അപ്പുണ്ണിയില്‍ നിന്നും ലഭിച്ചത് സുപ്രധാന വിവരങ്ങള്‍..കാവ്യയെ മാത്രമല്ല ബന്ധുക്കളെയും ചോദ്യം ചെയ്യും
അപ്പുണ്ണിയുടെ മൊഴിയെടുത്തതിന് പിന്നാലെ നിര്‍ണ്ണായക നീക്കങ്ങളുമായി അന്വേഷണ സംഘം.
കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിന്റെ ഡ്രൈവറും മനസാക്ഷി സൂക്ഷിപ്പുകാരനുമായ അപ്പുണ്ണി എന്ന സുനില്‍രാജ് തിങ്കളാഴ്ചയാണ് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായത്. ദിലീപ് അറസ്റ്റിലായതിന് ശേഷം നാളുകളേറെയായിട്ടും കീഴടങ്ങാതിരുന്നതിന് പിന്നില്‍ താരത്തിന് ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയായിരുന്നുവെന്ന് അപ്പുണ്ണി വ്യക്തമാക്കിയിരുന്നു. അപ്പുണ്ണിയിലേക്ക് എത്താനായിരുന്നു അന്വേഷണം സംഘം ശ്രമിച്ചു കൊണ്ടിരുന്നത്. നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണ്ണയാക നീക്കമായിരുന്നു ഇത്.
നാടകീയമായാണ് അപ്പുണ്ണി എത്തിയത്. സഹോദരനായ ഷിബുവാണ് അന്വേഷണ സംഘത്തിനു മുന്നിലേക്ക് ആദ്യം എത്തിയത്. പിന്നാലെ അപ്പുണ്ണിയുമെത്തി. ആറു മണിക്കൂറോളം നീണ്ടു നിന്ന ചോദ്യം ചെയ്യലിനു ശേഷം അപ്പുണ്ണിയെ പോലീസ് വിട്ടയച്ചു. ആവശ്യമെങ്കില്‍ വീണ്ടും അപ്പുണ്ണിയില്‍ നിന്നും മൊഴിയെടുക്കും.

അപ്പുണ്ണിയില്‍ നിന്നും ലഭിച്ചത് നിര്‍ണ്ണയാക വിവരങ്ങള്‍
യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക വിവരങ്ങളാണ് കഴിഞ്ഞ ദിവസം ഹാജരായ അപ്പുണ്ണിയില്‍ നിന്നും അന്വേഷണ സംഘത്തിന് ലഭിച്ചത്. മൊഴിയുടെ അടിസ്ഥാനത്തില്‍ നിര്‍ണ്ണായക നീക്കങ്ങളിലേക്കാണ് സംഘം നീങ്ങുന്നത്.

ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യും
ദിലീപിന്റെ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. ഭാര്യയും അഭിനേത്രിയുമായ കാവ്യാ മാധവനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.

പള്‍സര്‍ സുനിയെ അറിയാം
തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടിയെ ഉപദ്രവിച്ച കേസില്‍ ആദ്യം അറസ്റ്റിലായ പള്‍സര്‍ സുനിയെ അറിയാമെന്ന് അപ്പുണ്ണി മൊഴി നല്കി. പള്‍സര്‍ സുനിയെ നേരത്തെ തന്നെ അറിയാമെന്നും അപ്പുണ്ണി വ്യക്തമാക്കിയിട്ടുണ്ട്.

ദിലീപും സുനിയും തമ്മിലുള്ള ബന്ധം
നടനും എംഎല്‍എയുമായ മുകേഷിന്റെ ഡ്രൈവറായി പള്‍സര്‍ സുനി മുന്‍പ് പ്രവര്‍ത്തിച്ചിരുന്നു. ആ സമയം മുതല്‍ തനിക്ക് സുനിയെ അറിയാം. ദിലീപും സുനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിയില്ലെന്നും അപ്പുണ്ണി മൊഴി നല്കി.

സംഭവമായി ബന്ധമില്ല
യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിനും തനിക്കും നേരിട്ട് ബന്ധമൊന്നുമില്ലെന്ന തരത്തിലുള്ള മൊഴിയാണ് അപ്പുണ്ണി നല്‍കിയത്. ആറു മണിക്കൂറോളം നീണ്ടു നിന്ന ചോദ്യം ചെയ്യലിനു ശേഷമാണ് അപ്പുണ്ണിയെ വിട്ടയച്ചത്.

മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തു
ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ടു ദിവസത്തിനു ശേഷം വീണ്ടും അന്വേഷണം സംഘത്തിനു മുന്നില്‍ ഹാജരാവാനും നിര്‍ദേശിച്ചിട്ടുണ്ട്.

ഫോണ്‍ പരിശോധിക്കുന്നു
പള്‍സര്‍ സുനിയെ വിളിക്കുന്നതിനായ ദിലീപ് അപ്പുണ്ണിയുടെ ഫോണ്‍ ഉപയോഗിച്ചിരുന്നുവെന്ന നിഗമനത്തിലാണ് പോലീസ്. ഇക്കാര്യം പരിശോധിക്കാനാണ് ഫോണ്‍ കസ്റ്റഡിയിലെടുത്തത്. രിമാന്ഡില് കഴിയുന്ന പള്‍സര്‍ സുനി അപ്പുണ്ണിയുടെ ഫോണിലേക്കായിരുന്നു വിളിച്ചത്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications