പുതിയ സിപിഎം ഓഫീസ് കോഴപ്പണം കൊണ്ട് പണിതീർക്കാനിരിക്കുന്ന അഴിമതിസ്മാരകം: കൊടിക്കുന്നില്‍
തിരുവനന്തപുരം: പിണറായി വിജയൻ തറക്കലിട്ടുകൊണ്ട് ഒൻപതു നിലയിൽ കെട്ടിയുയർത്തുന്ന സി പി എമ്മിന്റെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് സിൽവർ ലൈൻ പദ്ധതിയുടെ പേരിൽ നേടാനിരിക്കുന്ന കമ്മീഷൻ, കൈക്കൂലി, കോഴപ്പണം കൊണ്ട് പണിതീർക്കാനിരിക്കുന്ന "അഴിമതിസ്മാരകമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. കെ റെയിൽ , കെ ഫോൺ , ഉൾപ്പെടെയുള്ള ഒരു പദ്ധതിയും നടപ്പാക്കാൻ കഴിഞ്ഞില്ലെങ്കിലും, സി പി എമ്മിന്റെ ആസ്ഥാന മന്ദിരം അത്യാഡംബരത്തോടെ കെട്ടിപ്പൊക്കാൻ സി പി എമ്മിനും പിണറായിക്കും അത്യുത്സാഹമുണ്ട്. തിരുവനന്തപുരം നഗരത്തിൽ എവിടെയും കാൽനടയാത്രക്കാർക്ക് പോലും മതിയായ സൗകര്യം ഇല്ലാത്തപ്പോൾ, " പുതുതലമുറ ലക്ഷ്വറി സഖാക്കൾക്ക്" അറുപത്കാറുകൾ ഒരുമിച്ച് പാർക്ക് ചെയ്യാനുള്ള സൗകര്യം ഉൾപ്പെടെ നൽകുന്ന വിരോധാഭാസം ജനങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിനറെ പൂർണ്ണ രൂപം ഇങ്ങനെ..
പിണറായി വിജയൻ തറക്കലിട്ടുകൊണ്ട് ഒൻപതു നിലയിൽ കെട്ടിയുയർത്തുന്ന ബഹുനിലമന്ദിരം സി പി എമ്മിന്റെ കെ റെയിൽ സിൽവർ ലൈൻ പദ്ധതിയുടെ പേരിൽ നേടാനിരിക്കുന്ന കമ്മീഷൻ, കൈക്കൂലി, കോഴപ്പണം കൊണ്ട് പണിതീർക്കാനിരിക്കുന്ന"അഴിമതിസ്മാരകം" ആണ്.

കെ റെയിൽ സിൽവർലൈൻ പദ്ധതിയുടെ വിദേശ വായ്പയിൽ കണ്ണുനട്ട് കെട്ടിപ്പൊക്കുന്ന ബഹുനില മന്ദിരം തറക്കല്ലിടുന്ന പിണറായി വിജയന് നാളിതുവരെ കേരളത്തിലെ ലക്ഷക്കണക്കിന് ചെറുപ്പക്കാർക്ക് തൊഴിൽ നൽകാൻ ഉപകരിക്കുന്ന ഒരു പദ്ധതിക്കുപോലും തറക്കല്ലിടാൻ തന്റെ ഒന്നാം ഭരണത്തിലും രണ്ടാം ഭരണത്തിലെ ഇന്നീ ദിവസം വരെയും കഴിഞ്ഞിട്ടില്ല കെ റെയിൽ , കെ ഫോൺ , ഉൾപ്പെടെയുള്ള ഒരു പദ്ധതിയും നടപ്പാക്കാൻ കഴിഞ്ഞില്ലെങ്കിലും, സി പി എമ്മിന്റെ ആസ്ഥാന മന്ദിരം അത്യാഡംബരത്തോടെ കെട്ടിപ്പൊക്കാൻ സി പി എമ്മിനും പിണറായിക്കും അത്യുത്സാഹമുണ്ട്, ഒപ്പം തന്നെ തിരുവനന്തപുരം നഗരത്തിൽ എവിടെയും കാൽനടയാത്രക്കാർക്ക് പോലും മതിയായ സൗകര്യം ഇല്ലാത്തപ്പോൾ, " പുതുതലമുറ ലക്ഷ്വറി സഖാക്കൾക്ക്" അറുപത്കാറുകൾ ഒരുമിച്ച് പാർക്ക് ചെയ്യാനുള്ള സൗകര്യം ഉൾപ്പെടെ നൽകുന്ന വിരോധാഭാസം ജനങ്ങൾ തിരിച്ചറിയണം.
ആഡംബരത്തിൽ മുങ്ങിത്താഴുന്ന സി പി എം, പാവപ്പെട്ടവരിൽ നിന്നും സാധാരണക്കാരിൽിന്നും പരിപൂർണ്ണമായി അകന്നുകഴിഞ്ഞെന്നും സെൻട്രലൈസ്‌ഡ് എയർ കണ്ടിഷൻ സൗകര്യം ഇല്ലാത്ത ഒരു സംസ്ഥാന കമ്മിറ്റി ഓഫീസ് ഇന്ന് സി പി എമ്മിന് ചിന്തിക്കാൻ പോലും കഴിയാത്തത്ര ആഡംബരപ്രിയരായി പിണറായി യുഗത്തിൽ കമ്യൂണിസ്റ് നേതാക്കൾ മാറി കഴിഞ്ഞു.












Click it and Unblock the Notifications