Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരേന്ദ്രന്‍ തൊടുന്നതെല്ലാം വിവാദമോ... ആ ഫേസ്ബുക്ക് പോസ്റ്റും അങ്ങനെയായി

തിരുവനന്തപുരം: ബിജെപി നേതാവ് കെ സുരേന്ദ്രന് ഇപ്പോള്‍ അത്ര നല്ലകാലം അല്ലെന്ന് തോന്നുന്നു. കാരണം ബല്‍റാം- സുരേന്ദ്രന്‍ യുദ്ധം ഏതാണ്ട് അവസാനിയ്ക്കാറായി വരികയാണ്. അതിനിടയിലാണ് ചിലര്‍ മറ്റ് ചില പോസ്റ്റുകളുടെ സത്യാവസ്ഥ കുത്തിപ്പൊക്കുന്നത്.

ജൂലായ് 14 ന് കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പും ചിത്രവും ആണ് പുതിയ വിവാദം. അഴിമതി രഹിത പഞ്ചായത്തിനുള്ള അവാര്‍ഡ് നേടിയ പൈവെളിഗെ പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠന് അഭിനന്ദനങ്ങള്‍ എന്നാണ് ഫോട്ടോയില്‍ എഴുതിയിട്ടുള്ളത്.

K Surendran

ബിജെപി ഭരിയ്ക്കുന്ന പഞ്ചായത്താണ് പൈവെളിഗെ. പഞ്ചായത്ത് പ്രസിഡന്റ് അഴിമതി രഹിത പഞ്ചായത്തിനുള്ള പുരസ്‌കാരം കേരള ഗവര്‍ണറില്‍ നിന്ന് സ്വീകരിയ്ക്കുന്നു എന്നാണ് സുരേന്ദ്രന്‍ പറയുന്നത്. അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നൂറ് കണക്കിന് മണികണ്ഠന്‍മാര്‍ കേരളത്തില്‍ ഉയര്‍ന്ന് വരും എന്നും പറയുന്നു.

അഴിമതി രഹിത പഞ്ചായത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ പൈവെളിഗെ പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠന് അഭിനന്ദനങ്ങള്‍..ഇത് മണികണ്ഠ...

Posted by K Surendran on Tuesday, 14 July 2015

എന്നാല്‍ അഴിമതി രഹിത പഞ്ചായത്ത് എന്ന രീതിയില്‍ ഗവര്‍ണര്‍ ഒരു പുരസ്‌കാരവും നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. വിജിലന്റ് കേരള പദ്ധതിയുടെ ഭാഗമായി തങ്ങളുടെ പഞ്ചായത്ത് അഴിമതിമുക്തമാക്കുമെന്ന് 45 പഞ്ചായത്തുകളില്‍ പ്രമേ.ം പാസാക്കിയിട്ടുണ്ട്. അതില്‍ ഒന്നാണ് പൈവെളിഗെ പഞ്ചായത്ത്.

കഴിഞ്ഞ ജൂലൈ ഒന്‍പതിന് തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ നടന്ന 'വിജിലന്റ് കേരള' പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഉദ്ഘാടനം റിപോര...

Posted by Arunlal Lenin on Friday, 17 July 2015

വിജിലന്റ് കേരള പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം നടക്കുമ്പോള്‍ ഈ പഞ്ചായത്തുകളെല്ലാ തങ്ങള്‍ പാസാക്കിയ പ്രമേയം ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നു. അതിന്റെ ചിത്രമാണ് ഇപ്പോള്‍ പുരസ്‌കാരം നല്‍കിയതെന്ന പേരില്‍ കെ സുരേന്ദ്രന്‍ പോസ്റ്റ് ചെയ്തിരിയ്ക്കുന്നതെന്നാണ് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+