കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സികെ ജാനുവുമായുള്ള ഇടപാടുകള്‍ പികെ കൃഷ്ണദാസ് അറിയരുതെന്ന് സുരേന്ദ്രന് നിര്‍ബന്ധം? പുതിയ ഓഡിയോ പുറത്ത്

Google Oneindia Malayalam News

കണ്ണൂര്‍: കെ സുരേന്ദ്രനെ വലിയ പ്രതിരോധത്തിലാക്കി വീണ്ടും ഓഡിയോ പുറത്ത്. ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട് ആണ് കെ സുരേന്ദ്രനിമായുള്ളത് എന്ന് പറയുന്ന അടുത്ത ഓഡിയോയും പുറത്ത് വിട്ടിരിക്കുന്നത്.ഏഷ്യാനെറ്റ് ന്യൂസ് ആണ് വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.

'രണ്ടു ദിവസമായി പണം കൊണ്ടുനടക്കുന്നു'... സുരേന്ദ്രനെ വെട്ടിലാക്കുന്ന കോളുണ്ടെന്ന് പ്രസീത'രണ്ടു ദിവസമായി പണം കൊണ്ടുനടക്കുന്നു'... സുരേന്ദ്രനെ വെട്ടിലാക്കുന്ന കോളുണ്ടെന്ന് പ്രസീത

സുരേന്ദ്രനേയും ജാനുവിനേയും വിടാതെ പണവിവാദങ്ങള്‍... പത്ത് ലക്ഷത്തിന് പുറമേ 40 ലക്ഷവും; പുതിയ വെളിപ്പെടുത്തല്‍സുരേന്ദ്രനേയും ജാനുവിനേയും വിടാതെ പണവിവാദങ്ങള്‍... പത്ത് ലക്ഷത്തിന് പുറമേ 40 ലക്ഷവും; പുതിയ വെളിപ്പെടുത്തല്‍

സികെ ജാനുവിനെ കാണാന്‍ ഹോട്ടലിലേക്ക് പോകും മുമ്പ് പ്രസീതയെ വിളിച്ചതിന്റെ ശബ്ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്. പാര്‍ട്ടിയ്ക്കുള്ളില്‍ ഇത്തരം കാര്യങ്ങളെല്ലാം അതീവ രഹസ്യമായിട്ടായിരുന്നു ചെയ്തിരുന്നത് എന്ന് സൂചിപ്പിക്കുന്ന തരത്തിലാണ് പുതിയ ശബ്ദരേഖ. വിശദാംശങ്ങള്‍...

ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ നിര്‍മല സീതാരാമന്‍- ചിത്രങ്ങള്‍

ആദ്യം കൃഷ്ണദാസ്

ആദ്യം കൃഷ്ണദാസ്

ബിജെപി നേതാവായ പികെ കൃഷ്ണദാസ് ആയിരുന്നു സികെ ജാനുവിനെ എന്‍ഡിഎയിലേക്ക് കൊണ്ടുവരാന്‍ ആദ്യം ചര്‍ച്ച നടത്തിയത് എന്നാണ് പ്രസീത പറയുന്നത്. എന്നാല്‍ ആ ഘട്ടത്തില്‍ എന്‍ഡിഎയില്‍ ചേരേണ്ടതില്ലെന്നായിരുന്നു ജാനുവിന്റെ തീരുമാനം. അതിന് പിന്നില്‍ മറ്റൊരു കാര്യവും ഉണ്ടായിരുന്നു.

മുസ്ലീം ലീഗിന്റെ വാഗ്ദാനം

മുസ്ലീം ലീഗിന്റെ വാഗ്ദാനം

മുസ്ലീം ലീഗ് ആ ഘട്ടത്തില്‍ സെകി ജാനുവിന് സീറ്റ് വാഗ്ദാനം ചെയ്തിരുന്നു എന്നാണ് പ്രസീത പറയുന്നത്. എന്നാല്‍ പിന്നീട് ആ നീക്കം നടക്കാതെ പോയി. അതിന് ശേഷമാണ് കെ സുരേന്ദ്രനെ കണ്ട് ചര്‍ച്ച നടത്തണം എന്ന ആവശ്യം ഉന്നയിക്കപ്പെട്ടത് എന്നും പറയുന്നുണ്ട്.

കൃഷ്ണദാസ് അറിയാതിരിക്കാന്‍

കൃഷ്ണദാസ് അറിയാതിരിക്കാന്‍

പികെ കൃഷ്ണദാസിനോട് ഇക്കാര്യങ്ങളൊന്നും സികെ ജാനു പറയില്ലല്ലോ എന്ന് പ്രസീതയോട് ചോദിക്കുന്നത് ഓഡിയോയില്‍ വ്യക്തമാണ്. ജാനു ഇക്കാര്യങ്ങളൊന്നും കൃഷ്ണദാസിനോട് പറയില്ലെന്ന് പ്രസീത ഉറപ്പ് നല്‍കുന്നും ഉണ്ട്. എന്തായാലും ആ ഘട്ടത്തില്‍ ഈ വിവരം പികെ കൃഷ്ണദാസ് അറിഞ്ഞിരുന്നില്ല എന്ന് വേണം ഇപ്പോള്‍ അനുമാനിക്കാന്‍.

ബാഗില്‍ എല്ലാം റെഡി

ബാഗില്‍ എല്ലാം റെഡി

'ഞാനിതെല്ലാം റെഡിയാക്കി എന്റെ ബാഗില്‍ വച്ചിട്ട് ഇന്നലെ മുതല്‍ അങ്ങോട്ടുമിങ്ങോട്ടും കൊണ്ടു നടക്കുകയാണ്' എന്ന് കെ സുരേന്ദ്രന്റേത് എന്ന് പറയുന്ന ഓഡിയോയില്‍ അദ്ദേഹം പറയുന്നതായിട്ടുണ്ട്. ഭയങ്കര റിസ്‌ക് ആണല്ലേ എന്ന് പ്രസീത തിരിച്ചു ചോദിക്കുന്നതും ശബ്ദരേഖയില്‍ കേള്‍ക്കാം.

ബ്രേക്ക് ഫാസ്റ്റ് ഓര്‍ഡര്‍ ചെയ്‌തോളു

ബ്രേക്ക് ഫാസ്റ്റ് ഓര്‍ഡര്‍ ചെയ്‌തോളു

താന്‍ രാവിലെ ഒരു ഒമ്പത്, ഒമ്പതേ കാല്‍ ആകുമ്പോഴേക്കും ഹോട്ടലില്‍ എത്താം എന്നും പറയുന്നതായി ശബ്ദരേഖയില്‍ ഉണ്ട്. അവിടെ ബ്രേക്ക് ഫാസ്റ്റ് ഒക്കെ ഉണ്ടാവില്ലേ എന്നും എല്ലാം ഓര്‍ഡര്‍ ചെയ്തു വയ്ക്കണം എന്നും ശബ്ദരേഖയില്‍ കെ സുരേന്ദ്രന്‍ പറയുന്നുണ്ട്.

ആദ്യ ഓഡിയോ

ആദ്യ ഓഡിയോ

സികെ ജാനുവിന് എന്‍ഡിഎയില്‍ ചേരുന്നതിന് 10 ലക്ഷം രൂപ നല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആദ്യം ശബ്ദരേഖ പുറത്ത് വന്നത്. ഈ ശബ്ദരേഖ അദ്ദേഹം പൂര്‍ണമായി നിഷേധിച്ചിരുന്നു. പ്രസീത വിളിച്ചിരുന്നു എന്ന കാര്യം സുരേന്ദ്രന്‍ സമ്മതിക്കുകയും ചെയ്തിരുന്നു.

വേറേയും പണം

വേറേയും പണം

മുന്നണിയില്‍ ചേരാന്‍ വേണ്ടി, തിരുവനന്തപുരത്ത് അമിത് ഷാ പങ്കെടുത്ത പരിപാടിയുമായി ബന്ധപ്പെട്ടാണ് സികെ ജാനുവിന് കെ സുരേന്ദ്രന്‍ 10 ലക്ഷം രൂപ നല്‍കയിത് എന്നാണ് പ്രസീത പറയുന്നത്. ശബ്ദരേഖയിലും ഇക്കാര്യം വ്യക്തമാണ്. മുന്നണിയില്‍ ചേരാന്‍ നല്‍കിയ പണത്തിന് ശേഷം പിന്നേയും സികെ ജാനുവിന് പണം നല്‍കിയിട്ടുണ്ട് എന്നാണ് പ്രസീത പറയുന്നത്. അതിന്റെ വിവരങ്ങള്‍ വഴിയേ പുറത്ത് വിടുമെന്നും അവര്‍ പറയുന്നുണ്ട്.

കൂടുതല്‍ പ്രതിരോധത്തില്‍

കൂടുതല്‍ പ്രതിരോധത്തില്‍

പുതിയ ശബ്ദരേഖ കൂടി പുറത്ത് വന്നതോടെ കെ സുരേന്ദ്രന്‍ കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്. രണ്ടാമത് പുറത്ത് വിട്ട ഓഡിയോ വ്യാജമാണെന്നാണ് കെ സുരേന്ദ്രന്റെ വാദം. എന്തായാലും ഈ വിഷയത്തില്‍ കേരളത്തില്‍ ഇതുവരെ കേസുകള്‍ ഒന്നും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല.

വിഭാഗീയതയുടെ തെളിവ്

വിഭാഗീയതയുടെ തെളിവ്

ഏറ്റവും ഒടുവില്‍ പുറത്ത് വന്ന ശബ്ദരേഖ ബിജെപിയിലെ വിഭാഗീയതയും തെളിയിക്കുന്നു എന്നാണ് വിലയിരുത്തല്‍. പികെ കൃഷ്ണദാസ് വിവരം അറിയരുത് എന്നാണ് സുരേന്ദ്രന്‍ പറയുന്നത്. കെ സുരേന്ദ്രനേയും വി മുരളീധരനേയും ശക്തമായി എതിര്‍ത്തുവരുന്നത് പികെ കൃഷ്ണദാസ് ഗ്രൂപ്പ് ആണ്.

സ്മാര്‍ട്ട് ഫോണിലും സുന്ദരയെ ബിജെപി പറ്റിച്ചു! കൊടുത്ത് 8000 ന്റെ ഫോണ്‍, പറഞ്ഞത് 15,000 എന്ന്... തെളിവുകള്‍സ്മാര്‍ട്ട് ഫോണിലും സുന്ദരയെ ബിജെപി പറ്റിച്ചു! കൊടുത്ത് 8000 ന്റെ ഫോണ്‍, പറഞ്ഞത് 15,000 എന്ന്... തെളിവുകള്‍

സുന്ദരയ്ക്ക് കൊടുത്ത പണം കണ്ടെത്തി... അടുത്തത് സുരേന്ദ്രന്റെ അറസ്റ്റോ? ബിജെപി എങ്ങനെ പ്രതിരോധിക്കുംസുന്ദരയ്ക്ക് കൊടുത്ത പണം കണ്ടെത്തി... അടുത്തത് സുരേന്ദ്രന്റെ അറസ്റ്റോ? ബിജെപി എങ്ങനെ പ്രതിരോധിക്കും

ട്രെൻഡിയായി പവിത്ര ലക്ഷ്മി- ചിത്രങ്ങൾ

English summary
CK Janu's NDA entry: New audio revealed by Praseetha Azheekode against K Surendran- New Controversy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X