കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷംന കാസിം കേസിലെ പ്രതികള്‍ക്കെതിരെ പുതിയ കേസ്; വിവാഹ വാഗ്ദാനം നല്‍കി പണം തട്ടിയെന്ന് വീട്ടമ്മ

  • By Anupama
Google Oneindia Malayalam News

കൊച്ചി: നടി ഷംന കാസിമില്‍ നിന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവം പുറത്ത് വന്നതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ഉയരുന്നത്. പ്രതികള്‍ക്കെതിരെ തൃശൂരില്‍ ഒരു പുതിയ കേസ് കൂടി രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.കേസില്‍ ഇതുവരെ പിടിയിലായതിന് പുറമേ ഇനിയും പ്രതികള്‍ പിടിയിലാവാനുണ്ടെന്നും അവര്‍ക്കെതിരെ അന്വേഷണം നടക്കുകയുമാണെന്നാണ് പൊലിസ് നല്‍കുന്ന വിവരം.

കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് കൊറോണ, ഗുരുവായൂര്‍ ഡിപ്പോ അടച്ചു; യാത്രക്കാര്‍ക്ക് ജാഗ്രത നിര്‍ദ്ദേശംകെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് കൊറോണ, ഗുരുവായൂര്‍ ഡിപ്പോ അടച്ചു; യാത്രക്കാര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം

വിവാഹ വാഗ്ദാനം

വിവാഹ വാഗ്ദാനം

വിവാഹ വാഗ്ദാനം നല്‍കി പണം തട്ടിയെന്നാണ് തൃശൂരില്‍ പുതുതായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ്. റഫീഖ് സലാം എന്നിങ്ങനെ അഞ്ച് പ്രതികള്‍ക്കെതിരെയാണ് കേസ്. ഇതോടെ ഇത്തരത്തില്‍ ബ്ലാ്ക്ക് മെയിലിങ് തട്ടിപ്പിനിരയായ നിരവധി പേര്‍ ഉണ്ടെന്നാണ് സൂചന.

Recommended Video

cmsvideo
സിനിമയിലെ സ്വര്‍ണ്ണക്കടത്തുകാര്‍ നടിമാരെ ഉപയോഗിക്കുന്നു | Oneindia Malayalam
16 ലക്ഷം രൂപ

16 ലക്ഷം രൂപ

തൃശൂരില്‍ രജിസ്്റ്റര്‍ ചെയ്ത കേസില്‍ യുവതിയുടെ കയ്യില്‍ നിന്നും പണവും സ്വര്‍ണ്ണാഭരണങ്ങളും ഉള്‍പ്പെടെ 16 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്. ഭര്‍ത്താവുമായി യുവതി അകന്ന്ു കഴിഞ്ഞിരുന്ന സമയത്താണ് പ്രതികള്‍ സൗഹൃദം നടിച്ച് പണം തട്ടിയത്. സംഭവത്തില്‍ വാടാനപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിരിക്കുകയാണ്.

മൊഴി രേഖപ്പെടുത്തി

മൊഴി രേഖപ്പെടുത്തി

സംഭവത്തില്‍ തട്ടിപ്പിനിരയായ പതിനെട്ട് പേരെ തിരിച്ചറിഞ്ഞെന്നും അതില്‍ കൂടുതലും മോഡലിംഗ് രംഗത്തെ നിന്നുള്ള യുവതികളാണെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇതില്‍ ഇതുവരേയും 9 പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്തി. കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

ഇവന്റ് മാനജ്‌മെന്റ് ഗ്രൂപ്പ് ജീവനക്കാരി

ഇവന്റ് മാനജ്‌മെന്റ് ഗ്രൂപ്പ് ജീവനക്കാരി

കേസില്‍ മേക്കപ്പ് ആര്‍ടിസ്റ്റിനെ കേന്ദ്രീകരിച്ചും അന്വേഷം നടക്കുന്നുണ്ട്. ഒപ്പം ഇടനിലക്കാരിയായി പ്രവര്‍ത്തിച്ച ഇവന്റ് മാനജ്‌മെന്റ് ഗ്രൂപ്പ് ജീവനക്കാരിയെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.ഇവരുടൊ മൊഴി രേഖപ്പെടുത്തി. ഇവര്‍ക്ക് പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്നാണ് സൂചന.

കൂടുതല്‍ പ്രതികള്‍

കൂടുതല്‍ പ്രതികള്‍

കൊച്ചിയില്‍ മാത്രം സംഘത്തിനെതിരെ ആറ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരാതിക്കാരായ പെണ്‍കുട്ടികളുടെ മൊഴികള്‍ ഇന്നലെ പൊലീസ് രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് പണ്ട് കേസുകള്‍ രാത്രി വൈകിയാണ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം, കേസില്‍ കൂടുതല്‍ പ്രതികള്‍ ഇനിയും അറസ്റ്റിലാവാന്‍ സാധ്യതയുണ്ടെന്നാണ് കരുതുന്നത്.

മനുഷ്യക്കടത്ത്

മനുഷ്യക്കടത്ത്

കേസില്‍ അറസ്റ്റിലായ പ്രതികളെ എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെത്തിച്ച് ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഷെരീഫും റഫീക്കുമാണ് സംഭവത്തിന്റെ മുഖ്യ ആസൂത്രകരെന്നാണ് പോലീസ് വ്യക്തമാക്കിയിട്ടുള്ളത്. മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. പ്രതികള്‍ ഉപയോഗിച്ചിരുന്ന കാറും പോലീസ് ഇതിനകം തന്നെ കസ്റ്റഡിയിലെടുത്തിരുന്നു.

English summary
New Case registered in Thrissur On accused of Shamna kasim Blackmailing Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X