ഷംന കാസിം കേസിലെ പ്രതികള്‍ക്കെതിരെ പുതിയ കേസ്; വിവാഹ വാഗ്ദാനം നല്കി പണം തട്ടിയെന്ന് വീട്ടമ്മ
കൊച്ചി: നടി ഷംന കാസിമില്‍ നിന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവം പുറത്ത് വന്നതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ഉയരുന്നത്. പ്രതികള്‍ക്കെതിരെ തൃശൂരില്‍ ഒരു പുതിയ കേസ് കൂടി രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.കേസില്‍ ഇതുവരെ പിടിയിലായതിന് പുറമേ ഇനിയും പ്രതികള്‍ പിടിയിലാവാനുണ്ടെന്നും അവര്‍ക്കെതിരെ അന്വേഷണം നടക്കുകയുമാണെന്നാണ് പൊലിസ് നല്കുന്ന വിവരം.

വിവാഹ വാഗ്ദാനം
വിവാഹ വാഗ്ദാനം നല്കി പണം തട്ടിയെന്നാണ് തൃശൂരില്‍ പുതുതായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ്. റഫീഖ് സലാം എന്നിങ്ങനെ അഞ്ച് പ്രതികള്‍ക്കെതിരെയാണ് കേസ്. ഇതോടെ ഇത്തരത്തില്‍ ബ്ലാ്ക്ക് മെയിലിങ് തട്ടിപ്പിനിരയായ നിരവധി പേര് ഉണ്ടെന്നാണ് സൂചന.
Recommended Video

16 ലക്ഷം രൂപ
തൃശൂരില്‍ രജിസ്്റ്റര്‍ ചെയ്ത കേസില്‍ യുവതിയുടെ കയ്യില്‍ നിന്നും പണവും സ്വര്‍ണ്ണാഭരണങ്ങളും ഉള്‍പ്പെടെ 16 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്. ഭര്‍ത്താവുമായി യുവതി അകന്ന്ു കഴിഞ്ഞിരുന്ന സമയത്താണ് പ്രതികള്‍ സൗഹൃദം നടിച്ച് പണം തട്ടിയത്. സംഭവത്തില്‍ വാടാനപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിരിക്കുകയാണ്.

മൊഴി രേഖപ്പെടുത്തി
സംഭവത്തില്‍ തട്ടിപ്പിനിരയായ പതിനെട്ട് പേരെ തിരിച്ചറിഞ്ഞെന്നും അതില്‍ കൂടുതലും മോഡലിംഗ് രംഗത്തെ നിന്നുള്ള യുവതികളാണെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇതില്‍ ഇതുവരേയും 9 പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്തി. കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

ഇവന്റ് മാനജ്മെന്റ് ഗ്രൂപ്പ് ജീവനക്കാരി
കേസില്‍ മേക്കപ്പ് ആര്ടിസ്റ്റിനെ കേന്ദ്രീകരിച്ചും അന്വേഷം നടക്കുന്നുണ്ട്. ഒപ്പം ഇടനിലക്കാരിയായി പ്രവര്‍ത്തിച്ച ഇവന്റ് മാനജ്മെന്റ് ഗ്രൂപ്പ് ജീവനക്കാരിയെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.ഇവരുടൊ മൊഴി രേഖപ്പെടുത്തി. ഇവര്‍ക്ക് പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്നാണ് സൂചന.

കൂടുതല്‍ പ്രതികള്‍
കൊച്ചിയില്‍ മാത്രം സംഘത്തിനെതിരെ ആറ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരാതിക്കാരായ പെണ്‍കുട്ടികളുടെ മൊഴികള്‍ ഇന്നലെ പൊലീസ് രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് പണ്ട് കേസുകള്‍ രാത്രി വൈകിയാണ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം, കേസില്‍ കൂടുതല്‍ പ്രതികള്‍ ഇനിയും അറസ്റ്റിലാവാന് സാധ്യതയുണ്ടെന്നാണ് കരുതുന്നത്.

മനുഷ്യക്കടത്ത്
കേസില്‍ അറസ്റ്റിലായ പ്രതികളെ എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെത്തിച്ച് ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഷെരീഫും റഫീക്കുമാണ് സംഭവത്തിന്റെ മുഖ്യ ആസൂത്രകരെന്നാണ് പോലീസ് വ്യക്തമാക്കിയിട്ടുള്ളത്. മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. പ്രതികള്‍ ഉപയോഗിച്ചിരുന്ന കാറും പോലീസ് ഇതിനകം തന്നെ കസ്റ്റഡിയിലെടുത്തിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications