കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ഒരു നല്ല സിനിമ അല്ല', ചലച്ചിത്ര പുരസ്ക്കാരം വിവാദത്തിൽ, തള്ളി ജൂറി അംഗം

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര പ്രഖ്യാപനം വിവാദത്തില്‍. ചലച്ചിത്ര പുരസ്‌ക്കാര ജൂറിയിലെ അംഗമായ എന്‍ ശശിധരന്‍ പുരസ്‌ക്കാര നിര്‍ണയത്തിന് എതിരെ നടത്തിയ പ്രതികരണമാണ് ചര്‍ച്ചയാകുന്നത്. 2020ലെ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണും മികച്ച സംവിധായകനായത് സിദ്ധാര്‍ത്ഥ് ശിവയും ആയിരുന്നു.

മുടി വെട്ടിയപ്പോൾ ട്രാൻസ് ആണോയെന്ന്, ഇത് കണ്ട് മിണ്ടാതിരിക്കാന്‍ വയ്യ, ഹെലൻ ഓഫ് സ്പാർട്ടക്കെതിരെ ആദം ഹാരി മുടി വെട്ടിയപ്പോൾ ട്രാൻസ് ആണോയെന്ന്, ഇത് കണ്ട് മിണ്ടാതിരിക്കാന്‍ വയ്യ, ഹെലൻ ഓഫ് സ്പാർട്ടക്കെതിരെ ആദം ഹാരി

ഇവ പുരസ്‌ക്കാരത്തിന് അര്‍ഹമായിരുന്നില്ലെന്ന് എന്‍ ശശിധരന്‍ പ്രതികരിച്ചതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം അവാര്‍ഡ് നിര്‍ണയത്തില്‍ താന്‍ അപമാനിക്കപ്പെട്ടു എന്ന തരത്തിലുളള വാര്‍ത്തകള്‍ ശരിയല്ലെന്ന് വ്യക്തമാക്കി എന്‍ ശശിധരനും രംഗത്ത് വന്നിട്ടുണ്ട്.

സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം

എൻ ശശിധരന്റെ പ്രതികരണം ഇങ്ങനെ: '' എന്റെതായി വന്നിട്ടുള്ള അഭിമുഖത്തിൽ അവാർഡ് നിർണയത്തിൽ ഞാൻ അപമാനിക്കപ്പെട്ടു എന്ന തരത്തിൽ വരുന്നത് ശരിയല്ല. സാഹിത്യവും സിനിമയുമുൾക്കൊള്ളുന്ന സർഗ മണ്ഡലത്തിലെ എന്റെ പരിചയങ്ങളും അനുഭവങ്ങളും എന്റെ രാഷ്ട്രീയ ധാരണകളും തന്നെയാണ് എന്നെ പുരസ്കാര സമിതിയിൽ എത്തിച്ചത്. ഏത് വേദിയിലും പ്രകടിപ്പിക്കുന്ന ജനാധിപത്യപരമായ അഭിപ്രായങ്ങൾ ഞാൻ ജൂറിയിലും പ്രകടിപിച്ചിട്ടുണ്ട്. സമിതിയിൽ സക്രിയമായ ഇടപെടലുകൾ നടത്തിയ വ്യക്തിയുമാണ് ഞാൻ.

സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം

എന്റെ വ്യത്യസ്ത അഭിപ്രായങ്ങൾക്കുo അവിടെ ഒരിക്കലും അവസരം നിഷേധിക്കപ്പെട്ടിട്ടില്ല. അവാർഡ് നിർണയത്തിലെ പല ചർച്ചകളിലും സ്വാഭാവികമായി ഞാൻ സ്വീകരിച്ച അഭിപ്രായങ്ങളും ഇഷ്ടാനിഷ്ടങ്ങളും വേർതിരിച്ചെടുത്ത് വാർത്തയാക്കുന്നതിനോട് യോജിപ്പില്ല. ഞാൻ കൂടി ഭാഗമായ പുരസ്കാര നിർണയത്തിന് നൂറ് ശതമാനവും ഒപ്പമാണ് ഞാൻ എന്ന് അറിയിക്കുന്നു.മറ്റ് തരത്തിലുള്ള വാർത്താ നിർമ്മിതി തികച്ചും വസ്തുതാവിരുദ്ധമാണ്. അതിന് ഞാൻ ഉത്തരവാദിയല്ല. ഇങ്ങിനെയൊരു കൈപ്പിഴ പറ്റിയിട്ടുണ്ടെങ്കിൽ ഞാൻ നിർവ്യാജമായി ക്ഷമ ചോദിക്കുന്നു''

സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം

എന്‍ ശശിധരന്റേതായി പ്രസിദ്ധീകരിക്കപ്പെട്ട പ്രതികരണത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ: '' കേരള ചലച്ചിത്ര അക്കാദമി പുരസ്‌ക്കാര നിര്‍ണയം സംബന്ധിച്ച് തനിക്കുണ്ടായത് നിരാശാജനകമായ അനുഭവമാണ്. ഏറ്റവും മികച്ച സിനിമയായി തനിക്ക് തോന്നിയത് ഭാരതപ്പുഴയാണ്. ആ സിനിമയാണ് താന്‍ പുരസ്‌ക്കാരത്തിനായി നിര്‍ദേശിച്ചിരുന്ന്. മികച്ച നടന്‍, നടി, സംവിധായകന്‍, കലാസംവിധാനം തുടങ്ങിയ പുരസ്‌ക്കാരങ്ങള്‍ നല്‍കേണ്ടിയിരുന്നത് ഭാരതപ്പുഴയ്ക്ക് ആയിരുന്നു''.

സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം

''എന്നാല്‍ ഭാരതപ്പുഴ പരിഗണിക്കപ്പെട്ടത് രണ്ടാമതായിട്ടാണ്. തങ്ങള്‍ ഏഴ് പേരടങ്ങുന്ന ജൂറി ആയിരുന്നു. പുരസ്‌ക്കാര നിര്‍ണയം ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ അപമാനിതനാ സന്ദര്‍ഭം കൂടിയായിരുന്നു. മികച്ച കൊമേഷ്യല്‍ സിനിമയായി പരിഗണിക്കപ്പെട്ടത് തിങ്കളാഴ്ച നിശ്ചയം എന്ന സിനിമ ആയിരുന്നു. ഈ സിനിമയ്ക്ക് വേണ്ടി സംസാരിക്കണം എന്ന് തന്നോട് പറഞ്ഞ ജൂറി അംഗം വോട്ടെടുപ്പ് വന്നപ്പോള്‍ അതിന് എതിരായി വോട്ട് ചെയ്യുകയാണ് ഉണ്ടായത്''.

സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം

''ജനപ്രിയ സിനിമകളുടെ മാനദണ്ഡം വെച്ചാണ് ഇപ്പോള്‍ അവാര്‍ഡുകള്‍ നിര്‍ണയിച്ചിരിക്കുന്നത്. ശരി എന്ന് തോന്നുന്ന സിനിമകള്‍ക്ക് വേണ്ടി സംസാരിക്കാനാണ് ജൂറി അധ്യക്ഷ സുഹാസിനി തന്നോട് ആവശ്യപ്പട്ടത്. എന്നാല്‍ താന്‍ സംസാരിച്ചപ്പോള്‍ അത് മുഖവിലയ്ക്ക് എടുത്തില്ല. മികച്ച ഗായകനേയും ഗാനരചയിതാവിനേയും കണ്ടെത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. മതമൗലിക വാദികളുടെ ഫണ്ട് ഉപയോഗിച്ചുണ്ടാക്കിയ തികച്ചും നെഗറ്റീവായ സന്ദേശം നല്‍കുന്ന സിനിമയ്ക്കാണ് മികച്ച സംവിധായകനുളള പുരസ്‌ക്കാരം നല്‍കിയത്''.

Recommended Video

cmsvideo
Anna Ben Response After WInning State Award For The Movie Kappela | Oneindia Malayalam
സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം

''നല്ല സിനിമകള്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ സാധിച്ചില്ലല്ലോ എന്നുളള വേദനയാണ് തനിക്കുളളത്. ജൂറി അധ്യക്ഷ്യയുടെ തീരുമാനങ്ങള്‍ പക്ഷപാതപരമായിരുന്നു. മികച്ച ചിത്രമായി തിരഞ്ഞെടുത്ത ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ഒരു നല്ല സിനിമയേ അല്ല. നായികയുടെ സഹനങ്ങളും സിനിമയിലെ സ്ത്രീപക്ഷ നിലപാടുകളും തെറ്റാണ്. താന്‍ ആ സിനിമയ്ക്ക് എതിരാണ്. ഭാവിയില്‍ ഒരു പുരസ്‌ക്കാര നിര്‍ണയത്തിലും തന്റെ സാന്നിധ്യം ഉണ്ടാക്കില്ല''

റിമി ചേച്ചി ഫോട്ടോഷൂട്ട് ഒരു രക്ഷയുമില്ല; പൊളിച്ചെന്ന് ആരാധകര്‍, വൈറല്‍ ഫോട്ടോഷൂട്ട് കാണാം

English summary
new controversy over Kerala State Film Award jury member N Sasidharan's remarks on major awards
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X