കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നവംബര്‍ ഒന്ന് മുതല്‍ അടിമുടി മാറ്റം; എല്‍പിജി, ഹെല്‍മറ്റ്, പുക പരിശോധന, ശമ്പള ബില്ല്... അറിയാം

Google Oneindia Malayalam News

ദില്ലി/തിരുവനന്തപുരം: നവംബര്‍ ഒന്ന് മുതല്‍ ഒട്ടേറെ കാര്യങ്ങളില്‍ അടിമുടി മാറ്റം വന്നിരിക്കുകയാണ്. ദൈനംദിന ജീവിതത്തെ ബാധിക്കുന്നതാണ് ഇതില്‍ മിക്കതും. എല്‍പിജി വിതരണം, എല്‍പിജി വില, ബൈക്ക് യാത്രക്കാരുടെ ഹെല്‍മറ്റ്, ശമ്പള ബില്ല്, വിളകളുടെ അടിസ്ഥാന വില തുടങ്ങി ഒട്ടേറെ വിഷയങ്ങളില്‍ ഇന്ന് മുതല്‍ മാറ്റമുണ്ട്. ഇന്നലെ വരെ ഇങ്ങനെ ആയിരുന്നില്ലല്ലോ എന്ന ചോദ്യത്തിനോ, ഞാനറിഞ്ഞീലാ എന്ന മറുപടിക്കോ ഇനി പ്രസക്തിയില്ല. പുതിയ മാറ്റങ്ങള്‍ സംബന്ധിച്ച് വിശദമായി അറിയാം....

എല്‍പിജി വിതരണം

എല്‍പിജി വിതരണം

എല്‍പിജി വിതരണം ഇന്ന് മുതല്‍ ഒടിപി അടിസ്ഥാനമാക്കിയിട്ടാകും. വീടുകളില്‍ സിലിണ്ടര്‍ ലഭിക്കണമെങ്കില്‍ മൊബൈലിലേക്ക് വരുന്ന ഒടിപി നല്‍കേണ്ടി വരും. 100 നഗരങ്ങളിലാണ് പദ്ധതി ഇന്ന് മുതല്‍ തുടങ്ങുന്നത്. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലും പദ്ധതി ഇന്ന് മുതല്‍ നിലവില്‍ വന്നു. വൈകാതെ രാജ്യവ്യാപകമാക്കുമെന്ന് എണ്ണ കമ്പനികള്‍ പറയുന്നു.

ഹെല്‍മറ്റില്ലെങ്കില്‍...

ഹെല്‍മറ്റില്ലെങ്കില്‍...

ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ പിന്നിരിക്കുന്നവര്‍ക്കും ഇന്ന് മുതല്‍ ഹെല്‍മറ്റ് നിര്‍ബന്ധമാണ്. നിയമം ലംഘിച്ചാല്‍ പിഴയീടാക്കും. വീണ്ടും ലംഘിച്ചാല്‍ ലൈസന്‍സ് റദ്ദാക്കും. ശക്തമായ നടപടി സ്വീകരിക്കാനാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

7718955555

7718955555

ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ ഇന്‍ഡേണ്‍ ഉപയോഗക്താക്കള്‍ക്ക് ഇനി ഒരൊറ്റ നമ്പര്‍ മാത്രമാണുള്ളത്. നേരത്തെ ബുക്ക് ചെയ്ത നമ്പറില്‍ ബുക്ക് ചെയ്യാന്‍ ശ്രമിച്ചാല്‍ നടക്കില്ല. 7718955555 എന്ന നമ്പറിലാണ് ഇനി ബുക്ക് ചെയ്യേണ്ടത്. വിളിക്കാം, അല്ലെങ്കില്‍ മെസേജ് അയച്ചും ബുക്ക് ചെയ്യാം.

അടിസ്ഥാന വില

അടിസ്ഥാന വില

16 ഇനിം പഴം-പച്ചക്കറികള്‍ക്ക് അടിസ്ഥാന വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. ഈ ഗണത്തില്‍പ്പെട്ട വസ്തുക്കളുടെ വില താഴ്ന്നാല്‍ സംഭരിച്ച് അടിസ്ഥാന വില കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നല്‍കും. കര്‍ഷകര്‍ സര്‍ക്കാര്‍ വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.

പുക പരിശോധന

പുക പരിശോധന

വാഹന പുക പരിശോധിക്കേണ്ട സമയമായാല്‍ മൊബൈലിലേക്ക് മെസ്സേജ് വരും. മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹന്‍ സോഫ്റ്റ് വെയറും പുക പരിശോധന കേന്ദ്രങ്ങളും തമ്മില്‍ ബന്ധിപ്പിച്ചു. പരിശോധന കേന്ദ്രത്തില്‍ നിന്ന് തന്നെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

മറ്റുചില മാറ്റങ്ങള്‍

മറ്റുചില മാറ്റങ്ങള്‍

ട്രെയിനുകളുടെ ടൈം ടേബിളില്‍ ഇന്ന് മുതല്‍ മാറ്റങ്ങള്‍ വരും. സ്ഥലം മാറിപ്പോകുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആ മാസത്തെ ശമ്പള ബില്ല്, ചുമതലയേല്‍ക്കുന്ന ഓഫീസില്‍ മാത്രം തയ്യാറാക്കിയാല്‍ മതി. കേന്ദ്രസര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ ഇന്നുമുതല്‍ ഡിസംബര്‍ 31 വരെ സമയം അനുവദിച്ചിട്ടുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കുകയാണ്. ബീച്ചുകള്‍ തുറന്നു. മൃഗശാലകള്‍ മറ്റന്നാള്‍ മുതല്‍ സന്ദര്‍ശിക്കാം.

ലോട്ടറിയും മാറുന്നു

ലോട്ടറിയും മാറുന്നു

ഭാഗ്യമിത്ര ലോട്ടറി ടിക്കറ്റ് ഇന്ന് വിപണിയിലെത്തും. 5 ഒന്നാം സമ്മാനങ്ങളായിരിക്കും. ഒരു കോടി വീതം ലഭിക്കും. ടിക്കറ്റിന് നൂറ് രൂപയാണ്. എല്ലാ മാസവും ആദ്യ ഞായറാഴ്ചയാകും നറുക്കെടുപ്പ്. ഭാഗ്യ കേരളം എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോറില്‍ ലഭിക്കും. ഫലം അറിയാനും ടിക്കറ്റ് ഒറിജിനല്‍ ആണോ എന്നറിയാനും ഈ ആപ്പ് വഴി സാധിക്കും.

അതെ, ഞാന്‍ നായയാണ്... കമല്‍നാഥിന് മറുപടിയുമായി സിന്ധ്യ; അവസാന നിമിഷം തന്ത്രം മാറ്റിഅതെ, ഞാന്‍ നായയാണ്... കമല്‍നാഥിന് മറുപടിയുമായി സിന്ധ്യ; അവസാന നിമിഷം തന്ത്രം മാറ്റി

English summary
New Changed effect from November 1 in Kerala; here with all details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X