5 ദിവസം പ്രായമുള്ള കുഞ്ഞിനെ മുത്തശ്ശി പുഴയിലെറിഞ്ഞ് കൊന്നു
കാസര്‍കോട്: അഞ്ച് ദിവസം പ്രായമുള്ള പിഞ്ച് കുഞ്ഞിനെ അമ്മയും അമ്മൂമ്മയും ചേര്‍ന്ന് കൊലപ്പെടുത്തി. മഞ്ചേശ്വരം പത്ത്വാടിയിലാണ് സംഭവം. ഹരിണാക്ഷി (16) എന്ന പെണ്‍കുട്ടിയും അമ്മയായ സീത(40)യും ചേര്‍ന്നാണ് ഹരിണാക്ഷിയ്ക്ക് ജനിച്ച ആണ്‍ കുഞ്ഞിനെ കൊന്നത്. കുഞ്ഞിനെ പുഴയിലെറിഞ്ഞാണ് കൊലപ്പെടുത്തിയത്.
ഹരിണാക്ഷിയ്ക്ക് അവിഹിതബന്ധത്തില്‍ പിറന്ന ആണ്‍കുഞ്ഞാണ് കൊല്ലപ്പെട്ടത്. അവിഹിതസന്തതി ആയതിനാലാണ് കൊലപാതകം നടത്തിയതെന്ന് പ്രതികള്‍ പറഞ്ഞതായി പൊലീസ്. ബായാര്‍ തളക്കളയിലെ അണ്ണുവിന്റെ ഭാര്യയാണ് ഹരിണാക്ഷി.

കുമ്പള സഹകരണ ആശുപത്രിയില്‍ 22 നാണ് പ്രസവം നടന്നത്. സംഭവം ആശുപത്രി അധികൃതര്‍ പൊലീസിെന അറിയിച്ചിരുന്നു. സംശയാസ്പതദമായ സാഹചര്യത്തില്‍ സീതയെ പുഴക്കരയില്‍ നാട്ടുകാര്‍ കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിനെ പുഴയിലെറിഞ്ഞ കാര്യം പുറത്തറിഞ്ഞത്. നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ കുഞ്ഞിനെ പുഴയില്‍ നിന്ന് കണ്ടെത്തി.












Click it and Unblock the Notifications