കേരളത്തില്‍ പുതിയ ഡിസിസി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു, 14 ജില്ലകളിലും പുതുമുഖങ്ങള്‍...
യുവാക്കള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയ പട്ടികയാണ് കോണ്‍ഗ്രസ് ഹൈക്കമാന്റ് പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്തെ ഡിസിസി അദ്ധ്യക്ഷന്മാരെ പ്രഖ്യാപിച്ചു. ഒരു വനിതയടക്കം പതിനാല് അദ്ധ്യക്ഷന്മാരും പുതുമുഖങ്ങളാണ്. യുവാക്കള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയ പട്ടികയാണ് കോണ്‍ഗ്രസ് ഹൈക്കമാന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗ്രൂപ്പുകളുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാതെയാണ് പുതിയ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതെന്നറിയുന്നു.എന്നാല്‍ ഐ ഗ്രൂപ്പിനാണ് മേധാവിത്വം എന്നും റിപ്പോര്‍ട്ടുകളുണ്ട്. കൊല്ലം ഡിസിസി അദ്ധ്യക്ഷയായ ബിന്ദു കൃഷ്ണയാണ് പട്ടികയിലുള്ള വനിത. ടി എന്‍ പ്രതാപനും ടി സിദ്ദിഖുമെല്ലാം പട്ടികയിലുണ്ട്.

പുതിയ ഡിസിസി അദ്ധ്യക്ഷന്മാര്‍:
തിരുവനന്തപുരം - നെയ്യാറ്റിന്‍കര സനല്‍
കൊല്ലം: - ബിന്ദു കൃഷ്ണ
പത്തനംതിട്ട - ബാബു ജോര്‍ജ്
ആലപ്പുഴ - എം ലിജു
കോട്ടയം - ജോഷി ഫിലിപ്പ്
ഇടുക്കി - ഇബ്രാഹിം കുട്ടി കല്ലാര്‍
എറണാകുളം - ടി ജെ വിനോദ്
തൃശൂര്‍ - ടി എന്‍ പ്രതാപന്‍
പാലക്കാട് - വി കെ ശ്രീകണ്ഠന്‍
മലപ്പുറം - വി വി പ്രകാശ്
കോഴിക്കോട് - ടി സിദ്ദിഖ്
വയനാട് - ഐ സി ബാലകൃഷ്ണന്‍
കണ്ണൂര്‍ - സതീശന്‍ പാച്ചേനി
കാസര്‍കോട് - ഹക്കീം കുന്നേല്‍












Click it and Unblock the Notifications