Get Updates
Get notified of breaking news, exclusive insights, and must-see stories!

അര്‍ണാബ് ഗോസ്വാമിയെ വിടാതെ മലയാളികള്‍.. വീണ്ടും കേസ്.. ഇത്തവണ കണ്ണൂരില്‍ നിന്ന്

കേരളയീരെ നാണം കെട്ടവരെന്ന് വിളിച്ച് അപമാനിച്ചുവെന്നാരോപിച്ച് ടിവി അവതാരകന്‍ അര്‍ണാബ് ഗോസ്വാമിക്കെതിരെ കേസ്. സിപിഎം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി ശശിയാണ് കണ്ണൂരിലെ പീപ്പിള്‍സ് ലോ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

arnabgoswami-15-1481825791-15402689

പ്രളയദുരിതത്തില്‍ പെട്ട കേരളത്തിന് യുഎഇയില്‍ നിന്ന് 700 കോടി സഹായധനം ലഭിക്കുമെന്ന വാര്‍ത്തയുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ചാനലില്‍ അര്‍ണാബ് ഗോസ്വാമി നടത്തിയ പരമാര്‍ശങ്ങള്‍ വലിയ പ്രതിഷേധത്തിന് വഴി വെച്ചിരുന്നു. കേരളീയരെ വിവരം കെട്ടവര്‍ എന്ന് അര്‍ണാബ് വിളിച്ചെന്ന ആരോപണമായിരുന്നു പ്രതിഷേധത്തിന് വഴിവെച്ചത്. ഇതോടെ പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയണമെന്നും 10 കോടി രൂപ കേരളമുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പിഴയായി ഒടുക്കണമെന്നും കാണിച്ച് വക്കീൽനോട്ടീസയച്ചിരുന്നു.

എന്നാല്‍ തന്‍റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നും പരാമര്‍ശങ്ങളില്‍ തെറ്റില്ലെന്നും കാണിച്ച് അര്‍ണാബ് വക്കീല്‍ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് വീണ്ടും അര്‍ണാബിനെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. കേസില്‍ നവംബര്‍ ഏഴിന് ഹരജിക്കാരില്‍ നിന്നും തെളിവെടുപ്പ് നടത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+