കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പദ്മജ,വിടി ബൽറാം,റിജിൽ മാക്കുറ്റി?ഞെട്ടിക്കുമോ സുധാകരൻ? ഈ ഗുണമുണ്ടെങ്കിൽ ഡിസിസി അധ്യക്ഷ പദം

Google Oneindia Malayalam News

തിരുവനന്തപുരം; പുതിയ കെപിസിസി അധ്യക്ഷനേയും പ്രതിപക്ഷ നേതാവിനേയും നിയമിച്ചതിന് പിന്നാലെ ഉടൻ തന്നെ സംഘടന തലത്തിലുള്ള അഴിച്ചുപണിക്ക് ഒരുങ്ങുകയാണ് കോൺഗ്രസ്. കെപിസിസി , ഡിസിസി പുനഃസംഘടന ഒരുമിച്ച് നടത്താനായിരുന്നു നേരത്തേ നീക്കമെങ്കിലും തത്കാലം ഡിസിസി തലത്തിൽ അഴിച്ചുപണികൾ വേഗത്തിൽ നടത്തണമെന്നാണ് ഹൈക്കമാന്റ് നിർദ്ദേശം. ഇതുപ്രകാരമുള്ള ചർച്ചകൾക്ക് സംസ്ഥാന നേതൃത്വം തുടക്കം കുറിച്ച് കഴിഞ്ഞു. കഴിയുന്നതും ശനിയാഴ്ചയോടെ ധാരണ ഉണ്ടാക്കി ഈ മാസം മധ്യത്തോടെ തന്നെ ഔദ്യോഗിക പ്രഖ്യാപനം നടത്താനാണ് നേതൃത്വത്തിന്റെ ശ്രമം. അതേസമയം ഡിസിസി തലത്തിലുള്ള സമഗ്ര പൊളിച്ചെഴുത്തിനാണ് അണിയറയിൽ കളമൊരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. വിശദാംശങ്ങളിലേക്ക്

കിടു ലുക്കില്‍ നടി എസ്തര്‍ അനില്‍; എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍

1

ഗ്രൂപ്പ് തലത്തിലുള്ള വടംവലികൾക്ക് അവസാനം കാണുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന നേതാക്കളിൽ നിന്നും അഭിപ്രായം തേടിയ ശേഷം കെപിസിസി, ഡിസിസി പുന;സംഘടന നടത്താനായിരുന്നു ഹൈക്കമാന്റ് തിരുമാനം. ഇതിനായി എഐസിസി സെക്രട്ടറിമാരുടെ സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ എഐസിസി തലത്തിലും പുന:സംഘടനയ്ക്ക് നേതൃത്വം ഒരുങ്ങിയതോടെ നേതാക്കളുടെ സംസ്ഥാന പര്യടനം ഹൈക്കമാന്റ് മാറ്റിവെച്ചു.ഇതോടെ നടപടികളും പാതിവഴിയിലായി.

2

എന്നാൽ തിരഞ്ഞെടുപ്പ് കാലത്ത് പോലും സജീവമാകാതിരുന്ന പല ഡിസിസികളിലും ഇനിയും പുന;സംഘടന വൈകുന്നത് കൂടുതൽ തിരിച്ചടിയാകുമെന്ന കണക്ക് കൂട്ടലിലാണ് ദേശീയ നേതൃത്വം. ഇതോടെ സംസ്ഥാന നേതാക്കൾ തന്നെ കൂടിയാലോചിച്ച ശേഷം ഡിസിസി തലത്തിൽ പൊളിച്ചെഴുത്ത് നടത്തണമെന്ന നിർദ്ദേശമാണ് ഇപ്പോൾ ദേശീയ നേതൃത്വം അറിയിച്ചിരിക്കുന്നത്. ഇത് പ്രകാരമുള്ള നടപടികളാണ് സംസ്ഥാന നേതൃതലത്തിൽ നടക്കുന്നത്., കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, എംഎൽഎമാർ എന്നിവരുമായി കെ സുധാകരൻ ചർച്ച നടത്തുകയാണ്. നിലവിലുള്ള ഭാരവഹികൾ ഭൂരിഭാഗവും ഒഴിയേണ്ടി വരുമെന്നുള്ള വിവരമാണ് പുറത്തുവരുന്നത്.

3

ആകെ 51 ഭാരവാഹികളെ ഉൾപ്പെടുത്തികൊണ്ടായിരിക്കാം നിയമനം എന്നാണ് റിപ്പോർട്ടുകൾ. എല്ലാ വിഭാഗം നേതാക്കൾക്കും അർഹമായ പരിഗണന നൽകുന്നതായിരിക്കണം നിയമനം എന്നാണ് നേതാക്കളുടെ നിർദ്ദേശം. മാത്രമല്ല ജനപ്രതിനിധികളെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചേക്കില്ല. നേരത്തേ അൻപത് വയസ് കഴിഞ്ഞവരെ ഡിസിസി അധ്യക്ഷൻമാരാക്കേണ്ടതില്ലെന്ന നിർദ്ദേശം ഉണ്ടായിരുന്നുവെങ്കിലും പ്രായപരിധി പരിഗണിക്കേണ്ടതില്ലെന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വ്യക്തമാക്കിയിരുന്നു. ഈ നിർദ്ദേശം ഹൈക്കമാന്റും അംഗീകരിച്ചിരുന്നു.

4

സമുദായിക സന്തുലനം പാലിക്കപ്പെടണമെന്ന ആവശ്യവും ശക്തമാണ്. മികവും നേതൃശേഷിയും മാത്രം പരിഗണിക്കണമെന്നതാണ് ഉയർന്ന് കേൾക്കുന്ന മറ്റൊരു ആവശ്യം. മികച്ച യുവനേതാക്കൾക്കും അർഹമായ പരിഗണന ലഭിച്ചേക്കും.ഒപ്പം വനിതകൾക്കും അർഹമായ പ്രാതിനിധ്യം ഉണ്ടാകും. അതേസമയം പ്രതിപക്ഷ നേതാവ്, കെപിസിസി അധ്യക്ഷ പദവികളിലേക്കുള്ള നേതാക്കളുടെ തിരഞ്ഞെടുപ്പുകളിൽ തിരിച്ചടി നേരിട്ട പശ്ചാത്തലത്തിൽ ഡിസിസി അധ്യക്ഷ പദവി ലക്ഷ്യം വെച്ചുള്ള ചരടുവലികൾ ഗ്രൂപ്പ് നേതാക്കൾ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. നിലവിൽ 9 ഡിസിസികൾ എ ഗ്രൂപ്പിനും 5 ജില്ലകൾ ഐ ഗ്രൂപ്പിനുമാണ് ഉള്ളത്. ഇത് പ്രകാരമുള്ള പേരുകൾ അനൗദ്യോഗിക ആലോചനകളിൽ ഇരുവിഭാഗങ്ങളും മുന്നോട്ട് വെച്ചിട്ടുണ്ടെന്നാണ് സൂചന. എന്നാൽ നിലവിൽ ഒരു വിഭാഗത്തിന് ഒപ്പം നിൽക്കുന്ന ജില്ലകൾ അതേ വിഭാഗത്തിന് നൽകാനാവില്ലെന്ന നിലപാടാണ് നേതൃത്വത്തിന്.

5

എന്തായാലും 12 ജില്ലകളിലേയും നിലവിലുള്ള അധ്യക്ഷൻമാരെ മാറ്റിയേക്കാനാണ് സൂചന. തിരുവനന്തപുരത്ത് നിലവിൽ മൂന്ന് പേരുകളാണ് പരിഗണിക്കുന്നതെന്ന റിപ്പോർട്ടുകൾ ഉണ്ട്. വിഎസ് ശിവകുമാറിന്റെ പേരാണ് ഐ ഗ്രൂപ്പ് മുന്നോട്ട് വെച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. പാലോട് രവിയും തമ്പാനൂർ രവിയും പദവിക്കായി രംഗത്തുണ്ട്. എന്നാൽ മുൻ അരുവിക്കര എംഎൽഎയായ ശബരീനാഥന്റെ പേരും തത്സാഥനത്തേക്ക് പരിഗണിച്ചേക്കും. ഗ്രൂപ്പ് അതീതമായി തുടക്കത്തിൽ ശബരീനാഥന്റെ പേര് നേതാക്കൾ ഉയർത്തിയിരുന്നു.

6

കൊല്ലത്ത് ജ്യോതികുമാർ ചാമക്കാലയുടെ പേരാണ് പരിഗണിക്കപ്പെടുന്നത്. എന്നാൽ നിലവിലെ അധ്യക്ഷ ബിന്ദു കൃഷ്ണ തുടരട്ടെയെന്ന അഭിപ്രായവും തുടരുന്നുണ്ട്. വനിതകൾക്ക് പ്രാതിനിധ്യം നൽകുന്നത് ഗുണം ചെയ്യുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. എന്നാൽ പാർട്ടിയെ നയിക്കാൻ പുതിയ നേതൃത്വം തന്നെ വരട്ടെയെന്നാണ് മറുഭാഗത്തിന്റെ ആവശ്യം.

7

സംസ്ഥാനത്ത് യുഡിഎഫ് സംപൂജ്യരായ ഏക ജില്ലയായ പത്തനംതിട്ടയിൽ ഉടനടി അഴിച്ച് പണി വേണമെന്നാണ് ആവശ്യം ശക്തമാണ്. ജില്ലാ കോൺഗ്രസ് അധ്യക്ഷൻ ബാബു ജോർജിനെതിരെ ചേരി തിരിഞ്ഞ് നേതാക്കൾ രംഗത്തെത്തിയിരുന്നു. നിലവിൽ എ ഗ്രൂപ്പിന്റെ കൈയ്യിലാണ് അധ്യക്ഷ സ്ഥാനം. ഇത്തവണ ഐ ഗ്രൂപ്പിന് നൽകി പഴകുളം മധുവിനെ ഡിസിസി അധ്യക്ഷനാക്കണമെന്നാണ് നിർദ്ദേശം.

കൊല്ലം, ആലപ്പുഴ ജില്ലകളിലൊന്നുമായി വച്ച് മാറി ഐ ഗ്രൂപ്പിലെ പഴകുളം മധുവിനെ ഡിസിസി അധ്യക്ഷനാക്കണമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്. പരമ്പരാഗതമായി എ ഗ്രൂപ്പിന്റെ കൈയ്യിലുള്ള കോട്ടയം സീറ്റിൽ കെസി ജോസഫിന്റെ പേരാണ് ഒരു വിഭാഗം മുന്നോട്ട് വെയ്ക്കുന്നത്. ഇത്തവണ ജോസഫിന് തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിച്ചിരുന്നില്ല. എന്നാൽ പ്രായാധിക്യം ചൂണ്ടിക്കാട്ടി ജോസഫിനെതിരെ എതിർപ്പുയരുന്നുണ്ട്. നേരത്തേ ഡിസിസി അധ്യക്ഷ പദവി വഹിച്ചിരുന്നവരാണ് നേതാക്കളെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

8

എറണാകുളത്ത് എംഎഎല്‍എ ടിജെ വിനോദിന് ഡിസിസി അധ്യക്ഷന്റെ അധിക ചുമത നല്ഡകിയിരിക്കുകയാണ്. മുഹമ്മദ് ഷിയാസിന്‍റെ പേരാണ് വിഡി സതീശൻ ഇവിടെ മുന്നോട്ട് വെച്ചത്. എന്നാൽ ഇതിനിതിരെ ഒരുവിഭാഗം ശക്തമായി രംഗത്തുണ്ട്. എൻ വേണുഗോപാലിന്റെ പേരാണ് ഐ ഗ്രൂപ്പ് ഉയർത്തുന്നത്. തൃശ്ശൂരിൽ എംപി വിൻസെന്റിന് പകരം പദ്മജ വേണുഗോപാലിന്റെ പേരാണ് ഉയരുന്നത്.

9

പാലക്കാട് നേരത്തേ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ അധ്യക്ഷൻ പദവിയിൽ നിന്നും വികെ ശ്രീകണ്ഠൻ എംപി രാജിവെച്ചതോടെ മുൻ തൃത്താല എംഎൽഎ കൂടിയായ വിടി ബൽറാമിന്റെ പേര് പരിഗണിക്കപ്പെടുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതേസമയം മുൻ എംഎൽഎയായ എവി ഗോപിനാഥനെ നിയമിച്ചേക്കുമെന്നാണ് സൂചന.

10

നേരത്തേ പാർട്ടിയിൽ വിഭാഗീയത ശക്തമായതോടെ എപി ഗോപിനാഥനെ ജില്ലാ അധ്യക്ഷനാക്കാനുള്ള കരുക്കൾ നേതാക്കൾ നടത്തിയിരുന്നു. തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് പാർട്ടി വിടാൻ ഒരുങ്ങിയ ഗോപിനാഥന് അധ്യക്ഷ പദവി വാഗ്ദാനം ചെയ്താണ് നേതൃത്വം പിടിച്ച് നിർത്തിയതെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതേസമയം വയനാട്ടിൽ നിന്നും ഇക്കുറി വനിതാ അധ്യക്ഷ ഉണ്ടാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

11

വയനാട് ഐ ഗ്രൂപ്പാണ് ഭരിക്കുന്നത്. ജില്ലയിൽ ഡിസിസി വൈസ് പ്രസിഡന്റ് എം എ ജോസറ്, കെപിസിസി ജനറൽ സെക്രട്ടറിമാരായ കെകെ അബ്രഹാം, ടിജെ ഐസക്, ജനറൽ സെക്രട്ടറിമാരായ ബിനു തോമസ്, സിൽവി തോമസ് എന്നിവരുടെ പേരുകളാണ് ഐ ഗ്രൂപ്പ് നിർദ്ദേശികക്കുന്നത്. എന്നാൽ ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള പരിഗണന ലഭിച്ചില്ലേങ്കിൽ എ ഗ്രൂപ്പിൽ നിന്നും മുൻ മന്ത്രി പികെ ജയലക്ഷ്മിക്ക് സാധ്യത ലഭിച്ചേക്കും.

12

മലപ്പുറത്ത് എ വിഭാഗത്തിനാണ് പദവി ലഭിക്കാറുള്ളത്. വിവി പ്രകാശിന് പകരം താത്കാലിക ചുനതല ലഭിച്ച ആര്യാടൻ ഷൗക്കത്താണ് സീറ്റിനായി മുൻനിരയിൽ ഉള്ളത്. എന്നാൽ ഷൗക്കത്തിനെ അധ്യക്ഷനാക്കുന്നതിനോട് ലീഗിന് ഉൾപ്പെടെ താത്പര്യമില്ല. അതേസമയം പകരം ആരെന്നതും നേതൃത്വത്തെ കുഴക്കുന്നു. വിഎ കരീം, വി സുധാകരൻ, ബാബുമോഹന കുറപ്പ് എന്നിവയാണ് പരിഗണിക്കുന്ന മറ്റ് പേരുകൾ. യുവാക്കളുടെ പേരാണ് കോഴിക്കോട് പരിഗണിച്ചേക്കുക. കണ്ണൂരിൽ വനിതാ നേതാവ് സുമ ബാലകൃഷ്ണനോ സുധാകന്റെ വിശ്വസ്തനായ റിജിൽ മാക്കുറ്റിക്കോ അവസരം ലഭിച്ചേക്കും.

Recommended Video

cmsvideo
കത്തിക്കുത്ത് കിട്ടാതെ പിണറായി രക്ഷപെട്ടത് തലനാരിഴയ്ക്കെന്ന് കെ സുധാകരൻ

English summary
New DCC presidents will be appointed soon; K sudhakaran starts the discussion with leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X