പിണറായിക്കും പാര്‍ട്ടിക്കും പാരയായി ഡിവൈഎഫ്ഐ നേതാവ്, കോടിയേരിക്ക് പുല്ലുവില

റിമാന്‍ഡില്‍ കഴിയുന്ന സിദ്ദിഖിനും ഭാര്യയ്ക്കുമെതിരെ പുതിയ അന്വേഷണം. ഗുണ്ടാ അതിക്രമ കേസിലാണ് ഇവര്‍ക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്റെ പേരു പറഞ്ഞ് കൊച്ചിയില്‍ സംരംഭകയായ യുവതിയില്‍ നിന്ന് പണം തട്ടിയ ഡിവൈഎഫ്‌ഐ നേതാവ് സിദ്ധിഖ് സിപിഎമ്മിനും പിണറായിക്കും തലവേദനയാകുന്നു. റിമാന്‍ഡില്‍ കഴിയുന്ന സിദ്ധിഖിനും ഭാര്യയ്ക്കുമെതിരെ പുതിയ അന്വേഷണം. ഗുണ്ടാ അതിക്രമ കേസിലാണ് ഇവര്‍ക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള ഫോട്ടോ കാണിച്ച് സിദ്ധിഖ് ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് അന്വേഷണം. 2012ല്‍ നല്‍കിയ പരാതി പൊലീസ് പൂഴ്ത്തിയതായും കണ്ടെത്തി.

 സംരക്ഷകരായി പ്രാദേശിക നേതാക്കള്‍

സംരക്ഷകരായി പ്രാദേശിക നേതാക്കള്‍

നാലു വര്‍ഷം മുമ്പാണ് കൊച്ചിയിലെ ബാഗ് വ്യവസായിയായ നിസാര്‍ അഹമ്മദ് സിദ്ധിഖിനെതിരെ പരാതി നല്‍കിയത്. എന്നാല്‍ പാരാതി പൊലീസ് ഒതുക്കിയെന്നാണ് നിസാര്‍ പറയുന്നത്. സിദ്ധിഖിനെതിരെ നടപടിയെടുക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ നേരിട്ട് നിര്‍ദേശം നല്‍കിയിട്ടിട്ടും പ്രാദേശിക നേതാക്കള്‍ ഇടപെട്ട് സിദ്ധിഖിനെ സംരക്ഷിക്കുകയായിരുന്നു.

പൊലീസുകാര്‍ ഗുണ്ടകള്‍ക്ക് സംരക്ഷണം നല്‍കുന്നു

പൊലീസുകാര്‍ ഗുണ്ടകള്‍ക്ക് സംരക്ഷണം നല്‍കുന്നു

2012ലെ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണ്‌നെ നേരില്‍ കണ്ടും ഡിസിപി ഡോ. അരുള്‍ ആര്‍.ബി കൃഷ്ണയ്ക്കും നിസാര്‍ നേരിട്ട് പരാതി നല്‍കി. നോര്‍ത്ത്, സെന്‍ട്രല്‍ സ്‌റ്റേഷനുകളിുലെ മിക്ക പൊലീസുകാരും സിദ്ധിഖുമായി അടുത്ത ബന്ധമുള്ളവാരാണെന്നാണ് നിസാര്‍ പറയുന്നത്. തന്‍റെ പരാതി പൊലീസ് തൊട്ടിട്ടില്ലെന്നും എന്നാല്‍ തനിക്കെതിരെ സിദ്ധിഖ് നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട് തന്നെ വിളിപ്പിച്ചുവെന്നും നിസാര്‍.

 പിണറായിയുടെ ചിത്രം കാണിച്ചും ഭീഷണി

പിണറായിയുടെ ചിത്രം കാണിച്ചും ഭീഷണി

നിസാര്‍ നോര്‍ത്തില്‍ ആരംഭിച്ച സ്ഥാപനത്തിലെ കയറ്റിറക്കുമായി ബന്ധപ്പെട്ട് സിഐടിയു തൊഴിലാളികളുമായി തര്‍ക്കമുണ്ടായപ്പോഴാണ് സിദ്ധിഖിനെ ആദ്യാമായി കാണുന്നത്.തര്‍ക്കം തീര്‍ക്കാന്‍ പാര്‍ട്ടി ഓഫീസിലെത്തിയപ്പോള്‍ സിദ്ധിഖും ഉണ്ടായിരുന്നു. പിന്നീട് പാര്‍ട്ടിക്കു സംഭാവന തേടി സിദ്ധിഖ് വീണ്ടുമെത്തി. വിശ്വാസ്യത ഉണ്ടാക്കുന്ന താരത്തിലായിരുന്നു സിദ്ധിഖിന്റെ പെരുമാറ്റമെന്ന് നിസാര്‍ പാരാതിയില്‍ വ്യക്തമാക്കുന്നു. പിന്നീട് പല ആവശ്യങ്ങള്‍ക്കായി സിദ്ധിഖ് സമീപിച്ചിരുന്നു. ഒടുവില്‍ ബിസിനസില്‍ പങ്കാളിയാക്കണമെന്നും ആവശ്യം. പിന്നീട് സ്ഥാപനത്തിന്റെ സ്റ്റോക്ക് കൈവശപ്പെടുത്തുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് ചോദ്യം ചെയ്തപ്പോള്‍ നിസാറിനെയും ഭീഷണിപ്പെടുത്തി. നിസാറിന്റെ പേരിലെ ചിട്ടിയും സിദ്ധിഖ് തട്ടിയെടുത്തു.

 സഹായിക്കാതെ പൊലീസ്

സഹായിക്കാതെ പൊലീസ്

സിദ്ധിഖിന്റെ ഉപദ്രവം സഹിക്കാന്‍ കഴിയാതായതോടെയാണ് നിസാര്‍ പരാതിയുമായി പാര്‍ട്ടിയെ സമീപിച്ചത്. ആദ്യം ജില്ലാ സെക്രട്ടറിയായിരുന്ന എംവി ഗോവിന്ദനെ സമീപിച്ചു. എന്നാല്‍ നോര്‍ത്തിലെ പാര്‍ട്ടി ഓഫീസില്‍ പോകാനായിരുന്നു നിര്‍ദേശം. കലൂരിലെ ലോക്കല്‍ കമ്മിറ്റി അംഗത്തെ സമീപിക്കാനായിരുന്നു അവിടെ നിന്നുള്ള നിര്‍ദേശം.സഹായിക്കാന്‍ പറ്റില്ലെന്നായിരുന്നു ലോക്കല്‍ കമ്മിറ്റി അംഗം പറഞ്ഞത്. വീണ്ടും ഗോവിന്ദനെ സമീപിച്ചപ്പോള്‍ പൊലീസില്‍ പരാതി നല്‍കാന്‍ പറഞ്ഞു. 2012 സെപ്തംബറില്‍ ഡിസിപിക്കു പരാതി നല്‍കി. സിദ്ധിഖിനു പിടിപാടുള്ള നോര്‍ത്ത് സെന്‍ട്രല്‍ സ്‌റ്റേഷനുകള്‍ക്ക് കേസ് കൈമാറരുതെന്ന അപേക്ഷ നല്‍കിയിട്ടും കേസ് കൈമാറിയത് നോര്‍ത്ത് സ്‌റ്റേഷന്. എന്നാല്‍ പരാതിയുമായി ബന്ധപ്പെട്ട് ഒരിക്കല്‍ പോലും പോലീസ് വിളിപ്പിച്ചില്ല. സിദ്ധിഖ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നോര്‍ത്ത് സിഐ വിളിപ്പിക്കുകയും വെള്ളക്കടലായില്‍ ഒപ്പിട്ടു വാങ്ങുകയും ചെയ്തതായി നിസാര്‍ പറയുന്നു.

 താമസം മാറി

താമസം മാറി

പാര്‍ട്ടി ഫണ്ടിലേക്ക് സംഭാവന തേടിയാണ് സിദ്ധിഖ് ആദ്യം നിസാറിനെ സമീപിച്ചത്. അന്ന് 5000 രൂപ നല്‍കി. പിന്നാലെ കുട്ടികള്‍ക്ക് വിതരണം ചെയ്യാന്‍ ബാഗ് ആവശ്യപ്പെട്ട് എത്തിയപ്പോള്‍ നൂറ് ബാഗ് നല്‍കി. സ്‌കൂളിലേക്ക് കംപ്യൂട്ടര്‍ ആവശ്യപ്പെട്ട് വീണ്ടും എത്തിയപ്പോള്‍ 38,000 രൂപയുടെ കംപ്യൂട്ടര്‍ വാങ്ങി നല്‍കി. എന്നാല്‍ ഇത് സ്‌കൂളിന് നല്‍കിയില്ലെന്ന് പിന്നീട് മനസിലായി. ഭാര്യ സ്വരകാര്യ ബാങ്ക് മാനേജരാണെന്ന് പറഞ്ഞ് പോളിസിയെടുപ്പിച്ചു. ഇതിനു പിന്നാലെയാണ് ബിസിനസില്‍ പങ്കാളിയാക്കാന്‍ അഭ്യര്‍ഥിച്ചത്. ഉപദ്രവം സഹിക്കാന്‍ വയ്യാതെ പൊലീസില്‍ പാരാതി നല്‍കിയതോടെ ഭീഷണഇിക്കു പുറമെ കൈയേറ്റവുമുണ്ടായി. ഇതിനു പിന്നാലെ നിസാറും കുടുംബവും മുളന്തുരുത്തിയിലേക്ക് താമസം മാറ്റി.

 ധൈര്യം ലഭിച്ചത് ഇപ്പോള്‍

ധൈര്യം ലഭിച്ചത് ഇപ്പോള്‍

കൊച്ചിയില്‍ സംരംഭകയായ യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ സിദ്ധിഖിനെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് ഇയാള്‍ക്കെതിരെ തവീണ്ടും പരാതി നല്‍കാന്‍ ധൈര്യം ലഭിച്ചതെന്ന് നിസാര്‍ പറയുന്നു. ഇങ്ങനെയാണ് വീണ്ടും പരാതി നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+