Get Updates
Get notified of breaking news, exclusive insights, and must-see stories!

പോലീസുകാരനെ കൊണ്ട് കുടചൂടിച്ചു; മെറിന്‍ ജോസഫിന് വീണ്ടും സ്ഥലംമാറ്റം?

തിരുവനന്തപുരം: സൗന്ദര്യം പലര്‍ക്കും ഒരു അനുഗ്രഹമാണ്. എന്നാല്‍ യുവ ഐപിഎസ് ഓഫീസര്‍ ആയ മെറിന്‍ ജോസഫിന് സത്യത്തില്‍ സൗന്ദര്യം ഒരു ശാപമായിരിയ്ക്കുകയാണോ?

സാധാരണഗതിയില്‍ അവഗണിയ്ക്കപ്പെടാവുന്ന കാര്യങ്ങളാണ് മെറിന്‍ ജോസഫിന്റെ കാര്യത്തില്‍ വലിയ വിവാദങ്ങളാകുന്നത്. നിവിന്‍ പോളിയ്‌ക്കൊപ്പം ഫോട്ടോ എടുത്തതും, മന്ത്രിയ്ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഒപ്പം, കാലിന് മുകളില്‍ കാല്‍ കയറ്റി ഇരുന്നതും ഒക്കെ മെറിന്‍ ജോസഫിനെ വിവാദത്തിലാക്കി.

ഇപ്പോള്‍ തിരുവനന്തപുരത്തുള്ള മെറിന്‍ പുതിയ വിവാദത്തിലാണ്. സെക്രട്ടേറിയറ്റിന് മുന്നില്‍ പോലീസുകാരനെ കൊണ്ട് കുടചൂടിച്ച് നില്‍ക്കുന്ന ചിത്രമാണ് പുതിയ വിവാദം. അതിന്റെ പേരില്‍ മെറിന്‍ ജോസഫിന് വീണ്ടും സ്ഥാനചലനം ഉണ്ടാകുമോ?

മെറിന്‍ ജോസഫ്

മെറിന്‍ ജോസഫ്

മലയാളിയായ മെറിന്‍ ജോസഫ് ഐപിഎസ് പരിശീലനത്തിനിടെ കൊച്ചിയില്‍ എത്തിയപ്പോിഴായിരുന്നു സോഷ്യല്‍ മീഡിയയില്‍ താരമായത്. താന്‍ ഇപ്പോഴും പരിശീലനത്തിലാണെന്ന് മെറിന് ഫേസ്ബുക്കിലൂടെ അന്ന് പറയേണ്ടി വന്നു.

സൗന്ദര്യം ശാപമോ

സൗന്ദര്യം ശാപമോ

മെറിന്‍ ജോസഫിന്റെ സൗന്ദര്യം തന്നെ ആയിരുന്നു അവരെ പെട്ടെന്ന് താരമാക്കിയത്. എന്നാല്‍ ആ സൗന്ദര്യം ഇപ്പോള്‍ അവര്‍ക്ക് ശാപമായിമാറിയത് പോലെയാണ്.

തിരുവനന്തപുരത്തെത്തിയത്

തിരുവനന്തപുരത്തെത്തിയത്

കൊച്ചി അസിസ്റ്റന്റ് കമ്മീഷണര്‍ ആയിരിക്കെയാണ് മെറിന്‍ ജോസഫിനെ വിവാദങ്ങളുടെ തോഴിയാക്കിയത്. അതിന് ശേഷമാണ് അവരെ തിരുവനന്തപുരം അസിസ്റ്റന്റ് കമ്മീഷണറായി നിയമിച്ചത്.

കുടചൂടിച്ച്

കുടചൂടിച്ച്

സെക്രട്ടേറിയറ്റിന് മുന്നില്‍ നില്‍ക്കുമ്പോള്‍ പോലീസുകാരനെ കൊണ്ട് കുടചൂടിച്ചു എന്നതാണ് ഇപ്പോള്‍ മെറിന്‍ ജോസഫിനെതിരെയുള്ള പുതിയ ആരോപണം. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു.

മെറിന്‍ മാത്രമോ?

മെറിന്‍ മാത്രമോ?

ആ ചിത്രത്തില്‍ മെറിന്‍ ജോസഫ് മാത്രമാണോ ഉള്ളത്. അല്ല, ഡിസിപി ഗോറി സഞ്ജയ് കുമാറും ഉണ്ട്. എന്നാല്‍ മെറിന്‍ മാത്രമാണ് വിവാദത്തില്‍ പെട്ടത്.

നിവിന്‍ പോളിയ്‌ക്കൊപ്പം

നിവിന്‍ പോളിയ്‌ക്കൊപ്പം

മുമ്പ് നിവിന്‍ പോളിയ്‌ക്കൊപ്പം ഫോട്ടോ എടുത്ത് ഫേസ്ബുക്കില്‍ ഇട്ടതാണ് മെറിനെ വലിയ വിവാദത്തില്‍ കൊണ്ടുചെന്നെത്തിച്ചത്. ഇതേ തുടര്‍ന്ന് ആഭ്യന്തര സെക്രട്ടറിയ്ക്ക് പരാതിയും ലഭിച്ചു.

മെറിന്റെ മറുപടി

മെറിന്റെ മറുപടി

നിവിന്‍ പോളിയ്‌ക്കൊപ്പമുള്ള ചിത്രം വിവാദമായപ്പോള്‍ മെറിന്‍ ഫേസ്ബുക്ക് വഴി അതിന് മറുപടിയും നല്‍കി. പിന്നീട് വിവാദമായത് ആ പോസ്റ്റ് ആയിരുന്നു.

കാല്‍ കയറ്റി ഇരുത്തം

കാല്‍ കയറ്റി ഇരുത്തം

മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത ചടങ്ങിന്റെ വേദിയില്‍ കാലിന് മുകളില്‍ കാല്‍ കയറ്റിവച്ചിരിയ്ക്കുന്ന ചിത്രമായിരുന്നു പിന്നീട് സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രചരിച്ചത്.

കൊച്ചിയില്‍ നിന്ന് മാറ്റിയത്?

കൊച്ചിയില്‍ നിന്ന് മാറ്റിയത്?

വിവാദങ്ങളുണ്ടാക്കിയ സാഹചര്യത്തിലാണ് മെറിന്‍ ജോസഫിനെ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് മാറ്റിയതെന്നാണ് പറയപ്പെടുന്നത്. ഇവിടെ നിന്ന് മൂവാറ്റുപുഴ എസിപി ആയി നിയമിക്കാനായിരുന്നു നീക്കമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വീണ്ടും സ്ഥാനചലനം

വീണ്ടും സ്ഥാനചലനം

പുതിയ വിവാദത്തോടെ തിരുവനന്തപുരത്ത് നിന്നും മെറിന്‍ ജോസഫിന് സ്ഥാനചലനം ഉണ്ടാകുമെന്നാണ് സോഴ്‌സുകളെ ഉദ്ധരിച്ച് മംഗളം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+