Get Updates
Get notified of breaking news, exclusive insights, and must-see stories!

നിലവാരം കുറഞ്ഞ ഹെല്‍മറ്റുകള്‍ പിടിച്ചെടുക്കും

കോഴിക്കോട്: ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങിന്റെ നിര്‍ദ്ദേശ പ്രകാരം ഹെല്‍മെറ്റ് പരിശോധനയും ലൈസെന്‍സ് റദ്ദാക്കലും ഒക്കെ തകൃതിയായി നടക്കുകയാണ്. ഇതിനിടയില്‍ നിലവാരമില്ലാത്ത ഹെല്‍മെറ്റ് വിറ്റ് കാശുണ്ടാക്കുകയാണ് വ്യാപാരികള്‍. കുറഞ്ഞ വിലക്ക് ഹെല്‍മെറ്റ് പോലൊരു സാധനം വാങ്ങിവച്ച് പോലീസ് നടപടിയില്‍ നിന്ന് രക്ഷപ്പെടാനാണ് മിക്ക ബൈക്ക് യാത്രക്കാരും ശ്രമിക്കുന്നത്.

കാര്യങ്ങള്‍ അങ്ങനെ വിട്ടുകളയാന്‍ പക്ഷേ കേരള പോലീസ് തയ്യാറല്ല. നിലവാരമില്ലാത്തതും, ഐഎസ്‌ഐ മുദ്രയില്ലാത്തും ആയ ഹെല്‍മെറ്റുകള്‍ കടകളില്‍ ചെന്ന് പിടിച്ചെടുക്കാനാണ് പോലീസിന്റെ നീക്കം. കോഴിക്കോട് ജില്ലാ പോലീസ് മേധാവിയാണ് ഇത്തരമൊരു നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്.

Helmet

സിറ്റി പോലീസും മോട്ടോര്‍ വാഹന ഡിപ്പാര്‍ട്ടമെന്റും സംയുക്തമായി ഹെല്‍മെറ്റ് വില്‍ക്കുന്ന കടകളില്‍ പരിശോധന നടത്തുമെന്ന് കോഴിക്കോട് ജില്ലാ പോലീസ് മേധാവി ജി സ്പര്‍ജന്‍ കുമാര്‍ അറിയിച്ചു. ഹെല്‍മെറ്റ് പരിശോധനയുടെ രണ്ടാം ഘട്ടം എന്നരീതിയിലാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

1988 ലെ മോട്ടാര്‍ വാഹന നിയമം ഹെല്‍മെറ്റ് എങ്ങനെയുള്ളതാകണം എന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഹെല്‍മെറ്റിന്റെ രൂപം, ഉണ്ടാക്കാനുപയോഗിക്കുന്ന വസ്തുക്കള്‍ തുടങ്ങിയവ നിയമത്തില്‍ കൃത്യമായി പ്രതിപാദിച്ചിട്ടുണ്ട്. ഐഎസ്‌ഐ മുദ്ര ഉണ്ടായിരിക്കണമെന്നും അപകടത്തില്‍ പെട്ടാല്‍ യാത്രക്കാരന്റെ തലക്ക് സംരക്ഷണം നല്‍കാന്‍മാത്രം ഗുണനിലവാരം ഉള്ളതാകണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

കോഴിക്കോട് നഗരത്തില്‍ 99 ശതമാനം ബൈക്ക് യാത്രക്കാരും ഹെല്‍മെറ്റ് ഉപയോഗിക്കുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. പക്ഷേ ഇതില്‍ അമ്പത് ശതമാനവും ഗുണനിലവാരമില്ലാത്ത ഹെല്‍മെറ്റുകളാണ് . 15 ശതമാനം പേര്‍ തീരെ ഗുണനിലവാരം ഇല്ലാത്ത ഹെല്‍മെറ്റുകളും ഉപയോഗിക്കുന്നു. നിര്‍മ്മാണത്തൊഴിലാളികള്‍ ഉപയോഗിക്കുന്ന കട്ടികൂടിയ തൊപ്പികളാണ് പലരും ഹെല്‍മെറ്റ് ആയി ഉപയോഗിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+