കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കൂള്‍ കലോല്‍ത്സവം അടിമുടി മാറും: കാഴ്ച വിരുന്നിന് മാറ്റ് കുറയും,കാത്തിരുന്ന് കാണാം

സ്‌കൂള്‍ കലോല്‍ത്സവം അടിമുടി മാറും: കാഴ്ച വിരുന്നിന് മാറ്റ് കുറയും,കാത്തിരുന്ന് കാണാം

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അടിമുടി മാറ്റം വരുത്തുന്നത് സംബന്ധിച്ച കാര്യത്തില്‍ തീരുമാനമായി. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മാന്വല്‍ പരിഷ്‌കരിച്ചു. കലോത്സവത്തിന് മുന്നോടിയായി ഇനി മുതല്‍ ഘോഷയാത്ര ഉണ്ടാകില്ല. നാടോടി നൃത്തത്തിന് ആഡംബരം അധികമായാല്‍ മാര്‍ക്ക് കുറയ്ക്കാനും തീരുമാനമായിട്ടുണ്ട്.

രാജീവ് കൊലപാതകം... അഡ്വ ഉദയഭാനു പെട്ടു, നിര്‍ണായക തെളിവ്, ദൃശ്യങ്ങള്‍ പോലീസിന്
സ്‌കൂള്‍ കലോത്സവത്തിന്റെ മാന്വലില്‍ മാറ്റം വരുത്താനായി ചര്‍ച്ചകള്‍ നടന്നി വരികയായിരുന്നു. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെനേതൃത്വത്തിലുള്ള സമിതിയുടെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ അംഗീകരിച്ചു. പുതിയ പരിഷ്‌കാരങ്ങള്‍ തൃശൂര്‍ മേള മുതല്‍ തുടക്കമാകും.

ബ്രസീലും കൊളംബിയയും സഹായിച്ചാല്‍ അര്‍ജന്റീനക്ക് ലോകകപ്പ് യോഗ്യത നേടാം, മെസി കടുത്ത നിരാശയില്‍

അടിമുടി മാറ്റം

അടിമുടി മാറ്റം

വരാനിരിക്കുന്ന സ്‌കൂള്‍ കലോത്സവം മുതല്‍ അടിമുടി മാറ്റമാണ് വരാനിരിക്കുന്നത്. മാന്വല്‍ പരിഷ്‌കരിച്ചു കൊണ്ടുളള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുളള സമിതി മുന്നോട്ടുവച്ച ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു.

 ഘോഷയാത്ര ഇല്ല

ഘോഷയാത്ര ഇല്ല

സ്‌കൂള്‍ കലോത്സവങ്ങളുടെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായ തുടക്കത്തിലുള്ള ഘോഷയാത്ര ഇനി മുതല്‍ ഉണ്ടാകില്ല. പകരം ഉദ്ഘാടന വേദിക്ക് സമീപം സാംസ്‌കാരിക ദൃശ്യ വിരുന്ന് ഒരുക്കും.

 ആഡംബരത്തിന് നിയന്ത്രണം

ആഡംബരത്തിന് നിയന്ത്രണം

കലോത്സവങ്ങളിലെ സ്ഥിരം പരാതിയായ ആഡംബരത്തിന് ഇത്തവണ മുതല്‍ കര്‍ശന നിയന്ത്രണം ഉണ്ടാകും. നാടോടി നൃത്തത്തിന് ആഡംബരം അമിതമായാല്‍ മാര്‍ക്ക് കുറയ്ക്കാന്‍ തീരുമാനിച്ചു.

 വെയിലത്ത് നിര്‍ത്തരുത്

വെയിലത്ത് നിര്‍ത്തരുത്

ബാലാവകാശ കമ്മീഷന്റെ നിയന്ത്രണവും ഉണ്ട്. കുട്ടികളെ വെയിലത്ത് നിര്‍ത്തരുതെന്ന് ബാലാവകാശ കമ്മീഷനും നിര്‍ദേശിച്ചിട്ടുണ്ട്.

 പൊതു മത്സരങ്ങള്‍

പൊതു മത്സരങ്ങള്‍

മിമിക്രിയില്‍ ഇനി ആണ്‍-പെണ്‍ വ്യത്യാസം ഉണ്ടാകില്ല. കഥകളി സിംഗിളും ഗ്രൂപ്പും നാടോടി നൃത്തവും കഥാപ്രസംഗവും സംഘഗാനവും ഇനി പൊതു മത്സരങ്ങളായിരിക്കും.

 സ്‌കോളര്‍ഷിപ്പുകള്‍

സ്‌കോളര്‍ഷിപ്പുകള്‍

എ ഗ്രേഡ് ലഭിച്ചവര്‍ക്ക് ഒറ്റത്തവണ സാംസ്‌കാരിക സ്‌കോളര്‍ഷിപ്പ് അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ ഉണ്ടാകില്ല. എബിസി ഗ്രേഡുകള്‍ നിലനിര്‍ത്തി.

 തൃശൂര്‍ മേള മുതല്‍

തൃശൂര്‍ മേള മുതല്‍

പുതിയ പരിഷ്‌കാരങ്ങള്‍ ഈ വര്‍ഷത്തെ കലോത്സവം മുതല്‍ നടപ്പാക്കും. 2018 ജനുവരി ആറ് മുതല്‍ പത്ത് വരെയാണ് തൃശൂരിലാണ് ഈ അധ്യയന വര്‍ഷത്തിലെ സ്‌കൂള്‍ കലോത്സവം.

English summary
new changes in state school youth festival
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X