കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണിയെ തളയ്ക്കാന്‍ പുതിയ ആരോപണം; 11 കോടിയുടെ മറ്റൊരു അഴിമതി

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ അന്വേഷണം നേരിടുന്ന ധനമന്ത്രി കെഎം മാണിക്കെതിരെ പുതിയ അഴിമതി ആരോപണം. വി ശിവന്‍കുട്ടി എംഎല്‍എയാണ് ഇത് സംബന്ധിച്ച് നിയമസഭയില്‍ പരാതി എഴുതി നല്‍കിയത്.

116 കോടി രൂപയുടെ റവന്യൂ റിക്കവറി കെഎം മാണി ഇല്ലാത്ത അധികാരം ഉപയോഗിച്ച് തടഞ്ഞു എന്നാണ് ശിവന്‍കുട്ടിയുടെ ആരോപണം. ഇതുവഴി 211 വ്യാപാരികള്‍ക്ക് ഗുണം ലഭിച്ചു. ഈ വ്യാപാരികളില്‍ നിന്നെല്ലാം മാണി പണം കൈപ്പറ്റിയെന്നാണ് ആക്ഷേപം.

Km Mani_Sivankutty

ഇതിന്റ രേഖകള്‍ ശിവന്‍കുട്ടി നിയമസഭയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കൊച്ചിയിലെ ഒരു ഷോപ്പിംഗ് മാളിന്റെ റവന്യൂ റിക്കവറി തടഞ്ഞതിനെപ്പറ്റിയും ശിവന്‍കുട്ടി പിന്നീട് പത്രസമ്മേളനത്തില്‍ പറഞ്ഞു. 11.96 കോടി രൂപയാണ് ഇവിടെ റവന്യൂ റിക്കവറി ഇളവ് നല്‍കിയത്.

ബാര്‍ കോഴ കേസ് ഒതുക്കിത്തീര്‍ക്കാന്‍ കെഎം മാണി ഇടപെട്ടതിനുള്ള തെളിവുകളും താന്‍ നിയമസഭയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് ശിവന്‍കുട്ടി പറഞ്ഞു. ബിജു രമേശിന് പത്ത് കോടി രൂപ നല്‍കി കേസ് ഒത്തുതീര്‍പ്പാക്കാനാണ് ശ്രമിച്ചത്. മാണിയുടെ ബന്ധു ഇടനിലക്കാരന്‍ വഴി ബിജു രമേശിനെ ഫോണില്‍ ബന്ധപ്പെട്ടതിന്റെ ശബ്ദരേഖയും ശിവന്‍കുട്ടി നിയമസഭയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ അന്പത് വര്‍ഷത്തിനുള്ളില്‍ കെഎം മാണി സന്പാദിച്ച സ്വത്ത് സംബന്ധിച്ച് ഉന്നത തല അന്വേഷണം നടത്തണം എന്നും ശിവന്‍കുട്ടി ആവശ്യപ്പെട്ടു.

English summary
CPM MLA V Sivankutty raised new corruption allegation against KM Mani.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X