പ്രളയം തടയുന്നതിന് കേരളത്തില്‍ പുതിയ ഡാമുകള്‍ നിര്‍മിക്കും: റോഷി അഗസ്റ്റിന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് അടിക്കടിയുണ്ടാകുന്ന പ്രളയം തടയുന്നതിന് കേരളത്തില്‍ പ്രളയ നിയന്ത്രണ ഡാമുകള്‍ നിര്‍മിക്കുന്ന കാര്യം പരിശോധിക്കും എന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയുമായി ഇതുമായി ബന്ധപ്പെട്ട് പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
താരതമ്യേന വലിപ്പം കുറഞ്ഞ ഇത്തരം അണക്കെട്ടുകളുടെ പ്രാഥമിക ലക്ഷ്യം പ്രളയ കാലത്ത് ജലം സംഭരിച്ച് വെള്ളപ്പൊക്കം ഒഴിവാക്കുക എന്നതാണ് എന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ ആയിരുന്നു റോഷി അഗസ്റ്റിന്‍ ഇക്കാര്യം വ്യക്തമാക്കിയത്. സംഭരിക്കപ്പെടുന്ന ജലം വൈദ്യുതി ഉത്പാദനത്തിനും ജലസേചനത്തിനും ഉപയോഗപ്പെടുത്തുന്നതും പരിഗണനയിലുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ മുഴുവന്‍ നദികളെയും ഉള്‍പ്പെടുത്തി ഇക്കാര്യം പഠിക്കുന്നതിനായി സമിതിയെ ഉടന്‍ നിയോഗിക്കും എന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനും നദികള്‍ സംരക്ഷിക്കുന്നതിനും ഇത് സഹായകമാകും എന്നാണ് പ്രതീക്ഷ എന്നും റോഷി അഗസ്റ്റിന്‍ നിയമസഭയില്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ സര്‍ക്കാരിന്റെ കാര്യക്ഷമമായ ഡാം മാനേജ്‌മെന്റിന്റെ ഫലമായാണ് ഇക്കുറി അതിതീവ്രമഴയിലും കാര്യമായ നാശം സംഭവിക്കാതിരുന്നത് എന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞിരുന്നു. മുല്ലപ്പെരിയാര്‍, ഇടുക്കി അണക്കെട്ടുകള്‍ തുറന്നിട്ടും നദികളിലെ ജലം അപകടകരമായി ഉയരാതിരുന്നത് കൃത്യമായ ആസൂത്രണത്തിന്റെ മികവ് കൊണ്ടാണെന്നും റോഷി അഗസ്റ്റിന്‍ അവകാശപ്പെട്ടിരുന്നു.
ഡാം കൃത്യസമയത്ത് തുറക്കാന്‍ കഴിഞ്ഞത് കൊണ്ടു ജലം നിയന്ത്രിത അളവില്‍ ഒഴുക്കി വിടാന്‍ സാധിച്ചത് എന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി. മറിച്ച് തുറക്കാന്‍ വൈകിയിരുന്നു എങ്കില്‍ കൂടുതല്‍ അളവ് ഒറ്റയടിക്ക് തുറന്ന് ഒഴുക്കി വിടേണ്ടി വരുമായിരുന്നു. ഇടുക്കിയിലും ഇതേ രീതി തന്നെയാണ് അവലംബിച്ചത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.
സ്ലീവ്‌ലെസ് ബ്ലൗസ്.. റെഡ് സാരി... ബീച്ച് സൈഡ്...; അതൊരു ഒന്നൊന്നര കോംബിനേഷനാണല്ലോ സാധികാ...
ഇടുക്കി അണക്കെട്ടില്‍ സംഭരണശേഷി ഉണ്ടായിരുന്നു എങ്കിലും മുന്‍കരുതല്‍ എന്ന നിലയിലാണ് നിയന്ത്രിത അളവില്‍ ജലം തുറന്നു വിട്ടത് എന്നും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 14 അടിയോളം ജലം ഇടുക്കിയില്‍ കൂടുതലുണ്ടായിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞിരുന്നു. തുലാവര്‍ഷ കാലത്ത് അധിക മഴ ലഭിച്ചാല്‍ പോലും അത് താങ്ങുന്നതിനു വേണ്ടിയാണ് ഈ മുന്‍കരുതല്‍ സ്വീകരിച്ചത് എന്നും മന്ത്രി പറഞ്ഞിരുന്നു.












Click it and Unblock the Notifications