അന്താരാഷ്ട്ര തൊഴിൽ സംഘടനയുമായി ചേർന്ന് പുതിയ കോഴ്സ്; ധാരണാപത്രം ഒപ്പിട്ട് കില
തിരുവനന്തപുരം: 'സോഷ്യൽ ഡയലോഗ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസ്' എന്ന വിഷയത്തിൽ ഡിപ്ലോമ കോഴ്‌സ് തുടങ്ങാനായി അന്താരാഷ്ട്ര തൊഴിൽ സംഘടനയും (ഐ.എൽ.ഒ) സംസ്ഥാന തൊഴിൽ വകുപ്പിന് കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റും (കിലെ) ധാരണാപത്രം ഒപ്പിട്ടു. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനവുമായി കോഴ്‌സ് തുടങ്ങാൻ ഐ.എൽ.ഒ സഹകരിക്കുന്നത്. ബുധനാഴ്ച തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ ഒപ്പിട്ട ധാരണാപത്രം സംസ്ഥാന തൊഴിൽ മന്ത്രി വി ശിവൻകുട്ടിയും ഐ.എൽ.ഒ ഡെപ്യൂട്ടി ഡയറക്ടർ സതോഷി സസാകിയും പരസ്പരം കൈമാറി. ഐ.എൽ.ഒയുടെ പഠന, പരിശീലന വിഭാഗമായ ഇന്റർനാഷനൽ ട്രെയിനിംഗ് സെന്ററുമായി (ഐ.ടി.സി) ചേർന്ന് നടത്തുന്ന 12 ആഴ്ച ദൈർഘ്യമുള്ള കോഴ്‌സിന്റെ ആദ്യ ബാച്ച് ഓഗസ്റ്റിൽ തുടങ്ങും.

ഓൺലൈനായും ഓഫ്‌ലൈനായും ഹൈബ്രിഡ് രീതിയിൽ നടത്തുന്ന കോഴ്‌സിന് 30 സീറ്റുകളാണുള്ളത്. ഓഫ്‌ലൈൻ പഠനകേന്ദ്രം തിരുവനന്തപുരത്തെ കിലെ ക്യാമ്പസ് ആയിരിക്കും. അന്താരാഷ്ട്ര തൊഴിൽ സംഘടന സ്‌പോൺസർ ചെയ്യുന്ന ആദ്യ ബാച്ച് സൗജന്യമാണ്.
സോഷ്യൽ ഡയലോഗ്, കലക്ടീവ് ബാർഗെയിനിംഗ് എന്നിങ്ങനെ മാറിയ ആഗോള തൊഴിൽ സാഹചര്യങ്ങൾക്കനുസൃതമായിട്ടാണ് കോഴ്‌സ് സിലബസ് രൂപകല്പന ചെയ്തിരിക്കുന്നത്.
സിലബസിലെ ഇന്ത്യൻ ഭാഗം കിലെയും അന്താരാഷ്ട്ര ഭാഗം ഐ.എൽ.ഒയും ആണ് തയാറാക്കിയിട്ടുള്ളത്. കിലെയുടെ ചരിത്രത്തിലെ നാഴികക്കല്ലാണ് അന്താരാഷ്ട്ര തൊഴിൽ സംഘടനയുമായി ചേർന്ന് കോഴ്‌സ് തുടങ്ങുന്നതെന്ന് പരിപാടിയിൽ അധ്യക്ഷ പ്രസംഗം നടത്തിയ മന്ത്രി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
വ്യവസായ ബന്ധം ശക്തമാക്കാൻ ഉദ്ദേശിച്ചുള്ളതാണ് പുതിയ കോഴ്‌സ്. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള സംസ്ഥാനത്തിന്റെ പ്രതിബദ്ധതയാണ് ഇത്തരമൊരു കോഴ്‌സ് തുടങ്ങുന്നതിലൂടെ വ്യക്തമാകുന്നത്.
കേരളത്തെ തൊഴിൽമേഖലയെ മൊത്തത്തിൽ ഗുണപരമായി കോഴ്‌സ് സ്വാധീനിക്കുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. നൈപുണ്യമുള്ള തൊഴിൽ ശക്തിയെ സൃഷ്ടിക്കൽ, കേരളത്തിലെ തൊഴിൽ സംസ്‌കാരം മറ്റുള്ളവർക്ക് മനസ്സിലാക്കൽ, ജോലി സ്ഥലത്തെ തൊഴിൽ ബന്ധങ്ങൾ മെച്ചപ്പെടുത്തൽ എന്നിവയും ഈ ഡിപ്ലോമ കോഴ്‌സിന്റെ ഉദ്ദേശ്യങ്ങളാണ്. കോഴ്‌സിന്റെ യോഗ്യത പ്ലസ്ടു ആയിരിക്കും. എച്ച്.ആർ, തൊഴിൽ രംഗത്തെ ഉദ്യോഗസ്ഥർ, നിയമ വിദ്യാർഥികൾ എന്നിവർക്ക് ഏറെ ഉപകാരപ്പെടുന്നതായിരിക്കും പുതിയ കോഴ്‌സ്.
പരിപാടിയിൽ സംസാരിച്ച സതോഷി സസാകി തൊഴിൽ മേഖലയിൽ കേരളം നടത്തിവരുന്ന മാതൃകാപരമായ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. കിലെ ചെയർമാൻ കെ.എൻ ഗോപിനാഥ്, തൊഴിൽ സെക്രട്ടറി അജിത് കുമാർ, കിലെ റിസർച്ച് കോർ കമ്മിറ്റി ചെയർമാൻ പ്രൊഫ എസ്.കെ ശശികുമാർ എന്നിവർ സംസാരിച്ചു.
ഐ.ടി.സി യുടെ ഡെപ്യൂട്ടി ഡയറക്ടർ ഗിസപ്പ് സെഫോള ഓൺലൈനായി പങ്കെടുത്തു. എംപ്ലോയ്‌മെൻറ് ആന്റ് ട്രെയിനിങ് ഡയറക്ടർ വീണ എൻ മാധവൻ, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം കെ രവി രാമൻ, കിലെ എക്‌സിക്യൂട്ടീവ് ഡയറക്ടർ സുനിൽ തോമസ് തുടങ്ങിയവരും പങ്കെടുത്തു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications