കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കല്‍പ്പറ്റ ഗവ. ഐടിഐ വനിതാ ഹോസ്റ്റല്‍ ഇനി പുതിയ കെട്ടിടത്തിലേക്ക്...

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കല്‍പ്പറ്റ കെ.എം.എം. ഗവ. ഐടിഐ പണിത പുതിയ വനിതാ ഹോസ്റ്റലിന്റെ ഉദ്ഘാടനം മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഒരു കോടി രൂപ ചെലവില്‍ രണ്ടു നിലകളിലായി 584.9 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലാണ് വനിതാ ഹോസ്റ്റല്‍ നിര്‍മ്മിച്ചിട്ടുള്ളത്. താഴത്തെ നിലയില്‍ ഓഫീസ്, വിസിറ്റിങ് മുറികള്‍ എന്നിവയും രണ്ടാമത്തെ നിലയില്‍ ഡോര്‍മിറ്ററി, ഡൈയിനിങ്, സിക്ക് റൂം, വാര്‍ഡന്‍സ് റൂം എന്നിവയുമാണ് സജ്ജമാക്കിയിട്ടുള്ളത്. ക്യാമ്പസില്‍ 2.2 കോടി രൂപ ചെലവില്‍ 3 നിലയില്‍ ടൈപ്പ് ത്രി ക്വാര്‍ട്ടേഴ്സിന്റെ പണി പകുതിയിലധികം പിന്നിട്ടുകഴിഞ്ഞു.

ഒരു വര്‍ഷത്തിനുള്ളില്‍ ഇതിന്റെ പ്രവൃത്തി പൂര്‍ത്തിയാവും. മികച്ച കോഴ്സുകളും നല്ല തൊഴില്‍ അവസരങ്ങളും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുന്നതിന് തൊഴില്‍ വകുപ്പിന്റെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററുകള്‍ എന്നിവയ്ക്കൊപ്പം കരിയര്‍ ഗൈഡന്‍സ് സെന്റര്‍ ഈ വര്‍ഷം തന്നെ സ്ഥാപിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി വ്യക്തമാക്കി. തൊഴില്‍ ലഭ്യതയ്ക്കനുസൃതമായി കോഴ്സുകള്‍ നവീകരിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. കാലഹരണപ്പെട്ട കോഴ്സുകള്‍ നിര്‍ത്തലാക്കി പുതിയവ ഉള്‍പ്പെടുത്തുന്നത് ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കല്‍പ്പറ്റ ഐടിഐ യില്‍ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിന്റെ ഒരു ബാച്ചുകൂടി ആരംഭിക്കും. ഡീസല്‍ മെക്കാനിക്ക്, ഇലക്ട്രീഷ്യന്‍, ഇലക്ട്രോണിക് മെക്കാനിക്, ഡ്രഫ്റ്റ്സ്മാന്‍ സിവില്‍, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് എന്നിങ്ങനെ അഞ്ച് ട്രേഡുകളുള്ള ഫസ്റ്റ് ഗ്രേഡ് ഐ ടി ഐയാണ് കല്‍പ്പറ്റയിലേത്. പ്രതിവര്‍ഷം 75,000 ത്തോളം പേരാണ് വ്യവസായിക വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കുന്നുണ്ട്. ഇവരുടെ തൊഴില്‍ ലഭ്യത ഉറപ്പുവരുത്തുന്നതിന് കേരള അക്കാദമി ഓഫ് സ്‌കില്‍ എക്സലന്‍സില്‍ തൊഴില്‍ നൈപുണ്യ പരിശീലനം സംഘിടിപ്പിക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നതായി മന്ത്രി കൂട്ടിച്ചേര്‍ത്തു.

news

ആന്ധ്രപ്രദേശിലെ അമരാവതിയില്‍ നടന്ന ദേശീയ സിവില്‍ സര്‍വ്വീസ് അത്ലറ്റിക് മീറ്റില്‍ 1500 മീറ്ററില്‍ വെള്ളിയും 400 മീറ്ററില്‍ വെങ്കലവും നേടിയ ഐടിഐയിലെ സീനിയര്‍ ക്ലാര്‍ക്ക് ബിജു ബാലന് സ്റ്റാഫ് കൗണ്‍സില്‍ നല്‍കിയ ഉപഹാരം ടി പി രാമകൃഷ്ണന്‍ കൈമാറി. സി.കെ ശശീന്ദ്രന്‍ എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു. സി.എസ് അജിത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ കലക്ടര്‍ എസ്. സുഹാസ്, കല്‍പ്പറ്റ മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ സനിതാ ജഗദീഷ്, മുന്‍ എംഎല്‍എ എം.വി. ശ്രേയാംസ് കുമാര്‍, നഗരസഭ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ഉമൈബ മൊയ്തീന്‍കുട്ടി, കൗണ്‍സിലര്‍ ടി. മണി തുടങ്ങിയവര്‍ സംസാരിച്ചു.

English summary
New building for Kalpetta Govt. ITI women's hostel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X