2 ദിവസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി !!! സംഭവം കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ...
രണ്ട് ദിവസം മുമ്പ് ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്ത്.
പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിന്ന് രണ്ട് ദിവസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ട് പോയതായി പരാതി. വ്യാഴാഴ്ച രാവിലെയാണ് കുട്ടിയെ കാണാതായത്. പോലീസും ആശുപത്രി അധികൃതരും കുട്ടികളെ കണ്ടെത്താനുള്ള പരിശോധന നടത്തുകയാണ്.

വ്യാഴാഴ്ച രാവിലെ 11.10ഓടെയാണ് കുഞ്ഞിനെ കാണാതായതായി തിരിച്ചറിഞ്ഞത്. രണ്ട് ദിവസം മുമ്പ് ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്ത്. അമ്മ ശസ്ത്രക്രിയയ്ക്ക് ശേഷം പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡിലാണ്. അതിനാല്‍ അച്ഛന്റെ കയ്യിലായിരുന്നു കുഞ്ഞ്.

ഓട്ടോറിക്ഷയില്‍ എത്തിയ കറുത്ത് മെലിഞ്ഞ ഒരു സ്ത്രീ കുഞ്ഞിനെ തട്ടിയെടുത്ത് കടന്ന് കളയുകയായിരുന്നെന്ന് രക്ഷിതാക്കള്‍ പരാതിപ്പെടുന്നു. പത്തനംതിട്ടയ്ക്ക് സമീപം തെക്കേമലയിലേക്കാണ് ഇവര്‍ പോയതെന്ന് സംശയിക്കുന്നു. യുവതി പോയ ബസ്സിലും മറ്റും അന്വേഷണം നടക്കുന്നു. ജില്ലയിലെ എല്ലാ പോലീസ് സ്‌റ്റേഷനുകള്‍ക്കും അലേര്‍ട്ട് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications