കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുധീരന്റെ യാത്രക്ക് എക്‌സൈസുകാരും പണം പിരിച്ചു!

  • By Soorya Chandran
Google Oneindia Malayalam News

കോട്ടയം: കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്റെ ജനപക്ഷയാത്രക്ക് വിവാദങ്ങളില്‍ നിന്ന് മോചനമില്ല. ബാര്‍ ഉടമകളില്‍ നിന്ന് സംഭാവന വാങ്ങിയതിന് പിറകേ കള്ള് ഷാപ്പുടമകളില്‍ നിന്നും പണം വാങ്ങിയ വാര്‍ത്തയാണ് പുറത്ത് വരുന്നത്.

കെപിസിസി അധ്യക്ഷന്റെ യാത്രക്ക് പണം പിരിച്ച് നല്‍കിയതാകട്ടെ ഒരു എക്‌സൈസ് ഉദ്യോഗസ്ഥനും. മാതൃഭൂമി ന്യൂസ് ആണ് ഈ വാര്‍ത്ത പുറത്ത് കൊണ്ടുവന്നത്.

VM Sudheeran

സംഭവത്തില്‍ കെപിസിസി സെക്രട്ടറിക്കും ഡിസിസി പ്രസിഡന്റിനും പങ്കുണ്ടെന്നാണ് വാര്‍ത്ത. ചങ്ങനാശ്ശേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണത്രെ കള്ളുഷാപ്പ് ഉടമകളില്‍ നിന്ന് പണം വാങ്ങി നല്‍കിയത്.

നേരത്തെ വിഎം സുധീരന്റെ ഭാര്യാ സഹോദരിയ്ക്ക് പങ്കാളിത്തമുള്ള ബാറില്‍ നിന്ന് സംഭാവന വാങ്ങിയത് ഏറെ വിവാദമായിരുന്നു. തൃശൂരില്‍ ഇത് സംബന്ധിച്ച് ചില നേതാക്കള്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുക്കുകയും ചെയ്തിരുന്നു.

മദ്യ വില്‍പനക്കാരുടെ വോട്ടും പണവും വേണ്ട എന്ന് ഇതിന് ശേഷമാണ് സുധീരന്‍ പ്രഖ്യാപിച്ചത്. അതിന് തൊട്ടുപിറകെയാണ് കോട്ടയത്ത് നിന്നുള്ള ഈ വാര്‍ത്ത. ബാര്‍ വിഷയത്തില്‍ സുധീരന്റെ നിലപാടിനോട് കടുത്ത വിയോജിപ്പുള്ള കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗമാണ് ഇതിന് പിന്നിലെന്നാണ് സുധീരനെ അനുകൂലിക്കുന്നവര്‍ പറയുന്നത്.

English summary
New Controversy regarding donation for VM Sudheeran's Janapaksha Yathra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X