ഷൈലജ ടീച്ചർക്ക് 28,000 എങ്കില്‍ സ്പീക്കർക്ക് 49,900! കണ്ണടയിൽ കുടുങ്ങി സിപിഎം; മുണ്ടുമുറുക്കൽ എവിടെ?
തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെകെ ഷൈലജ 28,000 രൂപ വിലയുള്ള കണ്ണട വാങ്ങിയത് സംബന്ധിച്ച വിവാദങ്ങള്‍ കെട്ടടങ്ങും മുമ്പ് പിണറായി വിജയന്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി മറ്റൊരു വിവാദം കൂടി. ഇത്തവണ മന്ത്രിമാര്‍ ഒന്നും അല്ല പെട്ടത്. സാക്ഷാല്‍ നിയമസഭ സ്പീക്കര്‍ ആണ്.
നിയമ സ്പീക്കര്‍ ആയ പി ശ്രീരാമകൃഷ്ണന്‍ 49,900 രൂപയുടെ കണ്ണട വാങ്ങി എന്നാണ് പുറത്ത് വരുന്ന വിവരം. വിവാരാവതാശ രേഖയുടെ അടിസ്ഥാനത്തിലാണ് ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ളവര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

49,900 രൂപ മെഡിക്കല്‍ ഇനത്തില്‍ കണ്മട വാങ്ങാന്‍ വേണ്ടി മാത്രം പി ശ്രീരാമകൃഷ്ണന്‍ കൈപ്പറ്റിയിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. മെഡിക്കല്‍ റീ ഇംബേഴ്‌സ്‌മെന്റ് ആയി ആകെ കൈപ്പറ്റിയിട്ടുള്ളത് 4,25,549 രൂപയാണ്.
എന്നാല്‍ വില കൂടിയ കണ്ണട വാങ്ങിയതില്‍ അസ്വാഭാവികമായി ഒന്നും ഇല്ലെന്നാണ് സ്പീക്കറുടെ പ്രതികരണം. ഫ്രെയിമിന്റെ വില 5000 രൂപയില്‍ കൂടരുത് എന്ന മാനദണ്ഡം പാലിച്ചിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഡോക്ടര്‍ നിര്‍ദ്ദേശിച്ചതുനസരിച്ചുള്ള ലെന്‍സ് ആണ് വാങ്ങിയത് എന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
കെകെ ഷൈലജ വിവാദത്തിവും ഏതാണ്ട് സമാനമായിരുന്നു പ്രതികരണം. ഡോക്ടറുടെ നിര്‍ദ്ദേശം അനുസരിച്ചുള്ള ലെന്‍സ് മാത്രമാണ് വാങ്ങിയത് എന്നായിരുന്നു കെകെ ഷൈലജയും അന്ന് പ്രതികരിച്ചത്. നിയമസഭ സാമാജികര്‍ക്ക് മെഡിക്കല്‍ റീ ഇംബേഴ്‌സ്‌മെന്റിന് അവകാശമുണ്ട്. ഇക്കാര്യത്തില്‍ ക്രമക്കേടുകള്‍ ഒന്നും നടന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത്രയും വിലകൂടിയ കണ്ണട വാങ്ങേണ്ടതുണ്ടായിരുന്നോ എന്ന ചോദ്യമാ ഉയരുന്നത്.












Click it and Unblock the Notifications