കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്റേണല്‍ അസെസ്‌മെന്റിന് പുതിയ സംവിധാനം; ഇനി പീഡനവും, വീഴ്ചകളും വേണ്ട, സര്‍ക്കാരിന് ശുപാര്‍ശ നല്‍കി!

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകളില്‍ ഇന്റേണല്‍ മാര്‍ക്ക് നല്‍കുന്നതിന് പുതിയ സംവിധാനം വേണമെന്ന് വിദഗ്ധ സമിതിയുടെ നിര്‍ദേശം. കോളേജ്, സര്‍വ്വകലാശാല തലത്തില്‍ ഓംബുഡ്‌സ്മാനെ നിയമിക്കണമെന്നും അക്കാദമിക് ഓഡിറ്റിംഗ് ഏര്‍പ്പെടുത്തണമെന്നുമാണ് വിസിമാരുടെ സമിതിയുടെ ശുപാര്‍ശകളില്‍ പ്രധാനം.

ഇന്റേണല്‍ അസെസ്‌മെന്റ് സംവിധാനം പുനസംഘടിപ്പിക്കണമെന്ന് എംജി വൈസ് ചാന്‍സലര്‍ അധ്യക്ഷനായ സമിതിയാണ് ആവശ്യപ്പെട്ടത്. ഇന്റേണല്‍ അസസ്‌മെന്റുമായി ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങളും വെബ് അധിഷ്ഠിതമാക്കാനും സമിതി ശുപാര്‍ശ നല്‍കിയിട്ടുണ്ട്.

 വീഴ്ചകളും പരാതികളും ഒഴിവാക്കാന്‍

വീഴ്ചകളും പരാതികളും ഒഴിവാക്കാന്‍

ഇന്റേണല്‍ അസസ്‌മെന്റ് സംബന്ധിച്ച് മന:പൂര്‍വമോ അല്ലാതെയോ ഉള്ള വീഴ്ചകളും പരാതികളും ഒഴിവാക്കുന്നതിനായി അക്കാദമിക് ഓഡിറ്റിംഗ്, സുതാര്യത, പരാതിപരിഹാര സംവിധാനം, സമ്മര്‍ കോഴ്‌സ് എന്നീ നാലിന നടപടികളാണ് എംജി യൂണിവേഴ്‌സിറ്റി വിസി ബാബു സെബാസ്റ്റ്യന്‍ അധ്യക്ഷനായ സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്.

 വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകും

വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകും

ഇന്റേണല്‍ അസസ്‌മെന്റുമായി ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങളും വെബ് അധിഷ്ഠിതമാക്കാനും സമിതി ശുപാര്‍ശ നല്‍കിയിട്ടുണ്ട്. ഇതിലൂടെ അസസ്‌മെന്റുമായി ബന്ധപ്പെട്ട മാര്‍ക്കുകള്‍, ഹാജര്‍ എന്നിവ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാവും.

 സര്‍വകലാശാല തലത്തിലും കോളജ് തലത്തിലും

സര്‍വകലാശാല തലത്തിലും കോളജ് തലത്തിലും

പരാതികള്‍ പരിഹരിക്കുന്നതിനായി ദ്വിതല ഓംബുഡ്‌സ്മാന്‍ സംവിധാനവും സമിതി വിഭാവനം ചെയ്യുന്നുണ്ട്. സര്‍വകലാശാല തലത്തിലും കോളജ് തലത്തിലുമാവും ഓംബുഡ്‌സ്മാന്‍ നിലവിലുണ്ടാവുക.

 ഇന്റേണല്‍ മാര്‍ക്ക്

ഇന്റേണല്‍ മാര്‍ക്ക്

ജിഷ്ണു പ്രണോയിയുടെ മരണവും, ലോ അക്കാദമി വിഷയവും കത്തി നിന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചതാണ് വിഗഗ്ധ സമിതിയെ ഇന്റേണല്‍മാര്‍ക്ക് നല്‍കുന്നതില്‍ പുതിയ സംവിധാനം വേണമെന്ന സുപ്രധാന നിര്‍ദേശമാണ് സമിതി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളത്.

English summary
New criteria should be implemented for granting internal assessment in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X