കല്‍പ്പറ്റ ഗവ. ഐടിഐ വനിതാ ഹോസ്റ്റല്‍ ഇനി പുതിയ കെട്ടിടത്തിലേക്ക്...
കല്‍പ്പറ്റ: കല്‍പ്പറ്റ കെ.എം.എം. ഗവ. ഐടിഐ പണിത പുതിയ വനിതാ ഹോസ്റ്റലിന്റെ ഉദ്ഘാടനം മന്ത്രി ടി പി രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ഒരു കോടി രൂപ ചെലവില്‍ രണ്ടു നിലകളിലായി 584.9 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലാണ് വനിതാ ഹോസ്റ്റല്‍ നിര്‍മ്മിച്ചിട്ടുള്ളത്. താഴത്തെ നിലയില്‍ ഓഫീസ്, വിസിറ്റിങ് മുറികള്‍ എന്നിവയും രണ്ടാമത്തെ നിലയില്‍ ഡോര്‍മിറ്ററി, ഡൈയിനിങ്, സിക്ക് റൂം, വാര്‍ഡന്‍സ് റൂം എന്നിവയുമാണ് സജ്ജമാക്കിയിട്ടുള്ളത്. ക്യാമ്പസില്‍ 2.2 കോടി രൂപ ചെലവില്‍ 3 നിലയില്‍ ടൈപ്പ് ത്രി ക്വാര്‍ട്ടേഴ്സിന്റെ പണി പകുതിയിലധികം പിന്നിട്ടുകഴിഞ്ഞു.
ഒരു വര്‍ഷത്തിനുള്ളില്‍ ഇതിന്റെ പ്രവൃത്തി പൂര്‍ത്തിയാവും. മികച്ച കോഴ്സുകളും നല്ല തൊഴില്‍ അവസരങ്ങളും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുന്നതിന് തൊഴില്‍ വകുപ്പിന്റെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററുകള്‍ എന്നിവയ്ക്കൊപ്പം കരിയര്‍ ഗൈഡന്‍സ് സെന്റര്‍ ഈ വര്‍ഷം തന്നെ സ്ഥാപിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി വ്യക്തമാക്കി. തൊഴില്‍ ലഭ്യതയ്ക്കനുസൃതമായി കോഴ്സുകള്‍ നവീകരിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. കാലഹരണപ്പെട്ട കോഴ്സുകള്‍ നിര്‍ത്തലാക്കി പുതിയവ ഉള്‍പ്പെടുത്തുന്നത് ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കല്‍പ്പറ്റ ഐടിഐ യില്‍ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിന്റെ ഒരു ബാച്ചുകൂടി ആരംഭിക്കും. ഡീസല്‍ മെക്കാനിക്ക്, ഇലക്ട്രീഷ്യന്, ഇലക്ട്രോണിക് മെക്കാനിക്, ഡ്രഫ്റ്റ്സ്മാന് സിവില്‍, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് എന്നിങ്ങനെ അഞ്ച് ട്രേഡുകളുള്ള ഫസ്റ്റ് ഗ്രേഡ് ഐ ടി ഐയാണ് കല്‍പ്പറ്റയിലേത്. പ്രതിവര്‍ഷം 75,000 ത്തോളം പേരാണ് വ്യവസായിക വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കുന്നുണ്ട്. ഇവരുടെ തൊഴില്‍ ലഭ്യത ഉറപ്പുവരുത്തുന്നതിന് കേരള അക്കാദമി ഓഫ് സ്കില്‍ എക്സലന്‍സില്‍ തൊഴില്‍ നൈപുണ്യ പരിശീലനം സംഘിടിപ്പിക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നതായി മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആന്ധ്രപ്രദേശിലെ അമരാവതിയില്‍ നടന്ന ദേശീയ സിവില്‍ സര്‍വ്വീസ് അത്ലറ്റിക് മീറ്റില്‍ 1500 മീറ്ററില്‍ വെള്ളിയും 400 മീറ്ററില്‍ വെങ്കലവും നേടിയ ഐടിഐയിലെ സീനിയര്‍ ക്ലാര്‍ക്ക് ബിജു ബാലന് സ്റ്റാഫ് കൗണ്‍സില്‍ നല്കിയ ഉപഹാരം ടി പി രാമകൃഷ്ണന് കൈമാറി. സി.കെ ശശീന്ദ്രന് എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു. സി.എസ് അജിത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ കലക്ടര്‍ എസ്. സുഹാസ്, കല്‍പ്പറ്റ മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ സനിതാ ജഗദീഷ്, മുന്‍ എംഎല്‍എ എം.വി. ശ്രേയാംസ് കുമാര്‍, നഗരസഭ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ഉമൈബ മൊയ്തീന്‍കുട്ടി, കൗണ്‍സിലര്‍ ടി. മണി തുടങ്ങിയവര്‍ സംസാരിച്ചു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications