കോട്ട!</strong>സ്വാതന്ത്ര്യദിനാഘോഷം; രാജ്യത്ത് കനത്ത സുക്ഷ, 500 സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിൽ ചെങ്കോട്ട!

ഹൈക്കോടതി അഭിഭാഷകനായ എ വേലപ്പന്‍ നായരെയാണ് സ്‌പെഷല്‍ ലെയ്‌സണ്‍ ഓഫീസറായി നിയമിച്ചിരിക്കുന്നത്. ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറുടെ സേവന വേതന വ്യവസ്ഥകളാണ് സ്‌പെഷല്‍ ലെയ്‌സണ്‍ ഓഫീസര്‍ക്കും നിശ്ചയിച്ചിരിക്കുന്നത്. മൊത്തം 1,10,000 രൂപയാണ് ശമ്പളമെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

Pinarayi Vijayan

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സന്ദർഭത്തിലാണ് ഉയർന്ന വേതന വ്യവസ്ഥയിൽ പുതിയ നയമനം നടക്കുന്നത്. ഇതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. നിയമോപദേഷ്ടാവിന് പുറമെയാണ് പുതിയ നിയമനവും. അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും സ്‌പെഷല്‍ ലെയ്‌സണ്‍ ഓഫീസറുടെ പ്രവര്‍ത്തനം. അതേസമയം വൻ പ്രതിസന്ധിയിലൂടെയാണ് കേരളം കടന്നു പോകുന്നത്. നൂറ് പേരാണ് മഴക്കെടുതിയിൽ മരണപ്പെട്ടത്. നിവധി വീടുകൾ പൂർണ്ണമായും ഭാഗീകമായും തകർന്നിട്ടുണ്ട്. നിരവധി പേർ ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്.
English summary
New apppointment in Chief Minister's office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X