കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോരപ്പുഴയില്‍ പുതിയ പാലം: ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുന്നെന്ന് മന്ത്രി

Google Oneindia Malayalam News

കോഴിക്കോട്: കോരപ്പുഴപാലം പൊളിച്ചു മാറ്റി അതേ സ്ഥലത്തു തന്നെ പുതിയതു നിര്‍മിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുന്നതായി ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. പാലത്തിന് ഭരണാനുമതി നേരത്തെ ലഭിച്ചു. ഇപ്പോള്‍ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. പാവങ്ങാട് മുതല്‍ കോരപ്പുഴ വരെ റോഡ് വീതി കൂട്ടി നടപ്പാത സൗകര്യത്തോട് കൂടി നിര്‍മ്മിക്കാന്‍ 4 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ഈ രണ്ട് പദ്ധതികളും പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഗസ്റ്റ് ഹൗസില്‍ നടന്ന ജില്ലയിലെ ജനപ്രതിനിധികളുടെ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

korapuzha

രണ്ടു വര്‍ഷത്തിനിടെ 400 കോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ എലത്തൂര്‍ മണ്ഡലത്തില്‍ നടപ്പാക്കാന്‍ കഴിഞ്ഞു. ജില്ലയിലെ പഞ്ചായത്തുകളില്‍ നടക്കു എം.എല്‍.എ ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. 70 ശതമാനം പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഇതുവരെ പൂര്‍ത്തിയായിട്ടുണ്ടെും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിറവ് പദ്ധതിക്കായി എഴു കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍ മാസ്റ്റര്‍, ചേളൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ശോഭന, മുക്കം മുഹമ്മദ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

English summary
new bridge in korapuzha tender will start soon says minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X