ബാബു കുഴിമറ്റത്തിന്റെ 'ലിംഗചലനം' പുതിയ ലെഗിംഗ്സ് വിവാദം
തിരുവനന്തപുരം: കേരള സംസ്ഥാന ബുക് മാര്‍ക്കിന്റെ സെക്രട്ടറിയാണ് ബാബു കുഴിമറ്റം. അറിയപ്പെടുന്ന എഴുത്തുകാരനും. എന്നാല്‍ അദ്ദേഹത്തിന്റെ സാഹിതൃ സൃഷ്ടികള്‍ വായിക്കാത്ത മലയാളികള്‍ക്ക് പോലും കഴിഞ്ഞ ഒരു ദിവസം കൊണ്ട് അദ്ദേഹം സുപരിചിതനായിക്കഴിഞ്ഞു.
സ്ത്രീകള്‍ ഉപയോഗിയ്ക്കുന്ന 'ലെഗിംഗ്സ് ' എന്ന വസ്ത്രത്തെക്കുറിച്ച് അദ്ദേഹം ഫേസ്ബുക്കില്‍ എഴുതിയ പോസ്റ്റ് ആണ് കാരണം. കടുത്ത സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളാണ് ഇതിലുള്ളതെന്നാണ് ആക്ഷേപം.

സംഗതി അല്‍പം സത്യവും ആണ്. 'പുരുഷന്റെ പുല്ലിംഗ ദോഷം' എന്ന പേരിലാണ് ബാബു കുഴിമറ്റം ഫേസ്ബുക്കില്‍ കുറിപ്പിട്ടിരിയ്ക്കുന്നത്. ലെഗിംഗ്സ് ധരിച്ച സ്ത്രീ ഇത്രയും പ്രായമുള്ള തനിയ്ക്ക് പോലും ' ലിംഗചലനം' ഉണ്ടാക്കിയെന്നാണ് അദ്ദേഹം എഴുതിയിരിയ്ക്കുന്നത്.
പ്രായപൂർത്തിയായവർക്കു മാത്രം ================================== A* പുരുഷന്റെ പുല്ലിംഗ ദോഷംഇന്നലെ അമ്പലമുക്കിൽ വ...
Posted by Babu Kuzhimattom on Sunday, 24 May 2015
യാത്രക്കിടെ റോഡരികില്‍ ലെഗിംഗ്സ് ധരിച്ച സ്ത്രീയെ കണ്ടപ്പോള്‍ ബാബു കുഴിമറ്റത്തിന്റെ കാര്‍ ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ടെന്നും തനിയ്ക്കും അത് ലിംഗ ചലനം ഉണ്ടാക്കിയെന്നുമാണ് അദ്ദേഹം പറയുന്നത്. ഇത് പുരുഷന്റെ പുല്ലിംഗ ദേഷമാണെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. കാര്യങ്ങള്‍ ഇങ്ങനെ ആയിരിക്കെ ഇത്തരം സംഭവങ്ങളില്‍ പുരുഷന്‍മാരെ ഞരമ്പ് രോഗിയെന്ന് വിളിച്ച് ആക്ഷേപിയ്ക്കുന്നതില്‍ ഒരു കാര്യവും ഇല്ലെന്നും അദ്ദേഹം പറയുന്നു.
ഒടുവില്‍ സ്ത്രീകള്‍ക്ക് അടക്കവും ഒതുക്കവും വേണം എന്ന അറുപഴഞ്ചന്‍ പിന്തിരിപ്പന്‍ നിലപാടുകൂടി അദ്ദേഹം മുന്നോട്ട് വയ്ക്കുന്നുണ്ട്. അതിന് പഴമക്കാരുടെ വാക്കുകളേയും കടമെടുക്കുന്നുണ്ട്.












Click it and Unblock the Notifications