Get Updates
Get notified of breaking news, exclusive insights, and must-see stories!

പോക്സോ കേസുകളുടെ നടത്തിപ്പിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ ബെഞ്ച്: സംസ്ഥാനത്ത് പുതിയ പോക്സോ കോടതി

പോക്സോ കേസുകളുടെ നടത്തിപ്പിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ ബെഞ്ച്: സംസ്ഥാനത്ത് പുതിയ പോക്സോ കോടതി, മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ നിർണായക തീരൂമാനങ്ങൾ!!

തിരുവനന്തപുരം: സംസ്ഥാനത്തെ പോക്സോ കേസുകൾ കാര്യക്ഷമമായി നടപ്പിലാക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ ബെഞ്ച് രൂപീകരിക്കുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്. ആഭ്യന്തരം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യ നീതി, നിയമം, പട്ടികജാതി- പട്ടിക വർഗ വികസനം എന്നീ വകുപ്പുകളിൽ നിന്നുള്ള സെക്രട്ടറിമാരാണ് സമിതിയിൽ അംഗമാകുന്നത്. ഇതിനെല്ലാം പുറമേ രണ്ട് മാസം കൂടുമ്പോൾ ഈ സമിതി സർക്കാരിന് റിപ്പോർട്ടും സമർപ്പിക്കണം. സ്കൂൾ വിദ്യാർത്ഥികൾക്ക് കൌൺസിലിംഗ് നടത്തുന്നതിനുള്ള സംവിധാനം സ്കൂളുകളിൽ ഒരുക്കാനും മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. ഇതിന് പുറമേ പാഠ്യ പദ്ധതിയിൽ ലൈംഗിക വിദ്യാഭ്യാസം നൽകുന്നതിന് പാഠ്യപദ്ധതിയിൽ ഇടം കണ്ടെത്തണം. ലൈംഗികതയെക്കുറിച്ച് സമൂഹത്തിൽ പല തെറ്റായ ധാരണകളും നിലനിൽക്കുന്നതായും മുഖ്യമന്ത്രി ചൂണ്ടിക്കാണിക്കുന്നു.

സംസ്ഥാനത്തെ പോക്സോ കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് വേണ്ടി പോക്സോ കോടതികൾ സ്ഥാപിക്കുന്നതിന് ആവശ്യമായ ഫണ്ട് ലഭ്യമാക്കുന്നതിനൊപ്പം പരാതി യുമായി സമീപിക്കുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ നൽകണമെന്നും മന്ത്രി യോഗത്തിൽ ചൂണ്ടിക്കാണിച്ചു. കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നത് സംബന്ധിച്ച് രക്ഷിതാക്കൾക്ക് ബോധവൽക്കരണം നൽകാനും നിർദേശിച്ചിട്ടുണ്ട്. അധ്യാപക- രക്ഷാകർതൃ സമിതി യോഗങ്ങളെ ഇതിന് വേണ്ടി പ്രയോജനപ്പെടുത്താനും യോഗത്തിൽ പിണറായി വിജയൻ നിർദേശിച്ചിട്ടുണ്ട്. ഇക്കാര്യം ഉറപ്പുവരുത്തേണ്ട ചുമതല വിദ്യാഭ്യാസ വകുപ്പിനാണുള്ളത്.

pinarayi-15729

അമ്മയും പെൺമക്കളും മാത്രമായി കഴിയുന്ന കുടുംബങ്ങളടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും പോലീസും സാമൂഹ്യ നീതി വകുപ്പും ഇതിനായി ചേർന്ന് പ്രവർത്തിക്കാനും മന്ത്രി നിർദേശിച്ചിട്ടുണ്ട്. സ്കൂൾ പരിസരത്തെ ലഹരി വസ്തുുക്കളുടെ വിൽപ്പന തടയുന്നതിനും മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ പരിശോധന നടത്താൻ എക്സൈസ്, പോലീസ് വകുപ്പുകൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.

മുഖ്യമന്തിക്ക് പുറമേ ധനമന്ത്രി തോമസ് ഐസക്, ആരോഗ്യമന്ത്രി കെകെ ശൈലജ, ചീഫ് സെക്രട്ടറി ടോംജോസ്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ്, അഡീഷണൽ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, അഡീഷണൽ ചീഫ് സെക്രട്ടറി മനോജ് ജോഷി, നിയമ സെക്രട്ടറി അരവിന്ദ ബാബു, പൊതു വിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാൻ, സാമൂഹിക നീതിവകുപ്പ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ മഞ്ചേരി ശ്രീധരൻ നായർ, എഡിജിപിമാരായ ഷെയ്ക് ദർവേഷ് സാഹേബ്, മനോജ് എബ്രഹാം, ഐജി എസ് ശ്രീജിത്ത് എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+