മിസ്റ്റര്‍ മരുമകന്‍... മാണിയുടെ മരുമകന്‍!!!
തിരുവനന്തപുരം: കെഎം മാണിയ്ക്ക് ഇത് കഷ്ടകാലം തന്നെയാണെന്നാണ് തോന്നുന്നത്. ഒന്നൊഴിയുമ്പോള്‍ മറ്റൊന്ന് എന്ന രീതിയില്‍ ആരോപണങ്ങളാണ് വന്നുകൊണ്ടിരിയ്ക്കുന്നത്.
നേരത്തെ ബാര്‍ കോഴയായിരുന്നു വിഷയമെങ്കില്‍ ഇപ്പോള്‍ സ്വന്തം മരുമകന്റെ നിയമനമാണ് വിഷയം. ചട്ടങ്ങള്‍ ലംഘിച്ച് മാണിയുടെ മരുമകനെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചു എന്നാണ് ആരോപണം.

കെഎം മാണിയുടെ മരുമകനായ ഐഎഎസ് ഓഫീസര്‍ എംപി ജോസഫിന്റെ നിയമനമാണ് വിവാദത്തിന് അടിസ്ഥാനം. അവധിയ്ക്ക് അപേക്ഷിയ്ക്കാതെ മറ്റ് ജോലിയില്‍ പ്രവേശിച്ചതിന് സര്‍വ്വീസില്‍ നിന്ന് ഒഴിവാക്കപ്പെട്ട ആളായിരുന്നു ഇദ്ദേഹം. എന്നാല്‍ എംപി ജോസഫിന്റെ നിയമനത്തിന് ഇപ്പോള്‍ മന്ത്രിസഭ അനുമതി നല്‍കിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര ലേബര്‍ ഓര്‍ഗനൈസേഷനില്‍ ആയിരുന്നു അവധിയെടുക്കാതെ ജോസഫ് ജോലി ചെയ്തത്. സര്‍വ്വീസില്‍ നിന്ന് പുറത്താക്കിയതിനെതിരെ കോടതിയെ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല.
ഈ സാഹചര്യത്തിലാണ് 2012 ല്‍ ജോസഫിനെ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ റാങ്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിയ്ക്കുന്നത്. മൂന്ന് വര്‍ഷത്തേയ്ക്കായിരുന്നു നിയമനം. ഇപ്പോള്‍ കരാര്‍ കാലാവധി അവസാനിച്ചതോടെ ജോസഫിന് സ്ഥിരം നിയമനം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications