സുധീരന്റെ യാത്രക്ക് എക്സൈസുകാരും പണം പിരിച്ചു!
കോട്ടയം: കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്റെ ജനപക്ഷയാത്രക്ക് വിവാദങ്ങളില്‍ നിന്ന് മോചനമില്ല. ബാര്‍ ഉടമകളില്‍ നിന്ന് സംഭാവന വാങ്ങിയതിന് പിറകേ കള്ള് ഷാപ്പുടമകളില്‍ നിന്നും പണം വാങ്ങിയ വാര്‍ത്തയാണ് പുറത്ത് വരുന്നത്.
കെപിസിസി അധ്യക്ഷന്റെ യാത്രക്ക് പണം പിരിച്ച് നല്കിയതാകട്ടെ ഒരു എക്സൈസ് ഉദ്യോഗസ്ഥനും. മാതൃഭൂമി ന്യൂസ് ആണ് ഈ വാര്‍ത്ത പുറത്ത് കൊണ്ടുവന്നത്.

സംഭവത്തില്‍ കെപിസിസി സെക്രട്ടറിക്കും ഡിസിസി പ്രസിഡന്റിനും പങ്കുണ്ടെന്നാണ് വാര്‍ത്ത. ചങ്ങനാശ്ശേരി എക്സൈസ് സര്‍ക്കിള്‍ ഇന്സ്പെക്ടറാണത്രെ കള്ളുഷാപ്പ് ഉടമകളില്‍ നിന്ന് പണം വാങ്ങി നല്‍കിയത്.
നേരത്തെ വിഎം സുധീരന്റെ ഭാര്യാ സഹോദരിയ്ക്ക് പങ്കാളിത്തമുള്ള ബാറില്‍ നിന്ന് സംഭാവന വാങ്ങിയത് ഏറെ വിവാദമായിരുന്നു. തൃശൂരില്‍ ഇത് സംബന്ധിച്ച് ചില നേതാക്കള്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുക്കുകയും ചെയ്തിരുന്നു.
മദ്യ വില്പനക്കാരുടെ വോട്ടും പണവും വേണ്ട എന്ന് ഇതിന് ശേഷമാണ് സുധീരന് പ്രഖ്യാപിച്ചത്. അതിന് തൊട്ടുപിറകെയാണ് കോട്ടയത്ത് നിന്നുള്ള ഈ വാര്‍ത്ത. ബാര്‍ വിഷയത്തില്‍ സുധീരന്റെ നിലപാടിനോട് കടുത്ത വിയോജിപ്പുള്ള കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗമാണ് ഇതിന് പിന്നിലെന്നാണ് സുധീരനെ അനുകൂലിക്കുന്നവര്‍ പറയുന്നത്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications