Get Updates
Get notified of breaking news, exclusive insights, and must-see stories!

പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിക്ക് ആധുനിക കെട്ടിടം സമുച്ചയം: ഉദ്ഘാടനം മെയ് 13ന്

പേരാമ്പ്ര: പേരാമ്പ്ര മാര്‍ക്കറ്റിന് സമീപം പ്രവര്‍ത്തിച്ചു വരുന്ന ഇഎംഎസ് സഹകരണ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മെയ് 13 ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. സ്വാഗത സംഘം ഭാരവാഹികള്‍ വാര്‍ത്ത സേമ്മളനത്തിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

2003 മുതല്‍ പഴയ സംസ്ഥാന പാതക്കരികില്‍ മത്സ്യമാര്‍ക്കറ്റിന് സമീപം വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുകയായിരുന്ന ആശുപത്രിയാണ് പുതിയ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റുന്നത്. ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് വളരെ പെട്ടന്ന് തന്നെ ആശുപത്രിയുടെ പ്രവര്‍ത്തനവും ചെമ്പ്ര റോഡിലെ പുതിയകെട്ടിടത്തിലേക്ക് മാറ്റുമെന്നും ഭാരവാഹികള്‍ അറിയിച്ചു. 2013 ല്‍ ആശുപത്രി കെട്ടിടത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ച പിണറായി തന്നെയാണ് ഇപ്പോള്‍ കെട്ടിടത്തിന്റെ ഉദ്ഘാടവും നിര്‍വ്വഹിക്കുന്നത്.

emshospital

ആശുപ്രതി ആവശ്യത്തിനായി നിര്‍മ്മിച്ചതല്ലാത്ത കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന നിലവിലെ ആശുപത്രി സ്ഥലസൗകര്യത്തിന്റെ അഭാവത്താല്‍ വീര്‍പ്പുമുട്ടുകയായിരുന്നു. ആശുപ്രതിയുടെ വിപുലീകരണവും വിവിധ സ്‌പെഷ്യാലിറ്റി മേഖലകളില്‍ ചികിത്സസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് 24.75 കോടി ചെലവില്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. ബഹുജനങ്ങളില്‍ നിന്നും ഓഹരി സമാഹരണത്തിലൂടെയാണ് കെട്ടിട നിര്‍മ്മാണം നടന്നു വരുന്നത്.

ആറു നിലകളിലായി നിര്‍മ്മിച്ച ആശുപത്രിയില്‍ ജനറല്‍ മെഡിസിന്‍, കാര്‍ഡിമയാളജി, ഓര്‍ത്തോപീഡിക്‌സ്, ഇഎന്‍ടി, ജനറല്‍ സര്‍ജറി, ഗൈനേക്കാളജി, ഡെര്‍മറ്റോളജി, ഡന്റല്‍ തുടങ്ങി പ്രധാനപ്പെട്ട എല്ലാ വിഭാഗങ്ങളിലും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ആധുനിക സൗകര്യങ്ങളോടു കൂടിയ ലബോറട്ടറി, എക്‌സ്‌റേ, ഐസിയു, ഓപ്പറേഷന്‍ തിയ്യറ്ററുകള്‍ തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്. കൊച്ചിന്‍ ഷിപ്പിയാര്‍ഡിന്റെ സഹകരണത്തോടെ ബ്ലഡ് ബാങ്ക് ഇവിടെ പ്രവര്‍ത്തസക്ഷമമാവുന്നത് മറ്റ് ആശുപത്രികള്‍ക്ക് കൂടി സഹായകമാവും. മാലന്യ സംസ്‌കരണത്തിന് ആധുനിക പ്ലാന്റ്, ബയോഗ്യാസ് പ്ലാന്റ്, ചികിത്സാ ആവശ്യങ്ങള്‍ക്കുള്ള വാതക പ്ലാന്റുകള്‍ എന്നിവ പുതിയ ആശുപത്രിയുടെ പ്രത്യേകതയാണ്.


വാര്‍ത്ത സമ്മേളനത്തില്‍ ആശുപ്രതി പ്രസിഡന്റ് എ.കെ. പത്മനാഭന്‍, സെക്രട്ടറി സി. റജി, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ടി കെ ലോഹിതാക്ഷന്‍, ഡയറക്ടര്‍മാരായ സി കെ ശശി, ഇ ഗോപാലന്‍, എം ജെ ത്രേസ്യാമ്മ, വികെ സുമതി, ഇകെ കമലാദേവി എന്നിവര്‍ സംബന്ധിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+