ബാലു ഓർമയായ ദിവസം അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി, ബാലഭാസ്കർ
Recommended Video

തിരുവനന്തപുരം: നികത്താനാകാത്തൊരിടം സംഗീത ലോകത്ത് ഒഴിച്ചിട്ടാണ് വയലിൻ മാന്ത്രികൻ ബാലഭാസ്കർ വിടവാങ്ങിയത്. മകൾ തേജസ്വിനിക്ക് പിന്നാലെ ബാലഭാസ്കറും യാത്രയാകുകയായിരുന്നു. പ്രിയതമന്റെയും മകളുടെയും വേർപാടറിയാതെ ലക്ഷ്മി ഇപ്പോഴും ചികിത്സയിലാണ്.
ബാലഭാസ്കർ ഓർമയായ ദിവസം മറ്റൊരു കുഞ്ഞു ബാലഭാസ്കർ പിറന്നു. അതേ ദിവസം തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് പേരു നൽകാൻ രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല അധികൃതർക്ക്.

അതിഥി
അമ്മത്തൊട്ടിലിലെ മണികൾ കിലുങ്ങിയപ്പോൾ ഓടിയെത്തിയ അധികൃതർ കണ്ടത് മൂന്ന് ദിവസം മാത്രം പ്രായമുള്ള ഒരു പിഞ്ചോമനെയായാണ്. ബാലഭാസ്കർ ഓർമയായ രാത്രിയാണ് പുതിയ അതിഥി എത്തുന്നത്. കുഞ്ഞിന് എന്ത് പേരു നൽകണമെന്ന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല ശിശുക്ഷേമസമിതി ഭാരവാഹികൾക്ക്.

ബാലഭാസ്കർ
ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിയായ എസ് പി ദീപക്കാണ് പിഞ്ചോമനയെ കയ്യിലെടുത്ത് ആദ്യമായി ബാലഭാസ്കർ എന്ന് വിളിച്ചത്. ബാലഭാസ്കറിന്റെ എല്ലാം എല്ലാമായിരുന്ന യൂണിവേഴ്സിറ്റി കോളേജിലെ മുൻ ചെയർമാർ കൂടിയായ ദീപക് ഈ പേരു നൽകിയത് ഒട്ടും ആകസ്മീകമായല്ല.

അമ്മത്തൊട്ടിൽ
അമ്മത്തൊട്ടിൽ വഴി ലഭിക്കുന്ന 251ാമത്തെ കുട്ടിയാണ് ബാലഭാസ്കർ. 126ാമത്തെ ആൺകുഞ്ഞും. മലപ്പുറം, തിരുവനന്തപുരം എന്നീ ദത്തെടുക്കൽ കേന്ദ്രങ്ങലായി നിലവിൽ 108 കുരുന്നുകൾ പരിചരണത്തിലുണ്ട്. കുഞ്ഞുങ്ങളെ വളർത്താൻ കഴിയാത്ത സാഹചര്യത്തിൽ കുപ്പത്തൊട്ടികളിലും മറ്റും ഉപേക്ഷിക്കുന്നത് തടയാൻ വേണ്ടിയാണ് അമ്മത്തൊട്ടിൽ സ്ഥാപിച്ചത്. മാതാപിതാക്കളുടെ യാതൊരു വിവരവും നൽകാതെ തന്നെ അമ്മത്തൊട്ടിലിൽ ലഭിക്കുന്ന കുഞ്ഞുങ്ങളെ ശിശുക്ഷേമ സമിതി ഏറ്റെടുക്കും.

ഇനി ഓർമ
സെപ്റ്റംബർ 25ാം തീയതിയാണ് ബാലഭാസകറും കുടുംബവും സഞ്ചരിച്ചിരുന്ന ഇന്നോവാ കാർ അപകടത്തിൽപെടുന്നത്. നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം. അപകട സ്ഥലത്ത് വെച്ച് തന്നെ ബാലഭാസ്കറുടെ മകൾ തേജസ്വിനി മരിച്ചിരുന്നു. പതിനാറ് വർഷം കാത്തിരുന്ന് കിട്ടിയ കൺമണിക്ക് പിന്നാലെ ബാലഭാസ്കറും വിടവാങ്ങുകയായിരുന്നു.

ഒന്നുമറിയാതെ ലക്ഷ്മി
ബാലഭാസ്കറും തേജസ്വനിയും മരിച്ചതറിയാതെ ലക്ഷ്മി ഇപ്പോഴും ചികിത്സയിലാണ്. ലക്ഷ്മിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് ആശുപത്രിവൃത്തങ്ങൾ അറിയിക്കുന്നത്. ലക്ഷ്മി ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ബാലഭാസ്കറും തേജസ്വിനിയും ചികിത്സയിലാണെന്നാണ് ലക്ഷ്മിയെ അറിയിച്ചിരിക്കുന്നത്.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications