അസൗകര്യങ്ങള്‍ക്ക് വിട; മേപ്പാടി എച്ച് എസ് എസിന് ഇനി പുതിയ കെട്ടിടം
കല്‍പ്പറ്റ: അസൗകര്യങ്ങള്‍ വിട നല്‍കി മേപ്പാടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിന് ഇനി പുതിയ കെട്ടിടം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആസ്തി വികസനഫണ്ടുപയോഗിച്ചാണ് മൂന്ന് നിലകളിലായുള്ള കെട്ടിടം പ്രവൃത്തി നടത്തുന്നത്. പുതിയ കെട്ടിടത്തില്‍ ഒമ്പത് ക്ലാസ് മുറികളുണ്ടാവും. കംപ്യൂട്ടര്‍ ലാബ്, ഓഫീസ് റൂം, സ്റ്റാഫ് റൂം എന്നിവയും പുതിയ കെട്ടിടത്തിന്റെ ഭാഗമായുണ്ടാവും. പൊതുമരാമത്ത് വകുപ്പിന്റ മേല്‍നോട്ടത്തിലായിരുന്നു 2.36 കോടി രൂപ ചിലവിട്ട് കെട്ടിടനിര്‍മ്മാണം നടത്തിയത്. സ്‌കൂളും പരിസരപ്രദേശവും പൂര്‍ണമായും നിരീക്ഷണ ക്യാമറ വലയത്തിലാക്കിയിട്ടുണ്ട്.
നിരവധി പരാദീനതകളുണ്ടായിരുന്ന മേപ്പാടി ഗവ. സ്‌കൂളിന് പുതിയ കെട്ടിടമായതോടെ അസൗകര്യങ്ങള്‍ ഒരു പരിധി വരെ ഇല്ലാതായി കഴിഞ്ഞു. മേപ്പാടി ഗ്രാമപഞ്ചായത്ത് മുന്‍കൈയ്യെടുത്ത് അഞ്ച് ലക്ഷം രൂപ ചിലവിട്ട് പൂര്‍ത്തീകരിച്ച ഡിജിറ്റല്‍ ക്ലാസ്മുറിയും നിലവില്‍ മേപ്പാടി സ്‌കൂളിനെ വേറിട്ടതാക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കുള്ള എല്ലാവിധ അടിസ്ഥാനസൗകര്യങ്ങളും ഏര്‍പ്പെടുത്തിക്കൊണ്ടു തന്നെയായിരുന്നു ഇത്തവണത്തെ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം മേപ്പാടി സ്‌കൂളിള്‍ സംഘടിപ്പിച്ചത്. 73 വിദ്യാര്‍ത്ഥികള്‍ ഒന്നാംക്ലാസിലേക്ക് മേപ്പാടി സ്‌കൂളില്‍ പ്രവേശനം നേടുകയും ചെയ്തു. അത്യാധുനീകരീതിയില്‍ പണികഴിപ്പിച്ച സ്‌കൂളിലെ പുതിയ കെട്ടിടം കല്‍പ്പറ്റ എം.എല്‍.എ. സി.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് കെ.മിനി അധ്യക്ഷയായിരുന്നു. ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനം കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍ നിര്‍വഹിച്ചു.

ആദ്യദിനം തന്നെ കുട്ടികള്‍ക്ക് വിഭവസമൃദ്ധമായ ഭക്ഷണവും നല്‍കിയാണ് മടക്കിയയച്ചത്. പ്രഭാതഭക്ഷണ വിതരണം മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സഹദും കുടിവെള്ള പദ്ധതി ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം അനിത തോമസും നിര്‍വഹിച്ചു. അക്കാദമിക പ്രവര്‍ത്തന കലണ്ടറിന്റെ പ്രകാശനം കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിന്‍സി സണ്ണി നിര്‍വഹിച്ചു. ഇ.ജെ ലീന, ഹണി.ജി. അലക്‌സാണ്ടര്‍, ജി.എന്‍ ബാബുരാജ്,എ.കെ ഷിബു, ടി.കെ സുജാത, ലിസി ജോസഫ്, എം.എസ് ജയകുമാര്‍, പി.ഹാരിസ് തുടങ്ങിയവര്‍ സംബന്ധിച്ചു.












Click it and Unblock the Notifications