മലപ്പുറത്ത് നവജാത ശിശുവിന്റെ അരുകൊല; ശ്വാസം മുട്ടിച്ചും കഴുത്തറുത്തും, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
മലപ്പുറം: കൂട്ടിലങ്ങാടിയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. കഴിഞ്ഞ ദിവസമാണ് അമ്മയും സഹോദരനും ചേർന്ന് നവജാത ശിശുവിനെ കഴുത്തറുത്ത് കൊന്നത്. പാറടിയിൽ നബീലയുടെ കുഞ്ഞിനെയാണ് പിറന്നുവീണയുടനെ കൊലപ്പെടുത്തിയത്.
യുവതി ഗർഭിണിയാണെന്ന വിവരം രഹസ്യമാക്കിവെച്ചിരിക്കുകയായിരുന്നു. ഏറെ നാളായി യുവതി ഭർത്താവുമായി അകന്ന് കഴിയുകയായിരുന്നു. കൊലപാതകം നടത്തിയ നബീലയുടെ സഹോദരൻ ശിഹാബിനെ സംഭവസ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.

ആദ്യ ശ്രമം
അമ്മയും സഹോദരനും ചേർന്ന് കുഞ്ഞിന്റെ കഴുത്തറുത്തായിരുന്നു കൊലപാതകം നടത്തിയത്. പ്രസവിച്ച ഉടൻ തന്നെ ശിഹാബ് കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു. കുഞ്ഞിന്റെ തലയും ഉടലും വേർപെട്ട നിലയിലായിരുന്നു.

ശ്വാസം മുട്ടിച്ച്
കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊല്ലാനാണ് ആദ്യം ശ്രമിച്ചത്. എന്നാൽ കുഞ്ഞ് കരഞ്ഞതിനാൽ ഇത് നടന്നില്ല. തുടർന്നാണ് കഴുത്തറുത്ത് കൊലപ്പെടുത്താൻ തീരുമാനിച്ചത്. ഞായറാഴ്ച വൈകീട്ടാണ് നബീല ആൺകുഞ്ഞിന് ജന്മം നൽകിയത്.

കരഞ്ഞതോടെ
ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ കുഞ്ഞ് കരഞ്ഞതോടെയാണ് സംഭവം നാട്ടുകാർ അറിയുന്നത്. ശബ്ദം കേട്ട് നാട്ടുകാർ എത്തിയെങ്കിലും വീടിന്റെ വാതിൽ തുറന്നില്ല. തുടർന്ന് പോലീസിനെ അറിയിക്കുകയായിരുന്നു.

കൂടുതൽ അന്വേഷണം
ബെൽറ്റും തുണിയും ഉപയോഗിച്ച് വയറു മറച്ചായിരുന്നു യുവതി നടന്നിരുന്നത്. ഇതിനാൽ ഗർഭിണിയാമെന്ന വിവരം ആരും അറിഞ്ഞിരുന്നില്ല. നാട്ടുകാരുടെ പരാതിയിന്മേൽ നബീലയുമായി ബന്ധമുള്ള ചിലരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

ഇറക്കി വിട്ടു
വിവരശേഖരണത്തിനായി വീട്ടിലെത്തിയ ആരോഗ്യപ്രവർത്തകരെയും ആശാ വർക്കർമാരെയും യുവതി നിരവധി തവണ വീട്ടിൽ നിന്നും ഇറക്കി വിട്ടിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. ഗർഭിണിയാണെന്ന വിവരം രഹസ്യമാക്കിവെക്കാനായിരുന്നു യുവതിയുടെ ശ്രമം.

മാനഹാനി ഭയന്ന്
നാലുവർഷമായി ഭർത്താവുമായി അകന്ന് കഴിയുകയായിരുന്നു നബീല. കൂട്ടിലങ്ങാടിയിൽ ഉമ്മയോടൊപ്പമായിരുന്നു താമസം. അവിഹിത ബന്ധത്തിൽ പിറന്ന കുഞ്ഞ് മാനഹാനി ഉണ്ടാക്കുമെന്ന ഭയത്താലാണ് ശിഹാബ് കുഞ്ഞിനെ കൊലപ്പെടുത്തിയത്.

സമ്മതത്തോടെ
നബീലയുടെ പൂർണ സമ്മതത്തോടെ തന്നെയായിരുന്നു സഹോദരനായ ശിഹാബ് കൊലപാതകം നടത്തിയത്. പ്രസവത്തിന് മുൻപ് തന്നെ കൊലപാതകത്തെ കുറിച്ച് ഇരുവരും പദ്ധതിയിട്ടിരുന്നു. എന്നാൽ കുഞ്ഞു കരഞ്ഞത് നാട്ടുകാർ കേട്ടതോടെയാണ് പദ്ധതി പാളിയത്.

അമിത രക്തസ്രാവം
പ്രസവശേഷം നബീലയുടെ ആരോഗ്യനില മോശമായി. അമിത രക്തസ്രാവമാണ് കാരണം. നബീലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില മെച്ചപ്പെടുമ്പോൾ നബീലയെ കസ്റ്റഡിയിൽ എടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

കത്തി കണ്ടെത്തി
പ്രതി ശിഹാബിനെ സംഭവസ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. കൊല നടത്താനുപയോഗിച്ച കത്തി വീട്ടിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. മാനഹാനി ഭയന്ന് കൊലപാതകം നടത്തുകയായിരുന്നുവെന്ന് ശിഹാബ് ചോദ്യം ചെയ്യലിൽ സമ്മതിക്കുകയായിരുന്നു.

ബാലുശ്ശേരിയിലും
മലപ്പുറത്തെ അരുംകൊലയ്ക്ക് സമാനമായ രീതിയിലാണ് അതേദിവസം തന്നെ ബാലുശ്ശേരിയിലും നവജാത ശിശുവിനെ അമ്മ കൊന്നത്. ഭർത്താവുമായി വേർപെട്ട് കഴിയുന്ന റിൻഷ എന്ന യുവതിയാണ് മാനഹാനി ഭയന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയത് ബ്ലേഡ് ഉപയോഗിച്ച് കുഞ്ഞിന്റെ കഴുത്തറുത്തായിരുന്നു കൊലപാതകം.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications