കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടകളില്‍ പ്രവേശിക്കാന്‍ 3 വിഭാഗത്തിന് അനുമതി, പുതിയ കൊവിഡ് നിയന്ത്രണ മാനദണ്ഡം പ്രാബല്യത്തില്‍

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ പുതിയ കൊവിഡ് നിയന്ത്രണ മാനദണ്ഡം പ്രാബല്യത്തില്‍. ഇന്ന് മുതല്‍ കടകളില്‍ എത്താന്‍ മൂന്ന് വിഭാഗം ആളുകള്‍ക്കാണ് അനുമതിയുള്ളത്. രണ്ടാഴ്ച മുമ്പ് ഒരു ഡോസ് വാക്‌സിന്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍, 72 മണിക്കൂറിനിടെ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍, ഒരു മാസം മുമ്പ് കൊവിഡ് പോസിറ്റീവായവര്‍ എന്നിവരാണ് ആ മൂന്ന് വിഭാഗം.

ടൈറ്റിൽ വിന്നർ പ്രഖ്യാപനം പ്രേക്ഷകരെ ആശ്രയിച്ച്: ഏറ്റവും സന്തോഷിയ്ക്കുക അഡോണി കപ്പടിച്ചാൽ- റംസാൻടൈറ്റിൽ വിന്നർ പ്രഖ്യാപനം പ്രേക്ഷകരെ ആശ്രയിച്ച്: ഏറ്റവും സന്തോഷിയ്ക്കുക അഡോണി കപ്പടിച്ചാൽ- റംസാൻ

വ്യാവ്യസായ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, തുറസായ ടൂറിസം കേന്ദ്രങ്ങളില്‍ എന്നിവിടങ്ങളിലും നിബന്ധന ബാധകമാണ്. പുതിയ നിബന്ധന അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ ഇന്ന് മുതലാണ് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. കുട്ടികളെ കടകളില്‍ കൊണ്ടു പോകുന്നതിന് വിലക്കില്ല. ആഴ്ചയില്‍ അഞ്ച് ദിവസമാണ് സര്‍ക്കാര്‍ ഓഫീസുകളും പൊതുമേഖല സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ.

വയനാട്ടിൽ അവധിയാഘോഷിച്ച് നമിത പ്രമോദ്, എന്നാ ഒരു ചിരിയാന്നേ; വൈറലായി ചിത്രങ്ങള്‍

kerala

വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ ടൂറിസം കേന്ദ്രങ്ങള്‍ ബാങ്കുകള്‍ എന്നിവ തിങ്കള്‍ മുതല്‍ ശനിവരെ പ്രവര്‍ത്തിക്കാം. ഹോട്ടലുകള്‍ക്കും റസ്‌റ്റോറന്റുകള്‍ക്കും രാത്രി 9.30 വരെ പ്രവര്‍ത്തിക്കാം. റസ്റ്റോറന്റുകള്‍ തുറന്ന സ്ഥലങ്ങളിലും കാറുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം. റിസോര്‍ട്ടുകള്‍ക്കും ഹോട്ടലുകള്‍ക്കും ബയോ മാതൃകയില്‍ പ്രവര്‍ത്തിക്കാനുള്ള അനുമതിയുണ്ട്.

ബിജെപി പണം എത്തിച്ചത് 9 ജില്ലകളിലേക്ക്; പണത്തിന്റെ ഉറവിടം വ്യക്തമാക്കാനാകാതെ ധർമരാജൻ... വീണ്ടും കുടുക്കിൽബിജെപി പണം എത്തിച്ചത് 9 ജില്ലകളിലേക്ക്; പണത്തിന്റെ ഉറവിടം വ്യക്തമാക്കാനാകാതെ ധർമരാജൻ... വീണ്ടും കുടുക്കിൽ

നേരത്തെ നടപ്പിലാക്കിയ ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞു. ഇനി മുതല്‍ പുതിയ രീതിയാണ്. പഞ്ചായത്തിലെ ജനസംഖ്യയില്‍ രോഗികളുടെ അനുപാതം കണക്കാക്കിയാകും നിയന്ത്രണം. എല്ലാ ബുധനാഴ്ചയാണ് അനുപാതം പുനര്‍ നിര്‍ണയക്കുക.

മികച്ച മത്സരാർഥി, എന്നാൽ പൊളി ഫിറോസിന്റെ ഗെയിം പാളിയത് അവിടെയാണ്: കിടിലം ഫിറോസ്മികച്ച മത്സരാർഥി, എന്നാൽ പൊളി ഫിറോസിന്റെ ഗെയിം പാളിയത് അവിടെയാണ്: കിടിലം ഫിറോസ്

അതേസമയം, പുതിയ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന കമ്മിറ്റിയോഗം ചേരും. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ, ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ വേണമെന്ന പുതിയ നിര്‍ദ്ദേശം പൂര്‍ണമായും അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് വ്യാപാരി വ്യവാസായികള്‍. ഇതുള്‍പ്പടെയുള്ള അണ്‍ലോക്ക് നിബന്ധനകളില്‍ മാറ്റം വരുത്തണമെന്നാണ് വ്യാപാരികള്‍ ആവശ്യപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ഇന്ന് നിവേദനം നല്‍കും.

Recommended Video

cmsvideo
New lockdown guidelines to kerala

English summary
New Covid control norm in Kerala is effective from today, Everything you need to know
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X