കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാട്ടില്‍ ഉപേക്ഷിച്ച നവജാത ശിശു മരിച്ചു

  • By Soorya Chandran
Google Oneindia Malayalam News

ഇടുക്കി: കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാത ശിശു മരിച്ചു. മറയൂര്‍ വനത്തിലാണ് മെയ് 13 ന് രാവിലെ കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടത്തിയത്.

പാറപ്പെട്ടി ചന്ദന സംരക്ഷണ വനത്തില്‍ നിന്ന് രാവിലെ ഒമ്പത് മണിയോടെയാണ് ആണ്‍കുഞ്ഞിനെ കണ്ടത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുട്ടി ഉണ്ടായിരുന്നത്. വിറകെടുക്കാന്‍ കാട്ടില്‍ കയറിയവരാണ് കുട്ടിയെ കണ്ടത്. ഉടന്‍ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Idukki Map

പോലീസ് എത്തി കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഉച്ചയോടെ കുട്ടി മരിക്കുകയായിരുന്നു. ജനിച്ച ഉടനെ കാട്ടില്‍ ഉപേക്ഷിച്ചതായിരുന്നു കുട്ടിയെ. ചിക്തിസ കിട്ടാന്‍ വൈകിയതാണ് മരണകാരണമായതെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.

റോസ് മേരി എന്ന സ്ത്രീയാണ് കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട ആണ്‍കുഞ്ഞിന്റെ അമ്മ എന്ന് പോലീസ് ഉച്ചക്ക് മുന്പ് തന്നെ കണ്ടെത്തിയിരുന്നു. ഇവരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കുട്ടിയെ ഉപേക്ഷിക്കാനുള്ള കാരണം എന്താണെന്ന് ഇതുവരെ പോലീസ് പുറത്ത് വിട്ടിട്ടില്ല.

English summary
New born baby abandoned in forest died in Hospital.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X