ഇന്റേണല്‍ അസെസ്മെന്റിന് പുതിയ സംവിധാനം; ഇനി പീഡനവും, വീഴ്ചകളും വേണ്ട, സര്‍ക്കാരിന് ശുപാര്‍ശ നല്കി!
തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകളില്‍ ഇന്റേണല്‍ മാര്‍ക്ക് നല്‍കുന്നതിന് പുതിയ സംവിധാനം വേണമെന്ന് വിദഗ്ധ സമിതിയുടെ നിര്‍ദേശം. കോളേജ്, സര്‍വ്വകലാശാല തലത്തില്‍ ഓംബുഡ്സ്മാനെ നിയമിക്കണമെന്നും അക്കാദമിക് ഓഡിറ്റിംഗ് ഏര്‍പ്പെടുത്തണമെന്നുമാണ് വിസിമാരുടെ സമിതിയുടെ ശുപാര്‍ശകളില്‍ പ്രധാനം.
ഇന്റേണല്‍ അസെസ്മെന്റ് സംവിധാനം പുനസംഘടിപ്പിക്കണമെന്ന് എംജി വൈസ് ചാന്‍സലര്‍ അധ്യക്ഷനായ സമിതിയാണ് ആവശ്യപ്പെട്ടത്. ഇന്റേണല്‍ അസസ്മെന്റുമായി ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങളും വെബ് അധിഷ്ഠിതമാക്കാനും സമിതി ശുപാര്‍ശ നല്‍കിയിട്ടുണ്ട്.

വീഴ്ചകളും പരാതികളും ഒഴിവാക്കാന്‍
ഇന്റേണല്‍ അസസ്മെന്റ് സംബന്ധിച്ച് മന:പൂര്‍വമോ അല്ലാതെയോ ഉള്ള വീഴ്ചകളും പരാതികളും ഒഴിവാക്കുന്നതിനായി അക്കാദമിക് ഓഡിറ്റിംഗ്, സുതാര്യത, പരാതിപരിഹാര സംവിധാനം, സമ്മര്‍ കോഴ്സ് എന്നീ നാലിന നടപടികളാണ് എംജി യൂണിവേഴ്സിറ്റി വിസി ബാബു സെബാസ്റ്റ്യന്‍ അധ്യക്ഷനായ സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകും
ഇന്റേണല്‍ അസസ്മെന്റുമായി ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങളും വെബ് അധിഷ്ഠിതമാക്കാനും സമിതി ശുപാര്‍ശ നല്‍കിയിട്ടുണ്ട്. ഇതിലൂടെ അസസ്മെന്റുമായി ബന്ധപ്പെട്ട മാര്‍ക്കുകള്‍, ഹാജര്‍ എന്നിവ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാവും.

സര്‍വകലാശാല തലത്തിലും കോളജ് തലത്തിലും
പരാതികള്‍ പരിഹരിക്കുന്നതിനായി ദ്വിതല ഓംബുഡ്സ്മാന് സംവിധാനവും സമിതി വിഭാവനം ചെയ്യുന്നുണ്ട്. സര്‍വകലാശാല തലത്തിലും കോളജ് തലത്തിലുമാവും ഓംബുഡ്സ്മാന് നിലവിലുണ്ടാവുക.

ഇന്റേണല്‍ മാര്‍ക്ക്
ജിഷ്ണു പ്രണോയിയുടെ മരണവും, ലോ അക്കാദമി വിഷയവും കത്തി നിന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചതാണ് വിഗഗ്ധ സമിതിയെ ഇന്റേണല്‍മാര്‍ക്ക് നല്കുന്നതില് പുതിയ സംവിധാനം വേണമെന്ന സുപ്രധാന നിര്‍ദേശമാണ് സമിതി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളത്.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications