Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ ട്വിസ്റ്റ്; ദമ്പതികള്‍ വീണ്ടുമെത്തി, ഇത്തവണ അപേക്ഷ

കൊച്ചി: മനുഷ്യമനസാക്ഷിയെ നടുക്കിയ സംഭവമായിരുന്നു മൂന്ന് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങുന്ന ദമ്പതികളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. പലയിടത്തും കുഞ്ഞുങ്ങളെ ഉപേക്ഷിച്ച മട്ടില്‍ കണ്ടെത്താറുണ്ടെങ്കിലും പ്രസവിച്ച അവശത മാറും മുമ്പ് കുഞ്ഞിനെ ഉപേക്ഷിക്കാന്‍ വന്ന അമ്മയുടെ ദൃശ്യം കേരളക്കര മറന്നിട്ടില്ല.

ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളി പാരിഷ് ഹാളിന് സമീപം കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളയുന്ന ദമ്പതികളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞതോടെയാണ് പോലീസ് അന്വേഷണം തുടങ്ങിയത്. വൈകാതെ സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായി. ദമ്പതികള്‍ തൃശൂര്‍ വടക്കാഞ്ചേരി സ്വദേശികളായ ഡിറ്റോയും ഭാര്യയുമാണെന്നും കണ്ടെത്തി. ഇപ്പോള്‍ ഇവര്‍ വീണ്ടും അധികൃതരെ സമീപിച്ചിരിക്കുകയാണ്. ഉപേക്ഷിച്ച കുഞ്ഞിനെ തിരിച്ചുവേണമെന്ന് ആവശ്യപ്പെട്ട്. പിന്നീടുണ്ടായ സംഭവങ്ങള്‍ ഇങ്ങനെ...

ഒരു നിമിഷത്തെ തോന്നല്‍

ഒരു നിമിഷത്തെ തോന്നല്‍

ഒരു നിമിഷത്തെ തോന്നലിലുണ്ടായ തെറ്റാണെന്ന് ഡിറ്റോയും ഭാര്യയും പറയുന്നു. പള്ളി നടയില്‍ ഉപേക്ഷിച്ച കുഞ്ഞ് തങ്ങളുടേതാണ്. തിരിച്ചുവേണം. മാനക്കേട് തോന്നി ചെയ്തു പോയതാണ്. കുറ്റബോധമുണ്ടെന്ന് ദമ്പതികള്‍ പറയുന്നു. ജില്ലാ ശിശുക്ഷേമ സമിതി മുമ്പാകെയാണ് ഇരുവരും എത്തിയത്.

അത്രവേഗം തിരിച്ചുകൊടുക്കില്ല

അത്രവേഗം തിരിച്ചുകൊടുക്കില്ല

എന്നാല്‍ ഉപേക്ഷിച്ച കുഞ്ഞിനെ അത്രവേഗം തിരിച്ചുകൊടുക്കാന്‍ ചട്ടമില്ല. വിശദമായ പരിശോധന നടത്തിയ ശേഷമേ തുടര്‍ നടപടി സ്വീകരിക്കൂ. ദമ്പതികളുടെ സാമ്പത്തിക സ്ഥിതി അന്വേഷിക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് ശിശു ക്ഷേമ സമിതി ചെയര്‍പേഴ്‌സണ്‍ പത്മജ ആര്‍ നായര്‍. തൃശൂര്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഭാവി നടപടികള്‍ ആലോചിക്കും.

ജാമ്യത്തിലിറങ്ങിയ ശേഷം

ജാമ്യത്തിലിറങ്ങിയ ശേഷം

തൃശൂര്‍ വടക്കാഞ്ചേരി സ്വദേശിയായ ഡിറ്റോയും ഭാര്യയുമാണ് തങ്ങള്‍ക്ക് പിറന്ന കുഞ്ഞിനെ ഉപേക്ഷിച്ചത്. ഈ മാസം ഒന്നിനായിരുന്നു സംഭവം. സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചതോടെ ഇവരെ നാട്ടുകാര്‍ തിരിച്ചറിയുകയായിരുന്നു. ഉടന്‍ പോലീസില്‍ വിവരം അറിയിച്ചു. തൊട്ടടുത്ത ദിവസം രാവിലെ തന്നെ പോലീസെത്തി ഡിറ്റോയെ കസ്റ്റഡിയിലെടുത്തു. ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ് കുഞ്ഞിനെ തിരികെ വേണമെന്നാവശ്യപ്പെട്ട് എത്തിയിരിക്കുന്നത്.

ദൃശ്യങ്ങള്‍ പുറത്തായില്ലെങ്കില്‍

ദൃശ്യങ്ങള്‍ പുറത്തായില്ലെങ്കില്‍

ദമ്പതികള്‍ക്ക് മൂന്ന് മക്കളുണ്ട്. ഇപ്പോള്‍ പിറന്നത് നാലാമത്തെ കുഞ്ഞാണ്. തുടരെ തുടരെ നാലു കുട്ടികള്‍ ഉണ്ടായതില്‍ നാട്ടുകാര്‍ കളിയാക്കുമെന്ന് ഇവര്‍ ഭയപ്പെട്ടു. ഇതാണത്രെ നാലാമത് പിറഞ്ഞ കുഞ്ഞിനെ ഉപേക്ഷിക്കാന്‍ കാരണം. പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഡിറ്റോ ഇങ്ങനെ പ്രതികരിച്ചത്. ഇപ്പോള്‍ കുറ്റബോധം തോന്നിയിരിക്കുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ പുറത്തായില്ലെങ്കില്‍ ഇങ്ങനെ ഒരു തിരിച്ചുവരവ് ദമ്പതികള്‍ നടത്തുമായിരുന്നോ എന്ന ചോദ്യം ന്യായമാണ്.

സാമ്പത്തികനില പരിശോധിക്കുന്നു

സാമ്പത്തികനില പരിശോധിക്കുന്നു

നാല് കുട്ടികളായതോടെ പരിസരവാസികള്‍ കളിയാക്കുമെന്ന് ഇവര്‍ക്ക് തോന്നി. ഇനിയും കുട്ടി പിറക്കുന്നത് നാണക്കേടുണ്ടാക്കുമെന്ന് ഇവര്‍ ഭയപ്പെട്ടു. മാത്രമല്ല, നാല് കുട്ടികളെ വളര്‍ത്തുന്നത് സാമ്പത്തിക പ്രയാസം നേരിടാന്‍ കാരണമാകുമെന്ന് ഇവര്‍ക്ക് തോന്നുകയും ചെയ്തു. പിന്നീടാണ് ദമ്പതികള്‍ കുഞ്ഞിനെ സുരക്ഷിതമായ കേന്ദ്രത്തില്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത്. ഇവരുടെ സാമ്പത്തിക സാഹചര്യം പരിശോധിച്ച ശേഷമായിരിക്കും കുഞ്ഞിനെ മടക്കി നല്‍കുന്നത് ആലോചിക്കുക.

കുഞ്ഞിന്റെ കരച്ചില്‍

കുഞ്ഞിന്റെ കരച്ചില്‍

കൊച്ചിയിലെ എളമക്കര സെന്റ് ജോര്‍ജ് പള്ളിയിലാണ് ഒന്നാം തിയ്യതി വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ കുഞ്ഞിന്റെ കരച്ചില്‍ കേട്ടത്. പള്ളി അധികൃതര്‍ ഉടന്‍ എളമക്കര പോലീസില്‍ വിവരം അറിയിച്ചു. പോലീസെത്തി സിസിടിവി പരിശോധിച്ചു. കൂടാതെ കുഞ്ഞിനെ സ്വകാര്യ ആശുപത്രിയില്‍ ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. കുഞ്ഞിന് യാതൊരു കുഴപ്പവുമില്ല. കുഞ്ഞ് ഇപ്പോള്‍ അമ്മ തൊട്ടിലിലാണ്.

പ്രസവത്തിന്റെ അവശതകള്‍ മാറുംമുമ്പ്

പ്രസവത്തിന്റെ അവശതകള്‍ മാറുംമുമ്പ്

മൂന്ന് ദിവസം മാത്രം പ്രായമായ കുഞ്ഞിനെയാണ് ദമ്പതികള്‍ ഉപേക്ഷിക്കാന്‍ തയ്യാറായത്. യുവതിയും ഭര്‍ത്താവും ഇവരുടെ മൂന്ന് വയസുള്ള പെണ്‍കുട്ടിയും ഒരുമിച്ചാണ് സിസിടിവി ദൃശ്യത്തില്‍ കാണുന്നത്. പ്രസവത്തിന്റെ അവശതകള്‍ യുവതിക്ക് വിട്ടുമാറിയിരുന്നില്ല. വേഗത്തില്‍ നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു അവര്‍. ദമ്പതികളുടെ മുഖം സിസിടിവിയില്‍ തെളിഞ്ഞു കണ്ടിരുന്നു.

ദൃശ്യത്തില്‍ കണ്ടത്

ദൃശ്യത്തില്‍ കണ്ടത്

ഉപേക്ഷിക്കാനെത്തിയപ്പോള്‍ യുവതിയാണ് കുഞ്ഞിനെ എടുത്തിരുന്നത്. യുവാവ് മകളുടെ കൈ പിടിച്ചിരുന്നു. യുവതി വളരെ പ്രയാസപ്പെട്ടാണ് പ്രധാന കവാടത്തിലൂടെ പള്ളിയിലേക്ക് പ്രവേശിച്ചത്. റോസ് നിറത്തിലുള്ള ടര്‍ക്കിയില്‍ കുഞ്ഞിനെ പൊതിഞ്ഞിരുന്നു. പള്ളിയിലെ പാരിഷ് ഹാളില്‍ പ്രവേശിച്ച യുവാവ് പിന്നീട് കുഞ്ഞിനെ ഒരു മറഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. ചുംബനം നല്‍കിയ ശേഷമാണ് കുഞ്ഞിനെ ഇയാള്‍ നിലത്ത് വയ്ക്കുന്നത്. ഈ സമയം ചുറ്റുപാടും ഇയാള്‍ നോക്കുന്നതും സിസിടിവി ദൃശ്യത്തില്‍ വ്യക്തമാണ്.

ആറ് മാസത്തിലൊരിക്കല്‍ ഹാജരാക്കണം

ആറ് മാസത്തിലൊരിക്കല്‍ ഹാജരാക്കണം

കുഞ്ഞിനെ കിടത്തിയ ശേഷം ഇയാള്‍ വേഗത്തില്‍ നടന്നുപോയി. കുഞ്ഞ് കരയുന്നത് കേട്ടാണ് പള്ളിയിലുള്ളവര്‍ തിരയാന്‍ തുടങ്ങിയത്. ഒടുവില്‍ ടര്‍ക്കിയില്‍ പൊതിഞ്ഞ കുഞ്ഞിനെ അവര്‍ കണ്ടു. ഇത്തരത്തില്‍ ലഭിക്കുന്ന കുഞ്ഞിനെ വിട്ടുകൊടുക്കണമെങ്കില്‍ ആറ് മാസത്തിലൊരിക്കല്‍ ശിശുക്ഷേമ സമിതി മുമ്പാകെ ഹാജരാക്കണമെന്നാണ് നിയമം.

വീഴ്ച വരുത്തിയാല്‍

വീഴ്ച വരുത്തിയാല്‍

ആറ് മാസത്തിലൊരിക്കല്‍ ഹാജരാക്കുമ്പോള്‍ കുഞ്ഞിനെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും. ആരോഗ്യത്തിലും പരിചരണത്തിലും വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാല്‍ കുഞ്ഞിനെ തിരിച്ചെടുക്കും. മാതാപിതാക്കള്‍ക്കെതിരെ നടപടിയുമുണ്ടാകും. തൃശൂരില്‍ നിന്നുള്ള അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ ഡിറ്റോയുടെ കുഞ്ഞിനെ തിരിച്ചുകൊടുക്കുന്ന കാര്യം ആലോചിക്കൂവെന്ന് ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+