കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാറിൽ പുതിയ ഡാം; പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു,തമിഴ്നാടുമായി ധാരണയായെന്ന് മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ ഡാമിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതായി മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. പുതിയ അണക്കെട്ട് നിർമിക്കുന്നതിന് മുന്നോടിയായി പരിസ്ഥതി ആഘാത പഠനം നടത്തുന്നതിന് സംസ്ഥാന വകുപ്പ് നേരത്തെ അനുമതി നൽകിയിരുന്നു. സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ഇതിനായി അനുമതി നൽകിയത്.

സിപിഎമ്മിൽ മാവോവാദികൾ... അഞ്ഞൂറോളം പേരുണ്ടെന്ന് പോലീസ്, കണ്ടെത്താനൊരുങ്ങി പാർട്ടി!സിപിഎമ്മിൽ മാവോവാദികൾ... അഞ്ഞൂറോളം പേരുണ്ടെന്ന് പോലീസ്, കണ്ടെത്താനൊരുങ്ങി പാർട്ടി!

ഇപ്പോൾ പുതിയ ഡാമിനായി തമിഴ്‌നാടുമായി ധാരണയിലെത്തിയെന്നും ഡാമിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതായും മുഖ്യമന്ത്രി നിയമസഭയിൽ അറിയിക്കുകയായിരുന്നു. മുല്ലപ്പെരിയാർ വിഷയത്തിന് പുറമെ എയ്ഡഡ് സ്‌കൂൾ നിയമനം, കെഎം ബഷീർ കൊലപാതകം, തുടങ്ങിയ വിഷയത്തിലും മുഖ്യമന്ത്രി നിയമസഭയിൽ ഉത്തരം പറഞ്ഞു.

Pinarayi Vijayan

പമ്പ അച്ചൻകോവിൽ വൈപ്പാർ നദീ സംയോജനപദ്ധതിയോടുള്ള ശക്തമായ എതിർപ്പ് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു. പദ്ധതി വലിയ പാരിസ്ഥിതിക ആഘാതങ്ങളുണ്ടാക്കും. മോട്ടോർവാഹന ഭേദഗതി നിയമം നിലവിൽ വന്നശേഷം ഒരാഴ്ചക്കിടെ മാത്രം 6 കോടി 66 ലക്ഷം രൂപ പിഴ ഈടാക്കിയതായി ഗതാഗതമന്ത്രി അറിയിച്ചു.

മാധ്യമപ്രവർത്തകൻ കെഎം ബഷീറിന്റെ മരണത്തിനിടയാക്കിയത് ശ്രീറാം വെങ്കിട്ടരാമന്റെ അശ്രദ്ധമായ ഡ്രൈവിംഗാണെന്ന് ഗതാഗതമന്ത്രിയും നിയമസഭയെ രേഖാമൂലം അറിയിച്ചു. ശ്രീറാം വെങ്കിട്ടരാമൻ ഉദാസീനമായും അശ്രദ്ധയോടെയും അപകടകരമായും വാഹനം ഓടിച്ചാണ് അപകടമുണ്ടാക്കിയതെന്ന് പോലീസ് റിപ്പോർട്ട് ചെയ്തിട്ടുള്ളതായാണ് മന്ത്രി എ കെ ശശീന്ദ്രൻ മറുപടി നൽകിയത്. എയ്ഡഡ് സ്‌കൂളുകളിലെ നിയമനം പിഎസ്‌സിക്ക് വിടാൻ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.

English summary
New dam construction in Mullaperiyar; initial works begun says CM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X